ലെസ്ബിയന്‍ പ്രണയകഥ പറയുന്ന ഹോളി വൂണ്ട് ഓഗസ്റ്റ് 12ന് റിലീസ്

Written By
Posted Jul 23, 2022|441

News
സന്ദീപ് ആര്‍ സഹസ്രാര സിനിമാസിന്റെ ബാനറില്‍ നിര്‍മ്മിച്ച് അശോക് ആര്‍ നാഥിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് ഹോളി വൂണ്ട്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയപ്പോള്‍ തന്നെ വലിയ വിവാദമാണ് ഉടലെടുത്തത്. ലെസ്ബിയന്‍ പ്രണയം പ്രമേയമാക്കുന്ന ചിത്രത്തിന്റെ ട്രെയിലറിലെ കന്യാസ്ത്രീയുടെ ലിപ് ലോക്ക് രംഗമാണ് വിവാദത്തിന് തിരികൊളുത്തിയത്. 

ഇപ്പോള്‍ ഇതാ ഹോളി വൂണ്ടിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്. ഓഗസ്റ്റ് 12ന് ഒടിടിയിലൂടെ ചിത്രം റിലീസ് ചെയ്യും. ലെസ്ബിയന്‍ പ്രണയം പ്രമേയമാക്കി മലയാളത്തില്‍ ഒരുങ്ങുന്ന ചിത്രമാണിത്. ബാല്യം മുതല്‍ പ്രണയിക്കുന്ന രണ്ട് കുട്ടികള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും കണ്ടുമുട്ടുന്നതും തുടര്‍ന്നുള്ള വൈകാരിക മുഹൂര്‍ത്തങ്ങളുമാണ് ചിത്രത്തിലുള്ളത്. 

അതിതീവ്രമായ പ്രണയത്തിന് ലിംഗ വ്യത്യാസമില്ലെന്ന ഓര്‍മ്മപ്പെടുത്തലാണ് ചിത്രം നല്‍കുന്നത്. വൈകാരിക രംഗങ്ങളില്‍ ഒട്ടും കോംമ്പ്രമൈസ് ചെയ്യാതെയും റിയലിസത്തില്‍ ഊന്നിയുള്ള ആവിഷ്‌കരണവുമാണ് ചിത്രത്തിന്റേത്. ജാനകി സുധീര്‍, അമൃത, സാബു പ്രൗദീന്‍ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഛായാഗ്രഹണം ഉണ്ണി മടവൂർ, എഡിറ്റിങ് വിപിൻ മണ്ണൂർ, പശ്ചാത്തലസംഗീതം റോണി റാഫേൽ, പ്രൊഡക്‌ഷൻ കൺട്രോളർ ജയശീലൻ സദാനന്ദൻ.

ചീഫ് അസോഷ്യേറ്റ് ഡയറക്ടർ ജിനി സുധാകരൻ, കല അഭിലാഷ് നെടുങ്കണ്ടം, ചമയം ലാൽ കരമന, കോസ്റ്റ്യൂംസ് അബ്ദുൽ വാഹിദ്, അസോഷ്യേറ്റ് ഡയറക്ടർ അരുൺ പ്രഭാകർ, ഇഫക്ട്സ് ജുബിൻ മുംബെ, സൗണ്ട് ഡിസൈൻസ് ശങ്കർദാസ്, സ്റ്റിൽസ് വിജയ് ലിയോ, പിആർഒ അജയ് തുണ്ടത്തിൽ.
SHARE THIS PAGE!

Related Stories

See All

കാരുണ്യത്തിന്റെ തണലായി അമ്പലപ്പുഴ കുടുംബവേദി: 14 കുടുംബങ്ങൾക്കുള്ള താക്കോൽദാനം ഏപ്രിൽ 25-ന്

അമ്പലപ്പുഴ: സേവനത്തിന്റെ വിത്തുകൾ പാകി അശരണർക്ക് തണലായി മാറിയ ...

News |23.Apr.2026

അച്ചരപ്പാക്കത്തുനിന്നും ദുബായിലേക്ക്; തനത് തമിഴ് രുചികളുമായി ‘മന്ന മെസ്’ ഇനി പ്രവാസികൾക്ക് മുന്നിൽ

ദുബായ്: തമിഴ്‌നാട്ടിലെ തനത് നാടൻ ഭക്ഷണപ്രേമികളുടെ പ്രിയപ്പെട്ട ഇടമായ ...

News |17.Apr.2026

പ്രയത്നങ്ങളുടെ പൊൻതിളക്കം

പ്രയത്നങ്ങളുടെ പൊൻതിളക്കം – അക്ഷയ തൃതിയയിൽ "നവ്യ" കളക്ഷൻ അവതരിപ്പിച്ച് ...

News |17.Apr.2026

അക്കാഫ് ഇവന്റ്സ് ആരോഗ്യ-മനഃശാസ്ത്ര സെഷൻ സംഘടിപ്പിച്ചു

ദുബായ്: ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് ഓൾ കേരള കോളേജസ് അലുമിനി ...

News |15.Apr.2026

Latest Update

തൃശ്ശൂർ പൂരത്തിന് മുന്നോടിയായി റമിലിയോ തങ്ങളുടെ 'പൂരം' പെർഫ്യൂം ഓഫ്‌ലൈൻ വിപണിയിലെത്തിക്കുന്നു; കോറൽ പെർഫ്യൂംസുമായി ധാരണാപത്രം ഒപ്പുവെച്ചു.

ഷാർജ:  ഡിജിറ്റൽ വിപണിയിൽ വലിയ വിജയം നേടിയ റമിലിയോയുടെ മുൻനിര ബ്രാൻഡായ ...

News |15.Apr.2026

പറഞ്ഞ പോലെ പിള്ളേർ തൂക്കി; ഏഴ് ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ 'വാഴ 2' ദുബായിൽ കേക്ക് മുറിച് ആഘോഷം

ദുബായ് :  നവാഗതനായ സവിൻ സ സംവിധാനം ചെയ്ത 'വാഴ II - ബയോപിക് ഓഫ് ബില്യൺ ബ്രോസ്' ...

News |09.Apr.2026

Photo Shoot

See All

Photos