ഷാർജ ഇന്ത്യൻ അസോസിയേഷൻ തിരഞ്ഞെടുപ്പ്, കേരള രാഷ്ട്രീയത്തിലെ യുഡിഎഫ് സംവിധാനവുമായി ബന്ധമില്ല. അഡ്വ:ഹാഷിക്ക് തൈക്കണ്ടി (ഒ ഐ സി സി ഗ്ലോബൽ കമ്മിറ്റി സെക്രട്ടറി,ഇൻകാസ് മിഡിൽ ഈസ്റ്റ് കൺവീനർ)

Written By
Posted Dec 13, 2023|2533

News
ഷാർജ: ഷാർജ ഇന്ത്യൻ അസോസിയേഷൻ ഭരണസമിതി തിരഞ്ഞെടുപ്പ്  രാഷ്ട്രീയപരമായി കാണുകയോ, കോൺഗ്രസിന്റെയും ഇൻകാസിന്റെയും തോൽവിയായി കണക്കാക്കപ്പെടേണ്ടതില്ലെന്നും   അഡ്വ: ഹാഷിക്ക് തൈക്കണ്ടി.

 മതേതര മുന്നണി, ജനാധിപത്യ മുന്നണി ,സമഗ്ര വികസന മുന്നണി തുടങ്ങി മൂന്ന് പാനലുകൾക്കൊപ്പം സ്വതന്ത്രരും രംഗത്ത് ഉണ്ടായിരുന്ന തിരഞ്ഞെടുപ്പിൽ, ഇൻകാസ് ഔദ്യോഗികമായി  ആരെയും സ്ഥാനാർത്ഥിയാക്കിയിട്ടില്ലെന്നും, സെൻട്രൽ കമ്മിറ്റിയിലോ ഗ്ലോബൽ കമ്മിറ്റിയിലോ സ്ഥാനാർത്ഥിത്വം ചർച്ച ചെയ്തിട്ടില്ലെന്നും, അതുകൊണ്ടുതന്നെ കോൺഗ്രസിന്റെ പരാജയമായി ഈ തിരഞ്ഞെടുപ്പ് ഫലം കാണുന്നിലെന്നും അദ്ദേഹം പറഞ്ഞു. ഷാർജ കേന്ദ്രമായി പ്രവർത്തിക്കുന്ന ഇൻകാസ്   നേതാക്കൾ അവരുടെ ഇഷ്ടത്തിന് ഉണ്ടാക്കിയ പാനൽ, സ്ഥാനം ഉറപ്പിക്കാൻ അവരുണ്ടാക്കിയ  പോക്കറ്റ് സംഘടനകൾ മുഖാന്തിരം വീതം വെച്ചെടുത്ത  സ്ഥാനങ്ങളിൽ മത്സരിച്ച്  പരാജയം സംഭവിച്ചതിന്, ഇൻകാസും കോൺഗ്രസ്സും യുഡിഎഫും ഉത്തരവാദിയല്ല.

 മുസ്ലിം ലീഗിന്  കെഎംസിസി ഉള്ളതുപോലെ, സിപിഎമ്മിന് മാസ് എന്ന സംഘടനയും, സിപിഐക്ക്  യുവകലാസാഹിതിയും ഉണ്ട്, എന്നാൽ ഇൻകാസ് എന്നു പറയുന്ന കോൺഗ്രസിന്റെ  ആളുകൾ സ്ഥാനമുറപ്പിച്ചത് കോൺഗ്രസ് അനുഭാവമുള്ള അസോസിയേഷനിൽ അഫിലിയേറ്റഡ് ആയ സംഘടനകളിലൂടെയാണ്, പൊതുസമ്മതനും  സീനിയർ കോൺഗ്രസ് നേതാവുമായ പ്രസിഡണ്ട് സ്ഥാനാർഥിയായ ഇൻകാസ് മിഡ്‌ലിസ്റ്റ് കൺവീനർ  ഇ. പി ജോൺസൺ ഇന്ദിരഗാന്ധി വീക്ഷണം ഫോറത്തിന്റെ പ്രതിനിധിയും, വൈസ് പ്രസിഡണ്ട് സ്ഥാനാർത്ഥിയായ  ഇൻകാസ് യു എ ഇ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി  എസ്.എം മുഹമ്മദ് ജാബിർ മത്സരിച്ചത് ഒഎസിസിയിൽ നിന്ന് കിട്ടിയ സീറ്റുകളിൽ ഒന്നിലാണ്.  ഇങ്ങനെ ഉള്ള ഒരു സംഘടനയിൽ നിന്ന് ഒന്നിൽ കൂടുതൽ ആൾക്കാർ മത്സര രംഗത്ത് ഉണ്ടായതും വിമർശനാത്മകമാണ്. 
 ഇൻകാസിന്റെ ഉത്തരവാദിത്തപ്പെട്ടവർ മത്സരിക്കുന്നത് മുൻ കെപിസിസി പ്രസിഡന്റ് ശ്രീ രമേശ് ചെന്നിത്തല നടപ്പിലാക്കിയ കോൺഗ്രസിന്റെ കീഴിലുള്ള അംഗീകരിക്കപ്പെട്ട പ്രവാസി സംഘടന യുഎഇയിൽ ഇൻകാസ് ആണെന്നുള്ള മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണ്, 
 ട്രഷററായി മത്സരിച്ച ടി. കെ ശ്രീനാഥ്, (പ്രിയദർശിനി)
ജോയിൻ സെക്രട്ടറിയായി മത്സരിച്ച  അബ്ദുൽ മനാഫ് ഇൻകാസ് പ്രതിനിധി എന്നുള്ളത് ഷാർജയിൽ മാത്രം ഉണ്ടായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്,
അഡ്വ: വൈ.എ.റഹിം പ്രസ്ഥാനങ്ങളെക്കാള്‍ ഉപരി ഏത് രീതിയിലും സ്ഥാനം ഉറപ്പിക്കുന്ന ആളുമാണ്,ജോയിൻ ട്രഷറർ സ്ഥാനത്ത് മത്സരിച്ച ബാബു വർഗീസ്, (ഐ ഒ സി ഷാർജ) ഓഡിറ്റർ സ്ഥാനത്ത് മത്സരിച്ച  പി. വി. സുകേഷ്,( മഹാത്മാ ഗാന്ധി  കൾച്ചറൽ ഫോറം) പ്രതിനിധികളുമാണ്,

