പിന്നാക്കവിഭാഗങ്ങൾ ഇന്ത്യയിലെ നിർണായക ശക്തിയാകണം: ഗൾഫാർ പി. മുഹമ്മദലി

Written By
Posted Dec 05, 2025|21

News
ദുബൈ: ആട്ടിയോടിക്കാൻ ശ്രമിക്കുമ്പോൾ ഓടിപ്പോകാതെ സാമ്പത്തികരംഗത്തടക്കം ഇന്ത്യയിൽ നിർണായക ശക്തിയാകാനാണ് മുസ്ലിംകളടക്കം പിന്നാക്കവിഭാഗങ്ങൾ ശ്രമിക്കേണ്ടതെന്ന് പ്രവാസി വ്യവസായി ഡോ. ഗൾഫാർ പി. മുഹമ്മദലി പറഞ്ഞു. ദുബൈ ഇത്തിസലാത്ത് അക്കാദമിയിൽ കൊടുങ്ങല്ലൂർ എം.ഇ.എസ് അസ്മാബി കോളജ് പൂർവവിദ്യാർഥി സംഘടനയുടെ ഇരുപതാംവാർഷികാഘോഷം ‘അസ്മാനിയ 20’25’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാതൃരാജ്യത്തോടുള്ള ഉത്തരവാദിത്തങ്ങൾ നിർവഹിക്കാൻ നമ്മൾ ബാധ്യസ്ഥരാണ്. 20 കോടിയിലേറെ വരുന്ന പിന്നാക്കവിഭാഗങ്ങൾ ഇന്ത്യയിലെ സാധ്യതകൾ തിരിച്ചറിയണമെന്നും നിക്ഷേപത്തിന് തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. ഗൾഫിൽ ബിസിനസ് തുടങ്ങുന്നത് കൂടുതൽ എളുപ്പവും ,ജീവിത സാഹചര്യങ്ങൾ കൂടുതൽ മെച്ചവുമായിരിക്കാം. എന്നാൽ, ദീർഘാകാലാടിസ്ഥാനത്തിൽ പ്രവാസികൾ കേരളത്തിലടക്കം കൂടുതൽ നിക്ഷേപം നടത്തേണ്ടതുണ്ട്. തൃശൂരിന്റെ തീരദേശത്ത് വിപ്ലവകരമായ വിദ്യാഭ്യാസ മുന്നേറ്റത്തിന് കാരണമായ സ്ഥാപനമാണ് എം.ഇ.എസ്. അസ്മാബി കോളെജെന്ന് അദ്ദേഹം പറഞ്ഞു.
പൂർവിദ്യാർഥികളായ എംഇഎസ് സ്റ്റേറ്റ് ജനറൽ സെക്രട്ടറി കെ കെ കുഞ്ഞുമൊയ്തീൻ,  DSL ഷിപ്പിംഗ് കമ്പനി സ്ഥാപകൻ അഹമ്മദ് ഷബീർ, സംസ്ഥാന പുരസ്കാരം നേടിയ തിരക്കഥാകൃത്ത് പി.എസ് റഫീക്, സമ്മേളന വേദിയിൽ കലാപരിപാടികൾ അവതരിപ്പിക്കുവാൻ അതിഥികളായിനാട്ടിൽ നിന്നെത്തിയ അസ്മാബി 
കോളേജിലെ പൂർവ്വ വിദ്യാർത്ഥികളായ റഫീക്, റൗമി, സ്റ്റാർ സിംഗർ ഫെയിം ജാസിം മുഹമ്മദ് തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു.
വാർഷികാഘോഷത്തിന്റെ ഭാഗമായി പുറത്തിറക്കിയ ‘ഇരുപതിൻ നിറവിൽ’ എന്ന സുവനീർ എംഇഎസ് ജനറൽ സെക്രട്ടറി,കെ കെ കുഞ്ഞുമൊയ്തീൻ, എംഇഎസ് അലുംനി സംസ്ഥാന പ്രസിഡന്റ് ഡോ. കെപി സുമേധൻ എന്നിവർ പ്രകാശനം ചെയ്തു. നസീറുദ്ദീൻ(ഒമാൻ), നസീർ അലി(യുകെ) എന്നിവർ ആദ്യകോപ്പി സ്വീകരിച്ചു. 
യുഎഇ യിലെ വ്യാവസായിക മേഖലകളിൽ സജീവമായ അസ്മാബി കോളേജ്  പൂർവവിദ്യാർഥികളായ
വി എ ഹസ്സൻ(ഫ്ലോറ ഗ്രൂപ്പ് സ്ഥാപകൻ), വി ഐ സലിം(COO, ലുലു ഗ്രൂപ്പ്), പി ബി അബ്ദുൽ ജബ്ബാർ(MD, ഹോട്പാക്ക് ഗ്ലോബൽ), വി കെ ഷംസുദ്ദീൻ (MD, ഫൈൻ ടൂൾസ്), അക്കാഫ് ഭാരവാഹികളായ 
മുഖ്യരക്ഷാധികാരി ഐസക് പട്ടാണിപറമ്പിൽ(മാനേജിങ് എഡിറ്റർ, ഖലീജ് ടൈംസ്), പ്രസിഡന്റ് 
ഡോക്ടർ ചാൾസ് പോൾ, എംഇഎസ് അലുംനി അസോസിയേഷൻ, ജനറൽ സെക്രട്ടറി എംകെ നജീബ്, 
തുടങ്ങിയവർ സംസാരിച്ചു. AIMS ചെയർമാൻ കരീം വെങ്കിടങ്ങ്, സെക്രട്ടറി ഷാഫി, എം സി ജലീൽ, 
ഡോ. കാസിം, ഡോ. മജീദ്, എംഇഎസ് യുഎഇ പ്രസിഡന്റ്, സി കെ മജീദ്, അലുംനി യുഎഇ യുടെ 
ട്രഷറർ ആരിഷ് അബൂബക്കർ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. 
 അസ്മാബി യുഎഇ അലുംനി  പ്രസിഡന്റ് അഡ്വ. ബക്കർ അലി അധ്യക്ഷനായിരുന്നു. സിറാജ് കൊല്ലത്തുവീട്ടിൽ 
സ്വാഗതവും  ഇസ്ഹാക് അലി നന്ദിയും പറഞ്ഞു. സാംസ്കാരിക സമ്മേളനത്തിന് ശേഷം ക്ലാസിക് ഡാൻസ്, ഡാൻസ് ഡ്രാമ, തിരുവാതിര, ദഫ് മുട്ട്, മാർഗ്ഗംകളി,
ഒപ്പന,ഗാനമേള എന്നിവയും അരങ്ങിലെത്തി.

