ദുബായ്:- യുഎഇയിലെ ആദ്യത്തെ സഞ്ചരിക്കുന്ന ദന്താശുപത്രി 800Teeth: Mobile Dental Clinic പ്രവർത്തനം ആരംഭിച്ചു മലബാർ ദന്തൽ ക്ലിനിക് എൽ എൽ സി യുടെ കീഴിൽ പ്രവർത്തനമാരംഭിച്ച സംരംഭത്തിൽ അത്യാധുനിക സംവിധാനങ്ങളും മികച്ച ഡോക്ടർമാരുടെയും ടെക്നീഷ്യന്മാരുടെയും സേവനം ലഭ്യമാണ്.
ദുബായ് ഊദ് മേത്തയിലെ ഇന്ത്യൻ ഹൈസ്കൂളിൽ നടന്ന പ്രത്യേക ചടങ്ങിലാണ് അത്യാധുനിക മൊബൈൽ ഡെൻറ്റൽ കെയർ യൂണിറ്റ് ഫ്ലാഗ് ഓഫ് ചെയ്തത് .
ഇന്ത്യൻ ഹൈ ഗ്രൂപ്പ് ഓഫ് സ്കൂൾസ്-ന്റെ സിഇഒ ശ്രീ. പുനിത് എം.കെ. വാസു ക്ലിനിക്കിന്റെ ഫ്ലാഗ് ഓഫ് നിർവ്വഹിച്ചു. “വിദ്യാർത്ഥികളുടെയും സമൂഹത്തിന്റെയും ദന്താരോഗ്യ രംഗത്ത് ആരോഗ്യപോരായ്മകൾക്ക് പരിഹാരമാകുന്ന ഇത്തരമൊരു സംരംഭം സമൂഹത്തിന് മുതൽ കൂട്ടാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
800TEETH മൊബൈൽ ഡെന്റൽ ക്ലിനിക്കിന്റെ ഡയറക്ടറും മലബാർ ഡെന്റൽ ക്ലിനിക് സിഇഒയുമായ ഡോ. എം.എ. ബാബു പദ്ധതി വിശദീകരിച്ചു.
ഹോട്ടലുകൾ, സ്കൂളുകൾ, കോർപ്പറേറ്റ് ഓഫിസുകൾ, വിവിധ പ്രദേശങ്ങളിലെ സമൂഹങ്ങൾ എന്നിവിടങ്ങളിലേക്ക് 24 മണിക്കൂറും സേവനം എത്തിക്കും. ഏറ്റവും ഗുണമേൻമ യുള്ള സേവങ്ങളായിരിക്കും നൽകുക. ഇത് ഏറ്റവും മികച്ച അനുഭവമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്കൂൾ, കോർപ്പറേറ്റ് ഒാഫീസ്, ലേബർ ക്യാമ്പുകൾ, കമ്മ്യൂണിറ്റികൾ, തുടങ്ങി ദുബായിയുടെ മുക്കിലും മൂലയിലും 24 മണിക്കൂറും സേവനം ലഭ്യമാണ്. ക്ലിനിക് വീൽചെയർ ഫ്രണ്ട്ലി ആണെന്ന് എടുത്തു പറയേണ്ട കാര്യമാണ്. പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും സ്വകാര്യത ആഗ്രഹിക്കുന്നവർക്കും ഏറെ ഗുണം ചെയ്യുന്നതാണ് തങ്ങളുടെ സേവനം. എല്ലാ എമിറേറ്റുകളിലും ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് 800TEETH ചെയർമാനും അൽ ദഹ്‌ലാൻ ഗ്രൂപ്പ് ബോർഡ് മെമ്പറുമായ. ലുഐ സമീർ അൽദഹ്‌ലാൻ പറഞ്ഞു.
• അത്യാധുനിക സൗകര്യം
• മികച്ച ഡോക്ടർമാരുടെയും ടെക്നീഷൻസ് മാരുടെയും സേവനം
• വീൽ ചെയർ ഫ്രണ്ട്ലി
• ഇരുപത്തിനാല് മണിക്കൂർ സേവനം
• യു എ ഇ ലെ ആദ്യ സംരംഭം
• പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും സ്വകാര്യത ആഗ്രഹിക്കുന്നവർക്കും ഏറെ പ്രയോജനം