ഷാർജ ഇലക്ഷനിൽ വിജയിച്ച ജനാധിപത്യ മുന്നണിയിലെ നിസാർ തളങ്കരയുടെ പാനലിലും വിദ്യാർത്ഥി രാഷ്ട്രീയം മുതലേ പയറ്റി തെളിഞ്ഞ  കോൺഗ്രസുകാരാണ് ഉള്ളത്, വൈസ് പ്രസിഡണ്ട് സ്ഥാനാർത്ഥിയായി മത്സരിച്ച് ജയിച്ച പ്രമുഖനായ പ്രദീപ് നന്മാറ, മഹാത്മാഗാന്ധി കൾച്ചറൽ ഫോറത്തിന്റെ പ്രതിനിധിയായി കോൺഗ്രസുകാരൻ എന്നുള്ള നിലയിൽ തന്നെയാണ് നിലകൊള്ളുന്നത് ,
ട്രഷർ  സ്ഥാനത്ത് വിജയിച്ച ഷാജി ജോൺ ( എൻ ആർ ഐ  ഫ്രണ്ട്സ് ഫോറം ) കോൺഗ്രസ് പ്രസ്ഥാനത്തിൽ അടിയുറച്ച പ്രവർത്തിക്കുന്ന ആളാണ്, ഓഡിറ്ററായി വിജയിച്ച ഹരിലാൽ. എം ( പ്രതീക്ഷ) കൊട്ടിയം എൻഎസ്എസ് കോളേജിൽ യൂ. യൂ സി യായി മത്സരിച്ച് വിജയിച്ച  സാമൂഹ്യ പ്രവർത്തകനും കറകളഞ്ഞ കോൺഗ്രസുകാരനുമാണ്,ജോയിൻ ട്രഷററായി  വിജയിച്ച (ടീം ഇന്ത്യ ) പി. കെ.റെജി. മുൻകാല കോൺഗ്രസ് പ്രവർത്തകനും, മാനേജ്മെന്റ് കമ്മിറ്റിയിൽ ഉള്ള മുഹമ്മദ്‌ അബൂബക്കർ( സമദർശിനി) ഷാർജ ഇൻകാസ് തൃശ്ശൂർ  ജില്ലാ കമ്മിറ്റിയിലും,ഇ.മുരളീധരൻ (ഇന്ത്യൻ എക്കോ ) ഷാർജ ഇൻകാസ് മെമ്പറുമാണ്,
പ്രവാസ സമൂഹം  വ്യക്തികളുടെ സാമൂഹിക പ്രവർത്തനം   കൃത്യമായി വീക്ഷിക്കുന്നുണ്ട് എന്നതിന്റെ തെളിവാണ്  പാനലുകളുടെ പ്രതീക്ഷകൾ തെറ്റിച്ചുകൊണ്ട്  പ്രിയദർശിനിയുടെ പാനലിൽ മത്സരിച്ച്  നേരിയ ഭൂരിപക്ഷത്തിന് എങ്കിലും വിജയിച്ച മധു എന്ന എ.വി മധുസൂദനൻ എന്ന കോൺഗ്രസുകാരന്റെ വിജയം.
ഷാർജ ഇന്ത്യൻ അസോസിയേഷൻ ഇലക്ഷൻ തികച്ചും പ്രാദേശികമായ ഒരു കാര്യം എന്നതിലുപരി  യാതൊരു രാഷ്ട്രീയ പ്രാധാന്യവും ഇല്ലെന്ന്  നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്, പ്രവാസ സമൂഹത്തിന്റെ  ഉന്നമനത്തിനായി ഇലക്ഷന് ശേഷം  മുൻകാലങ്ങളിൽ ഒറ്റക്കെട്ടായി പ്രവർത്തിച്ചതുപോലെ  വരും വർഷങ്ങളിലും ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രവർത്തിക്കട്ടെ എന്ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ മെമ്പർ  കൂടിയായ അഡ്വക്കേറ്റ് ഹാഷിക്ക് ആശംസിച്ചു
SHARE THIS PAGE!

