യു.എ.ഇ സുവർണ്ണജൂബിലി 50 ദിവസം നീളുന്ന ക്യാമ്പയിനുമായി ലുലു ... പ്ലസ് വൺ കാർഗോ പ്രവർത്തനമാരംഭിച്ചു ... പുതിയൊരു ചിത്രവുമായി "പത്തേമാരി" ടീം വീണ്ടും. ... ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് ദുബൈയില്‍ ഓങ്കോളജി സെന്റര്‍ തുറന്നു ... ദുബൈ, വേൾഡ് മലയാളി കൗൺസിൽ മിഡിലീസ്റ്റ് റീജിയൻ നടത്തിയ ഓണാഘോഷ പരിപാടികൾക്ക് ദുബൈ അബ്ജാദ് ഗ്രാൻ്റിൽ വർണ്ണാഭമായ കാലാസന്ധ്യയോടെ സമാപനം കുറിച്ചു ... ബിസിനസുകാരായ പ്രവാസി ദമ്പതികൾക്ക് ഗോൾഡൻ വിസ. ... രുചിഭേദങ്ങളുടെ സംഗമവേദിയായി ലുലു ഭക്ഷ്യമേള ... മലയാളി ഫിനാൻഷ്യൽ അനാലിസ്റ്റിന് ഗോൾഡൻ വിസ ദുബൈ |മലയാളി ഫിനാൻഷ്യൽ അനാലിസ്റ്റിന് ഗോൾഡൻ വിസ . ... എക്സ്പോ 2020; വഴിയിൽ ഗംഭീരമായ ഉദ്ഘാടന ഗംഭീരം. ... ശൈഖ് മുഹമ്മദ് ബിൻ സായിദ് ബ്രിട്ടനിൽ. ... "; } ?>

INTERNATIONAL

ഇരുപത്തിനാല് മണിക്കൂർ നീണ്ടുനിന്ന വേൾഡ് മലയാളി കൗൺസിലിൻ്റെ ഓണാഘോഷ പരിപാടികൾ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടി.

 ഓസ്ട്രേലിയയിൽ സിഡ്നിയിലെ പ്രാദേശിക സമയം വൈകിട്ട് അഞ്ച് മണിക്ക് ആരംഭിച്ച ആഘോഷം ഫാർ ഈസ്റ്റ് ഏഷ്യൻ രാജ്യങ്ങൾ വഴി ഇന്ത്യയിലും തുടർന്ന് മിഡിൽ ഇസ്റ്റ് ,ആഫ്രിക്ക, യൂറോപ്പ് കടന്ന് അമേരിക്കയിലെ വാഷിംഗ്ഡൻ ഡിസിലെ പ്രാദേശിക സമയം രാവിലെ പത്തു മണിക്കാണ് പര്യവസാനിച്ചത് . സൂം പ്ലാറ്റ്ഫോമിലൂടെ നടന്ന 'ഗ്ലോബൽ ഓണാഘോഷം 2021' ൽ വിവിധ പ്രോവിൻസുകളെ പ്രതിനിധീകരിച്ച് നുറുകണക്കിന് ഡബ്ലിയു.എം.സി. കലാകാരന്മാരാണ് ആഘോഷത്തിൽ ഉടനീളം പങ്കെടുത്തത് . ഗ്ലോബൽ ഭാരവാഹികളായ ഇർഫാൻ മാലിക് , ദിനേഷ് നായർ , ബേബി മാത്യു സോമതീരം എന്നിവരാണ് ആഘോഷത്തിന് ഏകോപനം നടത്തിയത് . ഈ പ്രതിസന്ധി ഘട്ടത്തിലും ആഗോളതലത്തിൽ ഇങ്ങനൊരു മാരത്തോൺ ഓണാഘോഷം സംഘടിപ്പിച്ചതിൽ ഗ്ലോബൽ ഭാരവാഹികളായ ചെയർമാൻ ജോണി കുരുവിള , പ്രസിഡൻ്റ് ടി.പി.വിജയൻ , അഡ്വൈസറി ബോർഡ് ചെയർമാൻ ഐസക് ജോൺ പട്ടാണിപറമ്പിൽ, വൈസ് പ്രസിഡൻ്റ് അഡ്മിൻ സി.യു. മത്തായി ,സെക്രട്ടറി ജനറൽ പോൾ പാറപ്പള്ളി , ട്രഷറർ ജയിംസ് കൂടൽ , വൈസ് പ്രസിഡൻ്റ് മിഡിൽ ഈസ്റ്റ് ചുമതലയുള്ള ചാൾസ് പോൾ , ഷാജി മാത്യു , ജോസഫ് കില്ലിയാൻ ,എസ്.കെ.ചെറിയാൻ , ടി.വി.എൻ.കുട്ടി, സിസിലി ജേക്കബ്, അഞ്ജനാ എന്നിവർ ആശംസകൾ അറിയിച്ചു. മിഡിൽ ഇസ്റ്റ് പ്രസിഡൻ്റ് ഷാഹുൽ ഹമീദ് , ചെയർമാൻ ടി.കെ.വിജയൻ , വി.പി. വിനേഷ് മോഹൻ , ജനറൽ സെക്രട്ടറി സന്തോഷ് കേട്ടേത്ത് , ട്രഷറർ രാജീവ് ,  സി.എ. ബിജു, അബ്ദുൾ അസീസ് , എസ്തർ ഐസക് ,റാണി ലിജേഷ് , സ്മിതാ ജയൻ , അഭിരാമി ജയൻ, മഞ്ചു , എലിസബത്ത്, രേഷ്മ റെജി എന്നിവർ മിഡിലീസ്റ്റ് റീജിയണിലെ ആഘോഷങ്ങൾക്ക് നേതൃത്വം നൽകിയതായി മിഡിലീസ്റ്റ് മീഡിയ ചെയർമാൻ വി.എസ്.ബിജുകുമാർ അറിയിച്ചു.
Views: 78Create Date: 09/09/2021
SHARE THIS PAGE!