സുരേഷ് ഗോപി-ജോഷി കോംബോ: പാപ്പന്‍ റിലീസ് പ്രഖ്യാപിച്ചു

Written By
Posted Jul 05, 2022|515

News
സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ ചിത്രമായ 'പാപ്പന്‍' റിലീസിന് ഒരുങ്ങുകയാണ്. സുരേഷ് ഗോപി ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. ഇപ്പോള്‍ ഇതാ പാപ്പന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്. ചിത്രം ജൂലൈ 15ന് തിയേറ്ററുകളിലെത്തും. ഫ്രൈഡേ മാറ്റിനിയുടെ ട്വിറ്റര്‍ പേജിലൂടെയാണ് റിലീസ് തീയതി പുറത്തുവിട്ടത്. 

സലാം കാശ്മീരി'നു ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രം ഒരു ക്രൈം ത്രില്ലര്‍ ആണ്. 'പൊറിഞ്ചു മറിയം ജോസി'ന്റെ വിജയത്തിനു ശേഷം ജോഷി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ്. ആശ ശരത്ത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍ തുടങ്ങിയവരും കഥാപാത്രങ്ങളായെത്തുന്നു. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സിന്റെയും ക്യൂബ്സ് ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെയും ബാനറില്‍ ഒരുങ്ങുന്ന ചിത്രം ഡേവിഡ് കാച്ചപ്പിള്ളിയും ഷരീഫ് മുഹമ്മദും ചേര്‍ന്ന് നിര്‍മ്മിക്കുന്നു. ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ആര്‍ജെ ഷാനാണ്. 

ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി, എഡിറ്റര്‍ ശ്യാം ശശിധരന്‍, സംഗീതം ജേക്സ് ബിജോയ്, സൗണ്ട് ഡിസൈന്‍ വിഷ്ണു ഗോവിന്ദ്, ശ്രീശങ്കര്‍, ആര്‍ട്ട് നിമേഷ് എം താനൂര്‍. മേക്കപ്പ് റോണെക്സ് സേവ്യര്‍, കോസ്റ്റ്യൂം പ്രവീണ്‍ വര്‍മ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എസ് മുരുകന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സിബി ജോസ് ചാലിശ്ശേരി, സ്റ്റില്‍സ് നന്ദു ഗോപാലകൃഷ്ണന്‍ ഡിസൈന്‍സ് ഓള്‍ഡ് മങ്ക്സ്, പി ആര്‍. ഒ മഞ്ജു ഗോപിനാഥ്. ആഘോഷ് സിനിമാസും, ചാന്ദ് വി മൂവീസും ചേര്‍ന്നാണ് ചിത്രം തിയേറ്ററുകളില്‍ എത്തിക്കുന്നത്. സുരേഷ് ഗോപിയുടെ അത്യുഗ്രന്‍ തിരിച്ച് വരവാകും പാപ്പന്‍ എന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ.
SHARE THIS PAGE!

Related Stories

See All

യു.എ.ഇ ദേശീയ ദിനാഘോഷം: 54 മീറ്റർ ഭീമൻ പതാകയുമായി യാബ് ലീഗൽ സർവീസസ്

ഷാർജ: യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ 54-ാമത് ദേശീയ ...

News |02.Dec.2025

യുഎഇ ദേശീയ ദിനാഘോഷത്തിന് ഹംസയുടെ പ്രത്യേക സൈക്ലിംഗ് യാത്ര

അബുദാബി: യുഎഇയുടെ 54-ാം ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി മലയാളി യുവാവ് ഹംസ ഒരു ...

News |25.Nov.2025

500-ൽ പരം ജീവനക്കാരുടെ സജീവ പങ്കാളിത്തത്തോടെ ഹോട്ട്പാക്ക് ഹാപ്പിനസ് സീസൺ 4

ദുബായ്: സുസ്ഥിര പാക്കേജിംഗ് സൊല്യൂഷനുകളിലെ യു.എ.ഇ ആസ്ഥാനമായ പ്രമുഖ ...

News |25.Nov.2025

എ ഐ യെ ഭയക്കരുത്, വരുതിയിലാക്കാൻ പഠിക്കുക: പായൽ അറോറ

ഷാർജ: ഡിജിറ്റൽ ലോകത്തെ സാങ്കേതിക വിദ്യാ വളർച്ചയെ അടയാളപ്പെടുത്തുന്ന എ ഐ ...

News |16.Nov.2025


Latest Update







Photo Shoot

See All

Photos