ഏറെ നാളത്തെ പ്രേക്ഷകരുടെ കാത്തിരിപ്പിനൊടുവില്‍ ചന്ദ്രമുഖി 2 പ്രഖ്യാപിച്ചു. രജനികാന്ത് നായകനായ 'ചന്ദ്രമുഖി'യുടെ രണ്ടാം ഭാഗമായ ചന്ദ്രമുഖി 2'ല്‍ രാഘവ ലോറന്‍സാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന ആശയക്കുഴപ്പങ്ങള്‍ അവസാനിച്ചതോടെയാണ് കാത്തിരിപ്പിന് വിരാമമായത്.
കാഞ്ചന 3 എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവുമായി കൈകോര്‍ത്താണ് ചന്ദ്രമുഖി 2 ഇറക്കുകയെന്ന് ലോറന്‍സ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ പുറത്തുവന്നിരുന്നില്ല. ശിവകാര്‍ത്തികേയന്‍ നായകനായ 'ഡോണ്‍' എന്ന ചിത്രം വിതരണം ചെയ്ത നിര്‍മ്മാണ കമ്പനിയാണ് ലൈക്ക പ്രൊഡക്ഷന്‍സ്. ചന്ദ്രമുഖി 2 നിര്‍മ്മിക്കുന്നതും ലൈക്ക പ്രൊഡക്ഷന്‍സ് ത്‌ന്നെയാണ്.
പി. വാസു സംവിധാനം ചെയ്യുന്ന 'ചന്ദ്രമുഖി 2'ല്‍ രാഘവ ലോറന്‍സിനൊപ്പം വടിവേലുവുമുണ്ട്. എം എം കീരവാണിയുടെ സംഗീതത്തില്‍ ആര്‍ ഡി രാജശേഖര്‍ ക്യാമറയും തോട്ട തരണി പ്രൊഡക്ഷന്‍ ഡിസൈനും നിര്‍വ്വഹിക്കുന്നു. ബാക്കി അഭിനേതാക്കളുടെ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടും.