എനിക്ക് കാണിക്കാന്‍ പറ്റുന്ന ഭാഗങ്ങളാണ് ഞാന്‍ കാണിച്ചിട്ടുള്ളത്. ജാനകി സുധീര്‍

Written By
Posted Aug 09, 2022|403

News
ബിഗ് ബോസിലൂടെ ശ്രദ്ധേയയായ താരം ജാനകി സുധീര്‍ നായികയാകുന്ന ചിത്രം ഹോളി വൂണ്ട് റിലീസിനൊരുങ്ങുകയാണ്. ലെസ്ബിയന്‍ പ്രണയത്തിന്റെ പ്രമേയത്തില്‍ മലയാളത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് 'ഹോളി വൂണ്ട്. ഓഗസ്റ്റ് 12ന് ചിത്രം ഒടിടിയില്‍ റിലീസ് ചെയ്യും. 

ട്രെയിലര്‍ പുറത്തിറങ്ങിയതോടെ ചിത്രം വിവാദത്തിലായിരുന്നു. സ്വവര്‍ഗ ലൈംഗികതയെ കുറിച്ച് ശക്തമായി സിനിമയില്‍ പ്രതിപാദിക്കുന്നതായി ട്രെയ്‌ലറില്‍ നിന്ന് മനസിലാക്കാന്‍ സാധിക്കും. ബാല്യം മുതല്‍ പ്രണയിക്കുന്ന രണ്ടു പെണ്‍കുട്ടികള്‍ വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും കണ്ടുമുട്ടുമ്പോള്‍ ഉണ്ടാകുന്ന വൈകാരിക മുഹൂര്‍ത്തങ്ങളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. 


ഇപ്പോള്‍ ഇതാ മലയാളത്തിലെ ആദ്യത്തെ ലെസ്ബിയന്‍ സിനിമ ഹോളിവൂണ്ടില്‍ അഭിനയിച്ചതിനെക്കുറിച്ച് പറഞ്ഞുള്ള ജാനകിയുടെ അഭിമുഖം ശ്രദ്ധേയമായിക്കൊണ്ടിരിക്കുകയാണ്. ലെസ്ബിയന്‍ എന്നതിനെ കുറിച്ച് ആളുകള്‍ ഇപ്പോള്‍ മനസിലാക്കുന്നുണ്ടെന്ന് ജാനകി പറഞ്ഞു. ഹോളി വൂണ്ടില്‍ അഭിനയിച്ചത് സ്വന്തം തീരുമാനമാണ്. നായികയായി അഭിനയിക്കണമെന്ന് ആഗ്രഹമുണ്ടെന്നും അതിനാല്‍ രണ്ടും കല്‍പ്പിച്ചാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തതെന്നും ജാനകി കൂട്ടിച്ചേര്‍ത്തു. 

ലിപ് ലോക്കും ബെഡ്‌റൂം രംഗങ്ങളും ഉള്‍പ്പെടെ ചിത്രത്തിലുണ്ട്.  ജീവിതത്തിലാദ്യമായാണ് ഒരു പെണ്ണിനെ ചുംബിക്കുന്നത്. ഇത് ചെയ്താല്‍ ശരിയാകുമോ എന്ന ആശങ്കയുണ്ടായിരുന്നു. ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കുമ്പോള്‍ കലയാണ് ജാനകിയല്ലെന്നും താരം പറഞ്ഞു. 

തനിക്ക് കാണിക്കാന്‍ പറ്റുന്ന ഭാഗങ്ങളാണ് കാണിച്ചിട്ടുള്ളതെന്നും ലിമിറ്റേഷന് ഉള്ളില്‍ നില്‍ക്കുന്ന കാര്യങ്ങളാണ് ചെയ്തതെന്നും ജാനകി പറഞ്ഞു. സ്വന്തമായി തിരഞ്ഞെടുത്ത കഥാപാത്രമായതിനാല്‍ അതിനോട് നീതി പുലര്‍ത്തേണ്ടതുണ്ട്. അപ്പോള്‍ മറ്റുള്ളവര്‍ എന്ത് പറയുന്നു എന്ന് നോക്കാറില്ല. കോണ്‍ഫിഡന്‍സ് ഉണ്ടെങ്കില്‍ ഇത്തരം റോളുകള്‍ ചെയ്യാം. ഇന്റര്‍നാഷണല്‍ സിനിമകളില്‍ ഇത്തരം രംഗങ്ങള്‍ കാണാം. മലയാളത്തില്‍ ചെയ്യുമ്പോള്‍ എന്താണ് പ്രശ്‌നമെന്നും ജാനകി ചോദിച്ചു. 

