കമൽഹാസന്റെ സൂപ്പർഹിറ്റ് ചിത്രം വിക്രത്തിന്റെ മേക്കിങ് വിഡിയോ

Written By
Posted Jul 10, 2022|454

News
കമൽഹാസന്റെ സൂപ്പർഹിറ്റ് ചിത്രം വിക്രത്തിന്റെ മേക്കിങ് വിഡിയോ പുറത്ത്. ചിത്രം ഒടിടി റിലീസ് ആയതിനു പിന്നാലെയാണ് മേക്കിങ് വിഡ‍ിയോ പുറത്തുവന്നത്. ഡിസ്നി ഹോട്ട്സ്റ്റാറിലൂടെയാണ് ആറ് മിനിറ്റുളള മേക്കിങ് വിഡിയോ എത്തിയത്. സൂപ്പർ താരങ്ങൾക്ക് സംവിധായകൻ ലോകേഷ് കനകരാജ് നിർദേശങ്ങൾ നൽകുന്നത് മാസ് സീനുകളുടെ ഷൂട്ടിങ്ങുമെല്ലാം വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ആക്ഷന് പ്രധാന്യം നൽകിക്കൊണ്ടുള്ളതാണ് മേക്കിങ് വിഡിയോയും. അൻപ് അറിവ് സഹോദരങ്ങളുടെ നേതൃത്വത്തിലുള്ള ആക്‌ഷൻ രംഗങ്ങളുടെ ചിത്രീകരിക്കുന്നതും കാണാം. കൂടാതെ വലിയ വൈറലായി മാറിയ കമൽഹാസന്റെ പുഷ് അപ്പും വിഡിയോയിലുണ്ട്. റോളക്സായി സൂര്യയുടെ എൻട്രിയും ആരാധകരെ ആവേശത്തിലാക്കുന്നതാണ്. ചിത്രത്തിലെ അണിയറ പ്രവർത്തകരും വിഡിയോയിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. വിക്രം തീം മ്യൂസിക്കിനൊപ്പമാണ് മേക്കിങ് വിഡിയോ എത്തിയത്. 

കമൽഹാസനൊപ്പം ഫഹദ് ഫാസിൽ വിജയ് സേതുപതി എന്നിവരാണ് പ്രധാന വേഷത്തിലെത്തിയത്. ജൂൺ മൂന്നിന് തിയറ്ററുകളിൽ എത്തിയ ചിത്രം ബോക്സ് ഓഫീസിൽ പുത്തൻ റെക്കോർഡുകൾ സൃഷ്ടിച്ചിരുന്നു. ഇന്നലെ ഹോട്ട്സ്റ്റാറിലൂടെ ചിത്രം ഒടിടി റിലീസ് ചെയ്തത്.  മാസ്റ്ററിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രമാണ് വിക്രം. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ആദ്യവാരം 300 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ചിത്രം ഒട്ടനവധി ബോക്സ് ഓഫീസ് റെക്കോര്‍ഡുകളും സ്വന്തം പേരിലാക്കിയിട്ടുണ്ട്. 
SHARE THIS PAGE!

Related Stories

See All

കുറ്റവാളികളോട് അനുകമ്പയില്ല: സെൻസേഷന് പുറകെ പോകാറില്ലെന്ന് ക്രൈം റിപ്പോർട്ടറും എഴുത്തുകാരനുമായ എസ് ഹുസൈൻ സെയ്‌ദി

ഷാർജ: കുറ്റാന്വേഷണ മാധ്യമ പ്രവർത്തനത്തിൽ വിവരങ്ങളുടെ കൃത്യതയും ...

News |12.Nov.2025

ഡോ നാസർ വാണിയമ്പലത്തിന്റെ സ്നേഹത്തിന്റെ ഹൃദയവഴികൾ എന്ന പുസ്തകം ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിൽ വർണ്ണാഭമായ ചടങ്ങിൽ പ്രകാശിതമായി

ഷാർജ: യു എ യി ലെ പ്രമുഖ സാംസ്‌കാരിക പ്രവർത്തകനും ...

News |11.Nov.2025

ആറ് മുതൽ അറുപത് വയസ് വരെയുള്ളവരുടെ ചോദ്യങ്ങൾക്ക് ഹൃദയം കൊണ്ട് മറുപടി: ജെൻ സിയെ കൈയിലെടുത്ത് പ്രജക്ത കോലി. സൗഹൃദം തകരുന്നത് ഹൃദയഭേദകമെന്ന് പ്രജക്ത

ഷാർജ: യഥാർത്ഥ ജീവിതത്തിൽ നിന്നുള്ള വിടുതലാണ് പ്രണയമെന്ന് പ്രമുഖ ...

News |11.Nov.2025

പുരുഷന്മാർക്ക് പ്രണയിക്കാനറിയില്ലെന്ന് കെ ആർ മീര: സ്ത്രീയുടെ ചിരി പോലും സമൂഹത്തെ അലോസരപ്പെടുത്തുന്നുവെന്നും നിരീക്ഷണം

ഷാർജ: എങ്ങനെ പ്രണയിക്കണമെന്ന് പുരുഷന്മാരെ പഠിപ്പിക്കാൻ ശ്രമിച്ചിട്ട് ...

News |11.Nov.2025


Latest Update







Photo Shoot

See All

Photos