സംവിധായകന്‍: അടൂരിന് 81-ാം പിറന്നാള്‍

Written By
Posted Jul 03, 2022|613

News
മലയാള സിനിമയെ അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയമാക്കിയ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന് ഇന്ന് 81-ാം പിറന്നാള്‍. സ്വയംവരം, കൊടിയേറ്റം, മതിലുകള്‍, വിധേയന്‍, നാല് പെണ്ണുങ്ങള്‍ തുടങ്ങിയവ അടൂര്‍ സംവിധാനം ചെയ്ത ചില ചിത്രങ്ങളാണ്. അടൂരിന്റെ സ്വയംവരം എന്ന ആദ്യ ചലച്ചിത്രം മലയാളത്തിലെ നവതരംഗസിനിമയ്ക്ക് തുടക്കം കുറിച്ച രചനയാണ്.

തിരക്കഥാ രചനയിലും സംവിധാനത്തിലും ഡിപ്ലോമയുമായി 1965ല്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചലച്ചിത്ര പഠനം പൂര്‍ത്തിയാക്കിയ അടൂര്‍ ഗോപാലകൃഷ്ണന്‍, അതേ വര്‍ഷം തന്നെ കുളത്തൂര്‍ ഭാസ്‌കരന്‍ നായരുടെ പങ്കാളിത്തത്തോടെ കേരളത്തിലെ ആദ്യത്തെ ഫിലിം സൊസൈറ്റിയായ തിരുവന്തപുരത്തെ ചിത്രലേഖ ഫിലിം സൊസൈറ്റിയും, സ്വതന്ത്രമായി സിനിമകളുടെ നിര്‍മ്മാണവും വിതരണവും പ്രദര്‍ശനവും നിര്‍വഹിക്കാനായി ചിത്രലേഖ ഫിലിം കോപ്പറേറ്റീവും സ്ഥാപിച്ചു. അരവിന്ദന്‍, പി.എ.ബക്കര്‍, കെ.ജി. ജോര്‍ജ്, പവിത്രന്‍, രവീന്ദ്രന്‍ തുടങ്ങി നിരവധി സംവിധായകരെ പ്രചോദിപ്പിക്കുവാന്‍ ചിത്രലേഖയ്ക്കു കഴിഞ്ഞു.

അടൂരിന്റെ സ്വയംവരം എന്ന ആദ്യ ചലച്ചിത്രം മലയാളത്തിലെ നവതരംഗ സിനിമയ്ക്കാണ് തുടക്കം കുറിച്ചത്. വാണിജ്യ സാധ്യതയുള്ള സിനിമകള്‍ മാത്രം പ്രേക്ഷകരുടെ മുന്നിലെത്തിയിരുന്ന കാലത്താണ് സ്വയംവരം പോലെ വേറിട്ട ഒരു സിനിമ എത്തുന്നത്. ഗാനങ്ങളും നൃത്തരംഗങ്ങളുമെല്ലാം പ്രേക്ഷകപ്രീതി നേടിയിരുന്ന കാലത്ത് സ്വയംവരം പോലെയുള്ള സിനിമയെ സ്വീകരിച്ചത് വളരെ ചെറിയ വിഭാഗം ആള്‍ക്കാര്‍ മാത്രമായിരുന്നു. പിന്നീട് ദേശീയ, അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ സംവിധായകനായി അടൂര്‍ ഗോപാലകൃഷ്ണന്‍ മാറി. 

പത്മശ്രീ പുരസ്‌കാരം, ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം, മികച്ച സംവിധായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം, മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം, മികച്ച സംവിധായകര്‍ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം, ജെ.സി ദാനിയേല്‍ പുരസ്‌കാരം എന്നിവ അടൂരിന്  ലഭിച്ചിട്ടുണ്ട്.
SHARE THIS PAGE!

Related Stories

See All

അച്ചരപ്പാക്കത്തുനിന്നും ദുബായിലേക്ക്; തനത് തമിഴ് രുചികളുമായി ‘മന്ന മെസ്’ ഇനി പ്രവാസികൾക്ക് മുന്നിൽ

ദുബായ്: തമിഴ്‌നാട്ടിലെ തനത് നാടൻ ഭക്ഷണപ്രേമികളുടെ പ്രിയപ്പെട്ട ഇടമായ ...

News |17.Apr.2026

പ്രയത്നങ്ങളുടെ പൊൻതിളക്കം

പ്രയത്നങ്ങളുടെ പൊൻതിളക്കം – അക്ഷയ തൃതിയയിൽ "നവ്യ" കളക്ഷൻ അവതരിപ്പിച്ച് ...

News |17.Apr.2026

അക്കാഫ് ഇവന്റ്സ് ആരോഗ്യ-മനഃശാസ്ത്ര സെഷൻ സംഘടിപ്പിച്ചു

ദുബായ്: ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് ഓൾ കേരള കോളേജസ് അലുമിനി ...

News |15.Apr.2026

തൃശ്ശൂർ പൂരത്തിന് മുന്നോടിയായി റമിലിയോ തങ്ങളുടെ 'പൂരം' പെർഫ്യൂം ഓഫ്‌ലൈൻ വിപണിയിലെത്തിക്കുന്നു; കോറൽ പെർഫ്യൂംസുമായി ധാരണാപത്രം ഒപ്പുവെച്ചു.

ഷാർജ:  ഡിജിറ്റൽ വിപണിയിൽ വലിയ വിജയം നേടിയ റമിലിയോയുടെ മുൻനിര ബ്രാൻഡായ ...

News |15.Apr.2026

Latest Update

പറഞ്ഞ പോലെ പിള്ളേർ തൂക്കി; ഏഴ് ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ 'വാഴ 2' ദുബായിൽ കേക്ക് മുറിച് ആഘോഷം

ദുബായ് :  നവാഗതനായ സവിൻ സ സംവിധാനം ചെയ്ത 'വാഴ II - ബയോപിക് ഓഫ് ബില്യൺ ബ്രോസ്' ...

News |09.Apr.2026

ഷാർജയിൽ മരണപ്പെട്ട മലയാളി യുവതിയുടെ മൃതദേഹം നാട്ടിലേക്കയക്കാൻ പണമില്ല . വി ഡി സതീശന്റെ ഇടപെടൽ ഫലം കണ്ടു

ഷാർജ: ഷാർജയിൽ മരണപ്പെട്ട മലയാളി യുവതിയുടെ  മൃതദേഹം നാട്ടിലേക്കയക്കാൻ ...

News |06.Apr.2026

Photo Shoot

See All

Photos