തമന്ന ഭാട്യ നായികയാകുന്ന സിനിമയാണ് 'ബബ്‍ലി ബൗണ്‍സര്‍'. മധുര്‍ ഭണ്ടാര്‍കര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'ബബ്‍ലി ബൗണ്‍സര്‍' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. റിലീസ് തിയ്യതിയും പ്രഖ്യാപിച്ചിട്ടുണ്ട്.
ഡയറക്ട് ഒടിടി റിലീസായിട്ടാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക. ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിലാണ് ചിത്രം റിലീസ് ചെയ്യുക. സെപ്റ്റംബര്‍ 23ന് ആണ് ചിത്രം റിലീസ് ചെയ്യുക. 'ബബ്‍ലി' എന്ന ടൈറ്റില്‍ കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ തമന്നയെത്തുന്നത്.