ആരാധകരുടെ കാത്തിരിപ്പിന് വിരാമം. അല്ലു അർജുന്റെ പുഷ്പ ദി റൂൾ വരുന്നു.

Written By
Posted Aug 23, 2022|453

News
ആരാധകരുടെ കാത്തിരിപ്പിന് വിരാമം. അല്ലു അർജുന്റെ സൂപ്പർ ഹിറ്റ് ചിത്രം പുഷപ ദ റൈസ് ന്റെ രണ്ടാം ഭാഗം പുഷ്പ ദി റൂളിന്റെ ഷൂട്ടിങ് പുനരാരംഭിച്ചു. ഇതിന്റെ ഭാഗമായി സംഘടിപ്പിച്ച പൂജയുടെ ചിത്രങ്ങളും അണിയറക്കാർ പുറത്തുവിട്ടു. തെലുങ്ക് നിർമ്മാതാക്കളുടെ സമരത്തെ തുടർന്ന് നിർത്തിവെച്ചിരുന്ന ഷൂട്ടിങ്ങാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. 

പുഷ്പയുടെ ആദ്യ ഭാഗത്തിലൂടെ ബോക്സ്ഓഫീസിൽ ചരിത്ര വിജയമായിരുന്നു അല്ലു അർജുൻ നേടിയത്. 
ചിത്രത്തിൽ, അല്ലു അർജുൻ പുഷ്പ രാജ് ആയി അഭിനയിച്ചപ്പോൾ രശ്മിക മന്ദാനയാണ് നായികയായി എത്തിയത്. ഫഹദ് ഫാസിൽ, ജഗദീഷ് പ്രതാപ് ബണ്ഡാരി, സുനിൽ, റാവു രമേഷ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരുന്നു. ചിത്രത്തിലെ ഫഹദ് ഫാസിലിന്റെ വില്ലൻ കഥാപാത്രം ഏറെ ശ്രദ്ധനേടിയിരുന്നു. സുകുമാർ സംവിധാനം ചെയ്ത പുഷ്പ മൂന്ന് ഭാഗങ്ങളായാണ് ഒരുക്കുന്നത്. 

പുഷ്പ 2 വേണ്ടി അല്ലു അർജുൻ ഒന്നല്ല രണ്ട് വ്യത്യസ്ത ലുക്കുകൾ പരീക്ഷിച്ചിട്ടുണ്ടെന്നാണ് സൂചന. 'ഇതുവരെ, പുഷ്പ 2 ലെ തന്റെ കഥാപാത്രത്തിനായി അല്ലു അർജുൻ രണ്ട് ലുക്കുകൾ പരീക്ഷിച്ചു. ഫസ്റ്റ് ലുക്കിൽ ടാറ്റൂ അടിച്ചും രണ്ടാമത്തേതിൽ കാതുകുത്തിയുമാണ് താരം എത്തുന്നത്. വ്യത്യസ്ത ലുക്കുകളോടുള്ള പ്രേക്ഷക പ്രതികരണം അറിയാനാണ് ചിത്രങ്ങൾ പുറത്തു വിടുന്നതെന്നും പുഷ്പ: ദ റൈസിൽ നിന്ന് വ്യതസ്തമായി കൂടുതൽ സ്റ്റൈലിഷായാകും അല്ലു രണ്ടാം ഭാഗത്തിൽ എത്തുക'യെന്നും താരത്തിന്റെ അടുത്ത വൃത്തങ്ങൾ അറിയിച്ചിരുന്നു.
SHARE THIS PAGE!

Related Stories

See All

അക്കാഫ് ഇവന്റ്സ് ആരോഗ്യ-മനഃശാസ്ത്ര സെഷൻ സംഘടിപ്പിച്ചു

ദുബായ്: ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് ഓൾ കേരള കോളേജസ് അലുമിനി ...

News |15.Apr.2026

തൃശ്ശൂർ പൂരത്തിന് മുന്നോടിയായി റമിലിയോ തങ്ങളുടെ 'പൂരം' പെർഫ്യൂം ഓഫ്‌ലൈൻ വിപണിയിലെത്തിക്കുന്നു; കോറൽ പെർഫ്യൂംസുമായി ധാരണാപത്രം ഒപ്പുവെച്ചു.

ഷാർജ:  ഡിജിറ്റൽ വിപണിയിൽ വലിയ വിജയം നേടിയ റമിലിയോയുടെ മുൻനിര ബ്രാൻഡായ ...

News |15.Apr.2026

പറഞ്ഞ പോലെ പിള്ളേർ തൂക്കി; ഏഴ് ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ 'വാഴ 2' ദുബായിൽ കേക്ക് മുറിച് ആഘോഷം

ദുബായ് :  നവാഗതനായ സവിൻ സ സംവിധാനം ചെയ്ത 'വാഴ II - ബയോപിക് ഓഫ് ബില്യൺ ബ്രോസ്' ...

News |09.Apr.2026

ഷാർജയിൽ മരണപ്പെട്ട മലയാളി യുവതിയുടെ മൃതദേഹം നാട്ടിലേക്കയക്കാൻ പണമില്ല . വി ഡി സതീശന്റെ ഇടപെടൽ ഫലം കണ്ടു

ഷാർജ: ഷാർജയിൽ മരണപ്പെട്ട മലയാളി യുവതിയുടെ  മൃതദേഹം നാട്ടിലേക്കയക്കാൻ ...

News |06.Apr.2026

Latest Update

മഴക്കെടുതി ദുബൈ ക്ക് കൈത്താങ്ങായി ദുബൈ പോലീസ് നൈബർ ഹുഡ് ടീം; സേവനത്തിൽ മാതൃകയായി മലയാളി സന്നദ്ധപ്രവർത്തകർ

ദുബൈ: കഴിഞ്ഞ നാല് ദിവസമായി ദുബൈയിൽ പെയ്ത കനത്ത മഴയെത്തുടർന്നുണ്ടായ ...

News |28.Mar.2026

യുഎഇയിൽ മഴക്കെടുതി: സഹായവുമായി അക്കാഫ് ടാസ്ക് ഫോഴ്സ് സജീവം; ഹെൽപ് ലൈൻ നമ്പറുകൾ പുറത്തിറക്കി

ദുബായ്: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ തുടരുന്ന കനത്ത മഴയെത്തുടർന്ന് ...

News |28.Mar.2026

Photo Shoot

See All

Photos