ലളിത ഗാനങ്ങൾ, ഭക്തിഗാനങ്ങൾ, ടി വി സീരിയൽ ഗാനങ്ങൾ എന്നിവയുടെ രചന നിർവഹിച്ചിരുന്നു അജയ് വെള്ളരിപ്പണ ജോളിമസ് സംവിധാനം ചെയ്യുന്ന റെഡ് ഷാഡൊയിലൂടെ മലയാള ചലച്ചിത്ര രംഗത്തേയ്ക് കടക്കുന്നു.
റെഡ് ഷാഡോയിൽ അജയ് വെള്ളരിപ്പണ രചിച്ച രണ്ടു ഗാനങ്ങൾ എം ജി ശ്രീകുമാറും സരിത രാജീവും ആലപിച്ചിരിക്കുന്നു. അനിൽ പീറ്റർ ആണ് റെഡ് ഷാഡോയുടെ സംഗീത നിർവഹിച്ചിരിക്കുന്നത്.
തിരുവനന്തപുരം തരംഗിണി സ്റ്റുഡിയോയിൽ സൗണ്ട് എൻജിനിയർ കരുണാകരന്റെ സഹായി ആയി പ്രവർത്തിച്ചിരുന്ന കാലഘട്ടത്തിൽ കരുണാകരന്റെ നിർദ്ദേശ പ്രകാരമാണ് അജയ് വെള്ളരിപ്പണ ഗാനങ്ങൾ എഴുതി തുടങ്ങിയത്.സിംഗപ്പൂർ സംഗീത വിദ്യാലയം നടത്തുന്ന സംഗീതജ്ഞൻ, ഗായകനുമായ ശ്രീ ലെനിൻ സംഗീതം ചെയ്തു പുറത്തിറക്കിയ ആൽബത്തിൽ പത്തു മനോഹര ഗാനങ്ങൾ രചിച്ചുകൊണ്ടാണ് അജയ് വെള്ളരിപ്പണ ഗാനരചന രംഗത്തേയ്ക് വന്നത്.
തുടർന്ന് നിരവധി ഭക്തി ഗാനങ്ങൾ, ആകാശവാണിയിൽ വന്നിട്ടുള്ള ലളിത ഗാനങ്ങൾ, ടി വി സീരിയൽ ഗാനങ്ങൾ എന്നിവയിൽ ഗാനരചയിതാവായി ശോഭിക്കാൻ അജയ് വെള്ളരിപ്പണക് സാധിച്ചു. ഇതിനിടയിൽ ഗാനഗന്ധർവൻ യേശുദാസ് ആലപിച്ച അനിൽ പീറ്റർ സംഗീതം നിർവഹിച്ച തരംഗിണിയുടെ സംഗീത ആൽബം ആയ ഇനിയും കേൾക്കുവാനുമായിൽ ഗാനങ്ങൾ രചിയ്ക്കുവാൻ ഭാഗ്യം ലഭിച്ചു.
ഇപ്പോൾ ബി ആർ കെ ഫിലിംസ് ആൻഡ് വൺഡേ മച്ചാൻസ് വേണ്ടി ഗാനങ്ങൾ എഴുതുകയാണ് അജയ് വെള്ളരിപ്പണ പ്രശസ്ത ചലച്ചിത്രസംഗീത സംവിധായകൻ ശ്രീ ദർശൻ രാമൻ ആണ് സംഗീതം നൽകുന്നത്. ഇനിയും നിരവധി അവസരങ്ങൾ മലയാള സിനിമയിൽ അജയ് വെള്ളരിപ്പണക്കു ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു..
Contact
Ajay vellaripana
Phone : 9947 83 5432