റിലീസ് ചെയ്ത് ഒരു മാസം തികയും മുമ്പ് 500 കോടി ക്ലബ്ബിലേയ്ക്ക്: വിജയക്കുതിപ്പ് തുടര്‍ന്ന് വിക്രം

Written By
Posted Jul 01, 2022|428

News
ഉലക നായകന്‍ കമല്‍ ഹാസന്റെ 'വിക്രം' ബോക്സ് ഓഫീസിലെ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ചു കൊണ്ട് വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഇപ്പോള്‍ ഇതാ ചിത്രം 500 കോടി ക്ലബ്ബിലേയ്ക്ക് അടുക്കുകയാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. റിലീസ് ചെയ്ത് ഒരു മാസം തികയും മുമ്പാണ് ചിത്രം 500 കോടി ക്ലബ്ബ് ലക്ഷ്യം വെയ്ക്കുന്നത്. 

ഒരു ഇടവേളയ്ക്ക് ശേഷം വെള്ളിത്തിരയിലേയ്ക്കുള്ള ഉലക നായകന്റെ മടങ്ങിവരവ് ആഘോഷമാക്കുകയാണ് കമല്‍ ഹാസന്‍ ആരാധകര്‍. ഇതിനോടകം തന്നെ ബോക്‌സ് ഓഫീസില്‍ നിരവധി റെക്കോര്‍ഡുകള്‍ വിക്രം സ്വന്തമാക്കി കഴിഞ്ഞു. 2.0 കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന തമിഴ് ചിത്രമായി വിക്രം മാറിക്കഴിഞ്ഞു. 

കേരളത്തിലും വിക്രമിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. കേരളത്തില്‍ റിലീസ് ചെയ്യുന്ന എക്കാലത്തെയും വലിയ തമിഴ് ഹിറ്റായി വിക്രം മാറിയിരുന്നു. കേരളത്തില്‍ നിന്ന് മാത്രം ഏകദേശം 75 കോടിയിലധികം ചിത്രം സ്വന്തമാക്കി കഴിഞ്ഞു. 

മലയാളി താരങ്ങളായ ഫഹദ് ഫാസില്‍, നരേന്‍, ചെമ്പന്‍ വിനോദ് എന്നിവര്‍ ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്. വിജയ് സേതുപതിയാണ് വിക്രമിലെ മറ്റൊരു പ്രധാന കഥാപാത്രം കൈകാര്യം ചെയ്യുന്നത്. അതിഥി വേഷത്തില്‍ സൂര്യ കൂടി എത്തിയതോടെ ചിത്രം വന്‍ വിജയമായി മാറി. ലോകേഷിന്റെ രണ്ടാമത്തെ ചിത്രം 'കൈതി'യുടെ ഭാഗമാണ് വിക്രം. 

തിയേറ്ററുകള്‍ കീഴടക്കിയ 'വിക്രം' ഇനി ഒടിടിയിലേയ്ക്ക് എത്തുകയാണ്. ജൂലൈ 8ന് ചിത്രം ഒടിടിയില്‍ റിലീസ് ചെയ്യും. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തുന്നത്. വിക്രമിന്റെ ഡിജിറ്റല്‍ അവകാശങ്ങള്‍ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ നേടിയിരുന്നു. 100 കോടി രൂപയ്ക്കാണ് ഹോട്ട്സ്റ്റാര്‍ ചിത്രത്തിന്റെ ഡിജിറ്റല്‍ അവകാശങ്ങള്‍ സ്വന്തമാക്കിയത്.


SHARE THIS PAGE!

Related Stories

See All

ഹെർബൽ ടച്ച് ആയുർവേദ ഹെൽത്ത് കെയർ സെന്റർ ഓണം ആഘോഷിച്ചു.

ദുബായ് :-  ഹെർബൽ ടച്ച് ആയുർവേദ ഹെൽത്ത് കെയർ സെന്റർ ഓണം ആഘോഷിച്ചു. ...

News |17.Sep.2025

ഒമാന്റെ പത്തു വർഷത്തെ ഗോൾഡൻ വിസ മലയാളി സംരംഭകനും.

ഒമാൻ നടപ്പാക്കിയ ‘ഗോൾഡൻ റെസിഡൻസി’ പദ്ധതിയുടെ ആദ്യഘട്ടത്തിൽ തന്നെ ഗോൾഡൻ ...

News |12.Sep.2025

ഗിന്നസ് ലോക റെക്കോർഡ് ലഭിച്ച ഖുർആൻ പരിചയക്കാരനായ യുവാവ് വിറ്റ് പണവുമായി മുങ്ങി; പരാതിയുമായി പ്രവാസി മലയാളി

ദുബായ്∙  കൈകൊണ്ടെഴുതിയ ലോകത്തിലെ ഏറ്റവും നീളം കൂടിയ ഖുർആൻ എന്ന നിലയിൽ ...

News |11.Sep.2025

ഗ്രാൻഡ് ഓണം 2025 വർണാഭമായി ആഘോഷിച്ചു

ദുബായ് :-  ദുബായിലെ Grandweld Shipyard മലയാളി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നടന്ന ...

News |10.Sep.2025


Latest Update







Photo Shoot

See All

Photos