SHARE THIS PAGE!

Related Stories

See All

പിന്നാക്കവിഭാഗങ്ങൾ ഇന്ത്യയിലെ നിർണായക ശക്തിയാകണം: ഗൾഫാർ പി. മുഹമ്മദലി

ദുബൈ: ആട്ടിയോടിക്കാൻ ശ്രമിക്കുമ്പോൾ ഓടിപ്പോകാതെ സാമ്പത്തികരംഗത്തടക്കം ...

News |05.Dec.2025

യു.എ.ഇ ദേശീയ ദിനാഘോഷം: 54 മീറ്റർ ഭീമൻ പതാകയുമായി യാബ് ലീഗൽ സർവീസസ്

ഷാർജ: യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ 54-ാമത് ദേശീയ ...

News |02.Dec.2025

യുഎഇ ദേശീയ ദിനാഘോഷത്തിന് ഹംസയുടെ പ്രത്യേക സൈക്ലിംഗ് യാത്ര

അബുദാബി: യുഎഇയുടെ 54-ാം ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി മലയാളി യുവാവ് ഹംസ ഒരു ...

News |25.Nov.2025

500-ൽ പരം ജീവനക്കാരുടെ സജീവ പങ്കാളിത്തത്തോടെ ഹോട്ട്പാക്ക് ഹാപ്പിനസ് സീസൺ 4

ദുബായ്: സുസ്ഥിര പാക്കേജിംഗ് സൊല്യൂഷനുകളിലെ യു.എ.ഇ ആസ്ഥാനമായ പ്രമുഖ ...

News |25.Nov.2025


Latest Update







Photo Shoot

See All

Photos