30 വർഷങ്ങൾക്ക് ശേഷം എ ആർ റഹ്മാൻ മലയാളത്തിലേക്ക് , മലയന്‍കുഞ്ഞിലെ ആദ്യഗാനം

Written By
Posted Jul 12, 2022|493

Song
ഫഹദ് ഫാസില്‍, രജിഷ വിജയന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സജിമോൻ സംവിധാനം ചെയ്യുന്ന 'മലയന്‍കുഞ്ഞി'ലെ ആദ്യഗാനം പുറത്തിറങ്ങി. ചോലപ്പെണ്ണേ എന്ന് തുടങ്ങുന്ന ഗാനം എ.ആര്‍. റഹ്മാൻ 30 വർഷങ്ങൾക്ക് ശേഷം മലയാളത്തിൽ ഒരുക്കുന്ന ഗാനമാണ് എന്ന പ്രത്യേകതയുമുണ്ട്.
1992ല്‍ പുറത്തിറങ്ങിയ യോദ്ധ എന്ന ചിത്രത്തിനായാണ് റഹ്മാന്‍ ഇതിന് മുമ്പ് മലയാളത്തിൽ സംഗീത സംവിധാനം ചെയ്തത്. വിജയ് യേശുദാസാണ് ഗാനം പാടിയിരിക്കുന്നത്. വിനായക് ശശികുമാറാണ് വരികളെഴുതിയിരിക്കുന്നത്.

വീണ്ടും വീണ്ടും കേൾക്കുമ്പോൾ ഇഷ്ടം കൂടുന്ന സംഗീതം, പഴയ ഓണപ്പാട്ടുകൾ കേൾക്കുന്ന ഒരു ഫീൽ, മലയാളികളുടെ സ്വന്തം ഓണക്കാലത്തിന്‍റെ ഫീല്‍ നല്‍കുന്ന സംഗീതം, മലയാളം പാട്ടുകളിലൂടെ വീണ്ടും മലയാളികളുടെ മനസ് കീഴടക്കാന്‍ മൊസാർട്ട് ഓഫ് മദ്രാസ്, വിജയ് യേശുദാസിന്‍റ ശബ്‍ദവും നല്ല നാടന്‍ വരികളും ഓടക്കുഴല്‍ നാദവുമൊക്കെ അസാധ്യം , എആറിന് കേരളം എന്ന് ഓർക്കുമ്പോൾ തോന്നുന്ന വികാരം സംഗീതത്തിലൂടെ ആവിഷ്കരിച്ചിരിക്കുന്നു, വർഷങ്ങളായുള്ള കാത്തിരിപ്പിനാണ് ഇവിടെ വിരാമമാകുന്നത്, കാലങ്ങൾ അതിജീവിക്കുന്ന സംഗീതം തുടങ്ങി നിരവധി കമന്‍റുകളാണ് ഗാനത്തിന് ലഭിച്ചിരിക്കുന്നത്.

ഫാസിലാണ് സിനിമയുടെ നിര്‍മാണം. രണ്ടര വര്‍ഷത്തിന് ശേഷമാണ് ഫഹദ് ഫാസില്‍ നായകനായി ഒരു മലയാള ചിത്രം തീയേറ്ററില്‍ എത്തുന്നത്. ട്രാന്‍സ് ആണ് ഒടുവില്‍ തീയേറ്ററില്‍ റിലീസ് ചെയ്ത ഫഹദ് ചിത്രം. പിന്നീടുള്ള സിനിമകൾ ഒടിടി റിലീസുകളായിരുന്നു.

ഒരു സര്‍വൈവല്‍ ത്രില്ലറായാണ് മലയന്‍കുഞ്ഞ് ഒരുക്കിയിട്ടുള്ളത്. ടേക്ക് ഓഫ്, സി യു സൂണ്‍, മാലിക് എന്നീ ചിത്രങ്ങളുടെ സംവിധായകന്‍ മഹേഷ് നാരായണന്‍ ആണ് മലയന്‍കുഞ്ഞിനായി തിരക്കഥ എഴുതിയിരിക്കുന്നത്. ജ്യോതിഷ് ശങ്കര്‍ പ്രൊഡക്ഷന്‍ ഡിസൈനും രഞ്ജിത് അമ്പാടി മേക്കപ്പും ധന്യാ ബാലകൃഷ്ണന്‍ കോസ്റ്റിയൂംസും വിഷ്ണു ഗോവിന്ദ് - ശ്രീശങ്കര്‍ ടീം സൗണ്ട് ഡിസൈനും നിര്‍വഹിച്ചിരിക്കുന്നു. ബെന്നി കട്ടപ്പന പ്രൊഡക്ഷന്‍ കണ്‍ട്രോളറാണ്. ജൂലൈ 22നാണ് മലയൻകുഞ്ഞ് പുറത്തിറങ്ങാനിരിക്കുന്നത്.
SHARE THIS PAGE!