ഇത് ഫുള്‍ കളിയാണോ എന്ന് പലരും ചോദിച്ചിരുന്നെന്ന് ജാനകി പറഞ്ഞു. അത് കാണാനായെങ്കിലും ആളുകള്‍ സിനിമ കാണും. കഥാപാത്രത്തെ കുറിച്ച് പറഞ്ഞപ്പോള്‍ ഫാമിലിയില്‍ കുറച്ച് പ്രശ്‌നങ്ങളുണ്ടായിരുന്നു. സുഹത്തുക്കളാണ് ഒപ്പം നിന്നത്. സെറ്റിലൊക്കെ വന്നതിന് ശേഷമാണ് അമ്മയ്ക്ക് കാര്യങ്ങള്‍ മനസിലായതെന്നും ഇിനിയും ഇതുപോലെയുള്ള ക്യാരക്ടേഴ്‌സ് തേടി വരുമെന്നും ജാനകി വ്യക്തമാക്കി.
SHARE THIS PAGE!

Related Stories

See All

കാരുണ്യത്തിന്റെ തണലായി അമ്പലപ്പുഴ കുടുംബവേദി: 14 കുടുംബങ്ങൾക്കുള്ള താക്കോൽദാനം ഏപ്രിൽ 25-ന്

അമ്പലപ്പുഴ: സേവനത്തിന്റെ വിത്തുകൾ പാകി അശരണർക്ക് തണലായി മാറിയ ...

News |23.Apr.2026

അച്ചരപ്പാക്കത്തുനിന്നും ദുബായിലേക്ക്; തനത് തമിഴ് രുചികളുമായി ‘മന്ന മെസ്’ ഇനി പ്രവാസികൾക്ക് മുന്നിൽ

ദുബായ്: തമിഴ്‌നാട്ടിലെ തനത് നാടൻ ഭക്ഷണപ്രേമികളുടെ പ്രിയപ്പെട്ട ഇടമായ ...

News |17.Apr.2026

പ്രയത്നങ്ങളുടെ പൊൻതിളക്കം

പ്രയത്നങ്ങളുടെ പൊൻതിളക്കം – അക്ഷയ തൃതിയയിൽ "നവ്യ" കളക്ഷൻ അവതരിപ്പിച്ച് ...

News |17.Apr.2026

അക്കാഫ് ഇവന്റ്സ് ആരോഗ്യ-മനഃശാസ്ത്ര സെഷൻ സംഘടിപ്പിച്ചു

ദുബായ്: ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് ഓൾ കേരള കോളേജസ് അലുമിനി ...

News |15.Apr.2026


Latest Update

കാരുണ്യത്തിന്റെ തണലായി അമ്പലപ്പുഴ കുടുംബവേദി: 14 കുടുംബങ്ങൾക്കുള്ള താക്കോൽദാനം ഏപ്രിൽ 25-ന്

അമ്പലപ്പുഴ: സേവനത്തിന്റെ വിത്തുകൾ പാകി അശരണർക്ക് തണലായി മാറിയ ...

News |23.Apr.2026

അച്ചരപ്പാക്കത്തുനിന്നും ദുബായിലേക്ക്; തനത് തമിഴ് രുചികളുമായി ‘മന്ന മെസ്’ ഇനി പ്രവാസികൾക്ക് മുന്നിൽ

ദുബായ്: തമിഴ്‌നാട്ടിലെ തനത് നാടൻ ഭക്ഷണപ്രേമികളുടെ പ്രിയപ്പെട്ട ഇടമായ ...

News |17.Apr.2026

പ്രയത്നങ്ങളുടെ പൊൻതിളക്കം

പ്രയത്നങ്ങളുടെ പൊൻതിളക്കം – അക്ഷയ തൃതിയയിൽ "നവ്യ" കളക്ഷൻ അവതരിപ്പിച്ച് ...

News |17.Apr.2026

അക്കാഫ് ഇവന്റ്സ് ആരോഗ്യ-മനഃശാസ്ത്ര സെഷൻ സംഘടിപ്പിച്ചു

ദുബായ്: ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് ഓൾ കേരള കോളേജസ് അലുമിനി ...

News |15.Apr.2026

തൃശ്ശൂർ പൂരത്തിന് മുന്നോടിയായി റമിലിയോ തങ്ങളുടെ 'പൂരം' പെർഫ്യൂം ഓഫ്‌ലൈൻ വിപണിയിലെത്തിക്കുന്നു; കോറൽ പെർഫ്യൂംസുമായി ധാരണാപത്രം ഒപ്പുവെച്ചു.

ഷാർജ:  ഡിജിറ്റൽ വിപണിയിൽ വലിയ വിജയം നേടിയ റമിലിയോയുടെ മുൻനിര ബ്രാൻഡായ ...

News |15.Apr.2026

പറഞ്ഞ പോലെ പിള്ളേർ തൂക്കി; ഏഴ് ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ 'വാഴ 2' ദുബായിൽ കേക്ക് മുറിച് ആഘോഷം

ദുബായ് :  നവാഗതനായ സവിൻ സ സംവിധാനം ചെയ്ത 'വാഴ II - ബയോപിക് ഓഫ് ബില്യൺ ബ്രോസ്' ...

News |09.Apr.2026

Photo Shoot

See All

Photos