|
|
Written By
|

ട്വിറ്ററില്‍ അല്ലു അര്‍ജുന്‍ ആരാധകരും പ്രഭാസ് ആരാധകരും തമ്മില്‍ വാശിയേറിയ വാക് പോര്. അല്ലു അര്‍ജുനോ പ്രഭാസോ? ആരാണ് കേമന്‍?, ആരാണ് സ്റ്റാര്‍? തുടങ്ങിയ ചോദ്യങ്ങളുമായാണ് ആരാധകര്‍ പരസ്പരം പോരടിക്കുന്നത്. ഇതിന് കാരണമായതാകട്ടെ ഇന്ത്യാ ടുഡേ മാഗസിനും!
അല്ലു അര്‍ജുനാണ് 2022 ജൂലൈ ലക്കം ഇന്ത്യാ ടുഡേ മാഗസിന്റെ കവര്‍ ഫോട്ടോ. 'സൗത്ത് സ്വാഗ്' എന്ന ക്യാപ്ഷനോടെയാണ് അല്ലുവിന്റെ ചിത്രം എത്തിയത്. ഇത് ആരാധകര്‍ ഏറ്റെടുക്കുകയും വൈകാതെ തന്നെ വൈറലാകുകയും ചെയ്തു. ഇതോടെ പ്രഭാസ് ആരാധകരും സമാനമായ കവര്‍ ഫോട്ടോയുമായി രംഗത്തെത്തി. ഇന്ത്യാ ടുഡേ മാഗസിന്റെ 2017 മെയ് ലക്കത്തില്‍ പ്രഭാസായിരുന്നു കവര്‍ ചിത്രമായി വന്നത്. എപ്പിക് ബ്ലോക്ക് ബസ്റ്റര്‍ എന്ന ക്യാപ്ഷനോടെ പ്രഭാസിന്റെ ബാഹുബലിയിലെ ഒരു രംഗമായിരുന്നു കവര്‍ ചിത്രമായി പ്രസിദ്ധീകരിച്ചത്.
അല്ലു അര്‍ജുന്റെയും പ്രഭാസിന്റെയും ചിത്രങ്ങളുള്ള ഇന്ത്യാ ടുഡേ മാഗസിന്റെ കവര്‍ ചിത്രങ്ങള്‍ വൈറലായതോടെ ഇരുവരുടെയും ഫാന്‍സ് തമ്മില്‍ ഓണ്‍ലൈന്‍ യുദ്ധത്തിലേയ്ക്ക് തന്നെ കാര്യങ്ങള്‍ എത്തുകയായിരുന്നു. ഇന്ത്യാ ടുഡേ മാഗസിന്റെ കവര്‍ ചിത്രം അല്ലു അര്‍ജുന്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.
ഹിന്ദി സിനിമാ ലോകത്ത് പോലും സ്വാധീനമുണ്ടാക്കിയ സൂപ്പര്‍ താരങ്ങളാണ് അല്ലു അര്‍ജുനും പ്രഭാസും. ബാഹുബലിയെന്ന ബ്രഹ്‌മാണ്ഡ ചിത്രത്തിലൂടെ സിനിമാ ആസ്വാദകരെ അമ്പരപ്പിച്ച പ്രഭാസ് ഇന്ന് തെന്നിന്ത്യയിലെ ഏറ്റവും മൂല്യമേറിയ താരങ്ങളില്‍ ഒരാളാണ്.മറുഭാഗത്ത് പുഷ്പയിലെ വ്യത്യസ്തമായ മേക്ക് ഓവറും മികച്ച പ്രകടനവുമാണ് അല്ലു അര്‍ജുന്റെ പ്രതിച്ഛായ പോലും മാറ്റി മറിച്ചത്. ഒരു അഭിനേതാവെന്ന നിലയിലുള്ള തന്റെ വളര്‍ച്ചയെ കുറിച്ചാണ് അല്ലു അര്‍ജുന്‍ ഇന്‍സ്റ്റയില്‍ കുറിച്ചതും.
വാദപ്രതിവാദങ്ങള്‍ മൂര്‍ച്ഛിച്ചതോടെ പ്രഭാസിന്റെ പിആര്‍ ടീം ബോധപൂര്‍വം അല്ലു അര്‍ജുന് ലഭിക്കുന്ന സ്വീകാര്യത തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന ആരോപണവുമായി അല്ലു ഫാന്‍സ് രംഗത്തെത്തിയിരിക്കുകയാണ്.
Send
Links
Home
About us
Privacy Policy
Contact
Visits: