അല്ലു അർജുനെ നായകനാക്കി സുകുമാർ ഒരുക്കിയ സൂപ്പർഹിറ്റ് ചിത്രമാണ് പുഷ്പ. ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ ഡയലോഗുകളും പാട്ടുകളും ട്രെൻഡ് ആയി മാറി. സോഷ്യൽ മീഡിയയിലെങ്ങും പുഷ്പ തരംഗമായിരുന്നു. ഇപ്പോഴിതാ പുഷ്പതരംഗവുമായി എത്തിയിരിക്കുകയാണ് സാക്ഷാൽ ഗണപതി ഭഗവാൻ. പുഷ്പ സ്റ്റൈലിൽ വിനായക ചതുർത്ഥിക്ക് എത്തിയിരിക്കുന്ന ഗണപതി വിഗ്രഹമാണ് സോഷ്യൽമീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്.