68ാമത് ദേശീയ ചലച്ചിത്ര അവാർഡിൽ മലയാള സിനിമ തലയുയർത്തി നിൽക്കുന്നതിൽ അഭിമാനമെന്ന് നടൻ മമ്മൂട്ടി. അപർണ ബാലമുരളി, ബിജു മേനോൻ, സെന്ന ഹെഗ്‌ഡെ, നാഞ്ചിയമ്മ, കൂടാതെ അർഹരായ എല്ലാവരെയും കുറിച്ചോർത്ത് അഭിമാനിക്കുന്നുവെന്ന് മമ്മൂട്ടി കുറിച്ചു. സമൂഹമാധ്യമങ്ങളിലൂടെ ആയിരുന്നു മമ്മൂട്ടിയുടെ പ്രതികരണം.
"68ാമത് ദേശീയ ചലച്ചിത്ര അവാർഡ് ജേതാക്കൾക്ക് അഭിനന്ദനങ്ങൾ. വിജയികളുടെ പട്ടികയിൽ മലയാള സിനിമ തലയുയർത്തി നിൽക്കുന്നത് കാണുന്നതിൽ തികച്ചും അഭിമാനിക്കുന്നു. അപർണ ബാലമുരളി, ബിജു മേനോൻ, സെന്ന ഹെഗ്‌ഡെ, നാഞ്ചിയമ്മ, കൂടാതെ അർഹരായ മറ്റെല്ലാ വിജയികളെ കുറിച്ചോർത്ത് അഭിമാനം. ഈ പ്രത്യേക നിമിഷത്തിൽ അഭിമാനത്തോടെ സച്ചിയെ ഓർക്കുന്നു", എന്നാണ് മമ്മൂട്ടി കുറിച്ചത്.