ഫ്ലക്സി ടിക്കറ്റ് നിരക്ക് കേരളത്തിലും; കുറി സിനിമ കാണാം പകുതി നിരക്കിൽ

Written By
Posted Jul 19, 2022|498

News
സിനിമ തിയേറ്ററുകളിൽ ഫ്ലക്സി ടിക്കറ്റ് നിരക്കുമായി പുതിയ ചിത്രം കുറി. ചിത്രത്തിന്റെ ടിക്കറ്റ് നിരക്കിൽ നിർമാതാവ് 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു. മൾട്ടിപ്ലക്സ് ഒഴികെയുള്ള തിയേറ്ററുകളിൽ നേരിട്ടെത്തി മൂന്നിൽ കൂടുതൽ ടിക്കറ്റ് എടുക്കുന്നവർക്കാണ് ഇളവ്. തിയേറ്ററുകളിലേക്ക് കാണികളെ മടക്കിക്കൊണ്ട് വരാനാണ് നടപടിയെന്ന് നിർമാതാവ് സിയാദ് കോക്കർ അറിയിച്ചു.

സംസ്ഥാനത്തെ തിയേറ്ററുകളിൽ ഒടുക്കം ഫ്ലക്സി ടിക്കറ്റ് നിരക്ക് യാഥാർത്ഥ്യമാകുന്നു. 'കുറി' സിനിമ കാണാൻ നാല് പേർ ചേർന്നാണ് തിയേറ്ററുകളിലേക്ക് പോകുന്നതെങ്കിൽ രണ്ട് പേരുടെ പണം നൽകിയാൽ മതിയാകും. മൾട്ടിപ്ലക്സ് ഒഴികെയുള്ള തിയേറ്ററുകളിൽ റിലീസിന്‍റെ ആദ്യ ആഴ്ചയിലാണ് 50 % ഇളവ് ലഭിക്കുക.

കൊവിഡിന് ശേഷം തിയേറ്ററുകളിലേക്ക് കാണികൾ എത്തുന്നതിൽ കാര്യമായ കുറവുണ്ട്. ഇത് മറികടക്കാൻ ആഴ്ചയിലെ മൂന്ന് ദിവസങ്ങളിൽ തിയേറ്ററുകളിൽ ഫ്ലക്സി ടിക്കറ്റ് നിരക്ക് നടപ്പാക്കണമെന്ന് ഫിലിം ചേമ്പർ യോഗത്തിൽ അഭിപ്രായം ഉയർന്നിരുന്നു. പക്ഷേ സമവായത്തിലെത്താനായില്ല. ഇതിന് പിന്നാലെയാണ് മുതിർന്ന നിർമാതാവ് സിയാദ് കോക്കർ സ്വന്തം ചിത്രത്തിന് ഇളവ് പ്രഖ്യാപിച്ചത്.

വിഷ്ണു ഉണ്ണിക്കൃഷ്ണൻ, സുരഭി ലക്ഷ്മി, അതിഥി രവി തുടങ്ങിയവ‍ർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് 'കുറി'. രചന, സംവിധാനം കെ.ആർ പ്രവീൺ. കുറി വെള്ളിയാഴ്ച തിയേറ്ററുകളിലെത്തും.
SHARE THIS PAGE!

Related Stories

See All

കാരുണ്യത്തിന്റെ തണലായി അമ്പലപ്പുഴ കുടുംബവേദി: 14 കുടുംബങ്ങൾക്കുള്ള താക്കോൽദാനം ഏപ്രിൽ 25-ന്

അമ്പലപ്പുഴ: സേവനത്തിന്റെ വിത്തുകൾ പാകി അശരണർക്ക് തണലായി മാറിയ ...

News |23.Apr.2026

അച്ചരപ്പാക്കത്തുനിന്നും ദുബായിലേക്ക്; തനത് തമിഴ് രുചികളുമായി ‘മന്ന മെസ്’ ഇനി പ്രവാസികൾക്ക് മുന്നിൽ

ദുബായ്: തമിഴ്‌നാട്ടിലെ തനത് നാടൻ ഭക്ഷണപ്രേമികളുടെ പ്രിയപ്പെട്ട ഇടമായ ...

News |17.Apr.2026

പ്രയത്നങ്ങളുടെ പൊൻതിളക്കം

പ്രയത്നങ്ങളുടെ പൊൻതിളക്കം – അക്ഷയ തൃതിയയിൽ "നവ്യ" കളക്ഷൻ അവതരിപ്പിച്ച് ...

News |17.Apr.2026

അക്കാഫ് ഇവന്റ്സ് ആരോഗ്യ-മനഃശാസ്ത്ര സെഷൻ സംഘടിപ്പിച്ചു

ദുബായ്: ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് ഓൾ കേരള കോളേജസ് അലുമിനി ...

News |15.Apr.2026

Latest Update

തൃശ്ശൂർ പൂരത്തിന് മുന്നോടിയായി റമിലിയോ തങ്ങളുടെ 'പൂരം' പെർഫ്യൂം ഓഫ്‌ലൈൻ വിപണിയിലെത്തിക്കുന്നു; കോറൽ പെർഫ്യൂംസുമായി ധാരണാപത്രം ഒപ്പുവെച്ചു.

ഷാർജ:  ഡിജിറ്റൽ വിപണിയിൽ വലിയ വിജയം നേടിയ റമിലിയോയുടെ മുൻനിര ബ്രാൻഡായ ...

News |15.Apr.2026

പറഞ്ഞ പോലെ പിള്ളേർ തൂക്കി; ഏഴ് ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ 'വാഴ 2' ദുബായിൽ കേക്ക് മുറിച് ആഘോഷം

ദുബായ് :  നവാഗതനായ സവിൻ സ സംവിധാനം ചെയ്ത 'വാഴ II - ബയോപിക് ഓഫ് ബില്യൺ ബ്രോസ്' ...

News |09.Apr.2026

Photo Shoot

See All

Photos