Related Stories

See All

കാരുണ്യത്തിന്റെ തണലായി അമ്പലപ്പുഴ കുടുംബവേദി: 14 കുടുംബങ്ങൾക്കുള്ള താക്കോൽദാനം ഏപ്രിൽ 25-ന്

അമ്പലപ്പുഴ: സേവനത്തിന്റെ വിത്തുകൾ പാകി അശരണർക്ക് തണലായി മാറിയ ...

News |23.Apr.2026

അച്ചരപ്പാക്കത്തുനിന്നും ദുബായിലേക്ക്; തനത് തമിഴ് രുചികളുമായി ‘മന്ന മെസ്’ ഇനി പ്രവാസികൾക്ക് മുന്നിൽ

ദുബായ്: തമിഴ്‌നാട്ടിലെ തനത് നാടൻ ഭക്ഷണപ്രേമികളുടെ പ്രിയപ്പെട്ട ഇടമായ ...

News |17.Apr.2026

പ്രയത്നങ്ങളുടെ പൊൻതിളക്കം

പ്രയത്നങ്ങളുടെ പൊൻതിളക്കം – അക്ഷയ തൃതിയയിൽ "നവ്യ" കളക്ഷൻ അവതരിപ്പിച്ച് ...

News |17.Apr.2026

അക്കാഫ് ഇവന്റ്സ് ആരോഗ്യ-മനഃശാസ്ത്ര സെഷൻ സംഘടിപ്പിച്ചു

ദുബായ്: ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് ഓൾ കേരള കോളേജസ് അലുമിനി ...

News |15.Apr.2026


Latest Update

കാരുണ്യത്തിന്റെ തണലായി അമ്പലപ്പുഴ കുടുംബവേദി: 14 കുടുംബങ്ങൾക്കുള്ള താക്കോൽദാനം ഏപ്രിൽ 25-ന്

അമ്പലപ്പുഴ: സേവനത്തിന്റെ വിത്തുകൾ പാകി അശരണർക്ക് തണലായി മാറിയ ...

News |23.Apr.2026

അച്ചരപ്പാക്കത്തുനിന്നും ദുബായിലേക്ക്; തനത് തമിഴ് രുചികളുമായി ‘മന്ന മെസ്’ ഇനി പ്രവാസികൾക്ക് മുന്നിൽ

ദുബായ്: തമിഴ്‌നാട്ടിലെ തനത് നാടൻ ഭക്ഷണപ്രേമികളുടെ പ്രിയപ്പെട്ട ഇടമായ ...

News |17.Apr.2026

പ്രയത്നങ്ങളുടെ പൊൻതിളക്കം

പ്രയത്നങ്ങളുടെ പൊൻതിളക്കം – അക്ഷയ തൃതിയയിൽ "നവ്യ" കളക്ഷൻ അവതരിപ്പിച്ച് ...

News |17.Apr.2026

അക്കാഫ് ഇവന്റ്സ് ആരോഗ്യ-മനഃശാസ്ത്ര സെഷൻ സംഘടിപ്പിച്ചു

ദുബായ്: ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് ഓൾ കേരള കോളേജസ് അലുമിനി ...

News |15.Apr.2026

തൃശ്ശൂർ പൂരത്തിന് മുന്നോടിയായി റമിലിയോ തങ്ങളുടെ 'പൂരം' പെർഫ്യൂം ഓഫ്‌ലൈൻ വിപണിയിലെത്തിക്കുന്നു; കോറൽ പെർഫ്യൂംസുമായി ധാരണാപത്രം ഒപ്പുവെച്ചു.

ഷാർജ:  ഡിജിറ്റൽ വിപണിയിൽ വലിയ വിജയം നേടിയ റമിലിയോയുടെ മുൻനിര ബ്രാൻഡായ ...

News |15.Apr.2026

പറഞ്ഞ പോലെ പിള്ളേർ തൂക്കി; ഏഴ് ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ 'വാഴ 2' ദുബായിൽ കേക്ക് മുറിച് ആഘോഷം

ദുബായ് :  നവാഗതനായ സവിൻ സ സംവിധാനം ചെയ്ത 'വാഴ II - ബയോപിക് ഓഫ് ബില്യൺ ബ്രോസ്' ...

News |09.Apr.2026

Photo Shoot

See All

Photos