യു.എ.ഇ സുവർണ്ണജൂബിലി 50 ദിവസം നീളുന്ന ക്യാമ്പയിനുമായി ലുലു ... പ്ലസ് വൺ കാർഗോ പ്രവർത്തനമാരംഭിച്ചു ... പുതിയൊരു ചിത്രവുമായി "പത്തേമാരി" ടീം വീണ്ടും. ... ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് ദുബൈയില്‍ ഓങ്കോളജി സെന്റര്‍ തുറന്നു ... ദുബൈ, വേൾഡ് മലയാളി കൗൺസിൽ മിഡിലീസ്റ്റ് റീജിയൻ നടത്തിയ ഓണാഘോഷ പരിപാടികൾക്ക് ദുബൈ അബ്ജാദ് ഗ്രാൻ്റിൽ വർണ്ണാഭമായ കാലാസന്ധ്യയോടെ സമാപനം കുറിച്ചു ... ബിസിനസുകാരായ പ്രവാസി ദമ്പതികൾക്ക് ഗോൾഡൻ വിസ. ... രുചിഭേദങ്ങളുടെ സംഗമവേദിയായി ലുലു ഭക്ഷ്യമേള ... മലയാളി ഫിനാൻഷ്യൽ അനാലിസ്റ്റിന് ഗോൾഡൻ വിസ ദുബൈ |മലയാളി ഫിനാൻഷ്യൽ അനാലിസ്റ്റിന് ഗോൾഡൻ വിസ . ... എക്സ്പോ 2020; വഴിയിൽ ഗംഭീരമായ ഉദ്ഘാടന ഗംഭീരം. ... ശൈഖ് മുഹമ്മദ് ബിൻ സായിദ് ബ്രിട്ടനിൽ. ... "; } ?>

KERALA

ദുബൈ, വേൾഡ് മലയാളി കൗൺസിൽ മിഡിലീസ്റ്റ് റീജിയൻ നടത്തിയ ഓണാഘോഷ പരിപാടികൾക്ക് ദുബൈ അബ്ജാദ് ഗ്രാൻ്റിൽ വർണ്ണാഭമായ കാലാസന്ധ്യയോടെ സമാപനം കുറിച്ചു

ദുബൈ, വേൾഡ് മലയാളി കൗൺസിൽ മിഡിലീസ്റ്റ് റീജിയൻ നടത്തിയ ഓണാഘോഷ പരിപാടികൾക്ക് ദുബൈ അബ്ജാദ് ഗ്രാൻ്റിൽ വർണ്ണാഭമായ കാലാസന്ധ്യയോടെ സമാപനം കുറിച്ചു. മിഡിലീസ്റ്റ് പ്രസിഡൻ്റ് എം.ഷാഹുൽ ഹമീദ് അധ്യക്ഷത വഹിച്ചു. വർഷങ്ങളായുള്ള ഇടവേളയ്ക്ക് ശേഷമുള്ള കൂടിചേരൽ ഡബ്ളിയു.എം.സി. പ്രവർത്തന മേഘലയ്ക്ക് കുടുതൽ ഉണർവ്വ് ഉണ്ടാകുമെന്ന് ചടങ്ങിൽ സംസാരിച്ച ഡബ്ളിയു.എം.സി. ഗ്ലോബൽ അഡ്വൈസറി ബോർഡ് ചെയർമാൻ ഐസക് ജോൺ പട്ടാണിപ്പറമ്പിൽ ഭദ്രദീപം തെളിയിച്ച് ആഘോഷങ്ങൾക്ക് ഉത്ഘാടനം ചെയ്യവെ പറയുകയുണ്ടായി . ഗ്ലോബൽ വി.പി.അഡ്മിൻ സി.യു.മത്തായി, മിഡിലീസ്റ്റ് ചുമതലയുള്ള ഗ്ലോബൽ വി.പി. ചാൾസ് പോൾ , മിഡിലീസ്റ്റ് ഭാരവാഹികളായ   വി.പി.അഡ്മിൻ വിനേഷ് മോഹൻ ,ജനറൽ സെക്രട്ടറി സന്തോഷ് കേട്ടേത്ത് , ട്രഷറർ രാജീവ് കമാർ , സെക്രട്ടറി സി.എ.ബിജു ,ജോയൻ്റ് ട്രഷറർ വൈശാഖ് , വർഗ്ഗീസ് പനക്കൽ , കെ.പി.വിജയൻ , വനിതാ ഭാരവാഹികളായ എസ്ത്താർ ഐസക്, ജാനറ്റ് വർഗ്ഗീസ് , ഷീലാറെജി ,സ്മിതാ ജയൻ ,രേഷ്മ , ഷിബു ഷാജഹാൻ എന്നിവർ ആശംസകൾ പറഞ്ഞു. പ്രോഗ്രാം ജനറൽ കൺവീനറായ ഷാർജ പ്രസിഡൻ്റ് സവാൻ കുട്ടിയാണ് പരിപാടികൾക്ക് നേതൃത്വം കൊടുത്തത്. വിവിധ പ്രോവിൻസുകളിലെ അംഗങ്ങൾ അണിയിച്ചൊരുക്കിയ ദൃശ്യവിസ്മയങ്ങളായ കലാവിരുന്നുകൾ തികച്ചും ഓണ പരിപാടിയുടെ പേരിനെ അന്വർത്ഥമാക്കുന്ന ഉണർവ്വിൻ്റ ഓണം തന്നെയായിരുന്നു. രാവിലെ പത്ത് മണിക്ക് അത്തപൂക്കളത്തേയും മവേലി മന്നനേയും സാക്ഷിയാക്കി തിരി തെളിഞ്ഞ ആഘോഷ പരിപാടികൾകൊപ്പം വിഭവസമൃദ്ധമായ സദ്യയും കാലാസന്ധ്യയുമുൾപ്പടെ വൈകുന്നേരം ഏഴരയോടെയാണ് പരിസമാപ്തിയയായത് . ഡബ്ളിയു.എം.സി. അംഗങ്ങളുടെ കുട്ടികളിൽ പത്താം ക്ലാസിലും പ്ലസ്ടൂവിലും ഉന്നത വിജയം കരസ്തമാക്കിയവർക്കുള്ള അവാർഡ് ദാന ചടങ്ങുകൾ ഉൾപ്പെടെയുണ്ടായിരുന്ന വേദിയിൽ ക്ഷണിക്കപ്പെട്ട പ്രമുഖ വ്യക്തികൾ കൊപ്പം വിവിധ പ്രോവിൻസുകളെ പ്രതിനിധീകരിച്ച് ജേക്കബ് അലക്സ് ,ലാൽഭാസ്ക്കർ ,ജൂഡിൻഫെർണാണ്ടസ് , ഇഗ്നേഷ്യസ് ,മോഹൻ കാവാലം , ഡോ:റജി, വൈശാഖ് മോഹൻ ,അജിത്ത് കുമാർ , അനിൽകുമാർ , നസീർ വെളിയിൽ , ചാക്കോ ഊളക്കാടൻ , ജയൻ വടക്കേവീട്ടിൽ , ജോൺ സാമുവൽ , ബിജു ജോൺ , സക്കീർ ഹുസൈൻ , പ്രകാശ് ,സജി ചെറിയാൻ എന്നിവർ പങ്കെടുത്തു.
Views: 77Create Date: 10/10/2021
SHARE THIS PAGE!