Related Stories

See All

ലോല ലോല ലോല എന്ന് തുടങ്ങുന്ന തല്ലുമാലയിലെ തല്ലുപാട്ട് എത്തി; ഏറ്റെടുത്ത് ആരാധകർ.

ടൊവിനോ തോമസും കല്യാണി പ്രിയദർശനും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ...

Song |26.Sep.2022

പൊന്നിയിന്‍ സെല്‍വനിലെ അലൈകടല്‍ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ.

മണിരത്‌നം ഒരുക്കുന്ന ബ്രഹ്‌മാണ്ഡചിത്രം പൊന്നിയിന്‍ സെല്‍വനിലെ പുതിയ ...

Song |20.Sep.2022

സാറയുടെയും ആന്റണിയുടെയും നൊമ്പരം പറഞ്ഞ ജീവനെ.., മൈക്കി ലെ ​വീഡിയോ ​ഗാനം.

അനശ്വര രാജൻ കേന്ദ്ര കഥാപാത്രമായി എത്തിയ മൈക്കിലെ വീഡിയോ ​ഗാനം റിലീസ് ...

Song |14.Sep.2022

ബ്രഹ്‌മാണ്ഡ ചിത്രം പൊന്നിയിന്‍ സെല്‍വന്‍. രാക്ഷസ മാമ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ.

കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ ചരിത്ര നോവലിനെ ആധാരമാക്കി മണിരത്‌നം ...

Song |14.Sep.2022


Latest Update

അബുദാബിയില്‍ വാഹനപകടം: മൂന്നുസഹോദരങ്ങള്‍ ഉള്‍പ്പെടെ നാലുമലയാളികള്‍ മരിച്ചു

അബുദാബി: അബുദാബിയിലുണ്ടായ വാഹനപകടത്തില്‍ സഹോദരങ്ങളായ മൂന്നുകുട്ടികള്‍ ...

News |04.Jan.2026

അമേരിക്കയുടെ സ്വതന്ത്ര പരമാധികാര രാഷ്ട്രങ്ങൾക്കെതിരെ യുള്ള കൈയേറ്റങ്ങളെ ലോകം കൈയും കെട്ടി നോക്കി നിൽക്കരുത്. ഇന്ത്യ ഇടപെടണം. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി

അമേരിക്കയുടെ  സ്വതന്ത്ര പരമാധികാര രാഷ്ട്രങ്ങൾക്കെതിരെ യുള്ള  ...

News |04.Jan.2026

ഡബ്ലിയു. എം. സി മിഡിലീസ്റ്റ് റീജിയൻ പുതുവത്സരാഘോഷം

ദുബായ് :-വേൾഡ് മലയാളി കൗൺസിൽ മിഡിലീസ്റ്റ് റീജിയൻ ക്രിസ്മസ് പുതുവത്സര ...

News |04.Jan.2026

മമ്മൂട്ടി - മോഹൻലാൽ - മഹേഷ് നാരായണൻ ചിത്രം "പേട്രിയറ്റ്" ചിത്രീകരണം പൂർത്തിയായി.

മലയാളത്തിൽ പുതിയ ചരിത്രം കുറിക്കാൻ ഒരുങ്ങുന്ന "പേട്രിയറ്റ്" ചിത്രീകരണം ...

News |04.Jan.2026

കേരളമുസ്‌ലിം ജമാഅത്ത് കേരളയാത്രക്ക് കണ്ണൂരിൽ ഉജ്ജ്വല സ്വീകരണം. സമുദായ നേതാക്കൾ വർഗീയത പറയരുത്. കാന്തപുരം

കണ്ണൂർ:സമുദായ നേതാക്കൾ വർഗീയത പറയരുതെന്ന് കാന്തപുരം എ.പി അബൂബക്കർ ...

News |03.Jan.2026

കാസര്‍കോട് ഉപ്പള സ്വദേശി അബുദാബിയില്‍ മരണപ്പെട്ടു.

അബുദാബി: കാസര്‍കോട് ഉപ്പള സ്വദേശി അബുദാബിയില്‍ മരണപ്പെട്ടു. ഖലീഫ ...

News |03.Jan.2026

Photo Shoot

See All

Photos