സെന്റര്‍ ഓഫ് എക്‌സലന്‍സ്: എച്ച്എല്‍ബി ഹാംത് ഓട്ടോമേഷന്‍ എനിവേറുമായി ധാരണയിലൊപ്പുവച്ചു

Written By
Posted Oct 30, 2023|449

News


ദുബായ്  :- യുഎഇ ആസ്ഥാനമായ പ്രമുഖ ഓഡിറ്റ്, ടാക്‌സ് അഡൈ്വസറി സ്ഥാപനമായ എച്ച്എല്‍ബി ഹാംത് ഇന്റലിജന്റ് ഓട്ടോമേഷന്‍ ആന്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലെ (എഐ) മുൻനിര ആഗോള  സ്ഥാപനമായ ഓട്ടോമേഷന്‍ എനിവേറുമായി ഒരു സെന്റര്‍ ഓഫ് എക്‌സലന്‍സ് (സിഒഇ) സ്ഥാപിക്കുന്നതുമായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു.

ബിസിനസുകള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും നല്‍കുന്ന സേവനങ്ങളിൽ ഡിജിറ്റല്‍ പരിവര്‍ത്തനം പ്രോത്സാഹിപ്പിക്കുന്നതില്‍ എച്ച്എല്‍ബി ഹാംതിന്റെ പ്രധാന പങ്ക് അടിവരയിടുന്നതാണ് സ്ഥാപനത്തിനുള്ളില്‍ റോബോട്ടിക് പ്രോസസ് ഓട്ടോമേഷന്‍ സെന്റര്‍ ഓഫ് എക്‌സലന്‍സ് (ആര്‍പിഎ സിഒഇ) സ്ഥാപിക്കുന്നത്. 

ഓട്ടോമേഷന്‍ എനിവേറുമായുള്ള അടുത്ത സഹകരണത്തോടെ, പല തരം ശേഷികളുടെ വിപുലമായ ശ്രേണി എച്ച്എല്‍ബി ഹാംതിന്റെ സിഒഇ ഹബ് വാഗ്ദാനം ചെയ്യുന്നു. ചില പ്രത്യേക വ്യവസായ സ്ഥാപനങ്ങള്‍ക്ക് അനുയോജ്യവും ഫലപ്രദവുമായ സേവനങ്ങൾ ഇത് കൃത്യമായി കണ്ടെത്തുകയും വിന്യസിക്കുകയും ചെയ്യും. ഡിജിറ്റല്‍ കണ്‍സള്‍ട്ടിംഗ്, അത്യാധുനിക അനലൈറ്റിക്‌സ്, എഐ എന്നിവയും തടസ്സമില്ലാത്ത പ്രവര്‍ത്തന ഏകീകരണവും ഓട്ടോമേഷനും എന്നിവ ഇതിലടങ്ങുന്നു. ഡിജിറ്റല്‍ ആവശ്യങ്ങള്‍ നിവര്‍ത്തിക്കാനായി മറ്റ് വൈവിധ്യമാര്‍ന്ന പ്‌ളാറ്റ്‌ഫോം സേവനങ്ങള്‍ക്കൊപ്പം അനുയോജ്യമായ സാപ് ബിസിനസ് വണ്‍, സേജ് എക്‌സ് 3 സേവനങ്ങളും എച്ച്എല്‍ബി ഹാംത് നല്‍കുന്നു.

ഓട്ടോമേഷന്റെ സാധ്യതകള്‍ പൂര്‍ണമായി പ്രയോജനപ്പെടുത്താനും യഥാര്‍ത്ഥ ഫലങ്ങള്‍ സാക്ഷാത്കരിക്കാനും ബിസിനസുകളെയും സര്‍ക്കാര്‍ സ്ഥാപനങ്ങളെയും ശാക്തീകരിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് സൂക്ഷ്മമായി രൂപകല്‍പന ചെയ്ത ബഹു തല പ്രവര്‍ത്തന കേന്ദ്രത്തെ എച്ച്എല്‍ബി ഹാംത് സിഒഇ ഹബ് പ്രതിനിധീകരിക്കുന്നു.

 
''എനിവേര്‍ ഓട്ടോമേഷനുമായി ഈ മാറ്റത്തിന്റെ യാത്ര ആരംഭിക്കാനാകുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. ഈ നിര്‍ണായക വികസനം പ്രവര്‍ത്തന കാര്യക്ഷമതയും യുഎഇയിലും പുറത്തുമുള്ള സ്ഥാപന ചെലവ് ലാഭിക്കലുമടക്കമുള്ള നേട്ടങ്ങള്‍ സമ്മാനിച്ച് ഡിജിറ്റല്‍ നവീകരണത്തിനുള്ള ഞങ്ങളുടെ പ്രതിബദ്ധതയെ അടിവരയിടുന്നതാണ്,'' സിഒഇ വികസനത്തെ കുറിച്ച് എച്ച്എല്‍ബി ഹാംത് മാനേജിംഗ് പാര്‍ട്ണര്‍ ജോണ്‍ വര്‍ഗീസ് പറഞ്ഞു. 

വേഗമേറിയ ഇന്നത്തെ ഡിജിറ്റല്‍ ഇടത്തില്‍ സ്ഥാപനങ്ങള്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനും ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കാനും വിഭവ വിഹിതം പരമാവധിയാക്കാനുമുള്ള വഴികള്‍ നിരന്തരം തേടുകയാണ്. കൂടുതല്‍ തന്ത്രപരവും മൂല്യവര്‍ധിതവുമായ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് മനുഷ്യ കഴിവുകളെ സ്വതന്ത്രമാക്കി നിയമാനുസൃത ജോലികള്‍ യാത്രികമാക്കാനുള്ള ശക്തമായ ശക്തമായ സൊല്യൂഷനായി ഇന്റലിജന്റ് ഓട്ടോമേഷന്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. എച്ച്എല്‍ബി ഹാംതിലെ ഇന്റലിജന്റ് ഓട്ടോമേഷന്‍ സിഒഇ, റോബോട്ടിക് പ്രോസസ് ഓട്ടോമേഷന്റെ മുഴുവന്‍ സാധ്യതകളും പ്രയോജനപ്പെടുത്തുകയും സ്ഥാപനത്തിലുടനീളം വിജയകരമായി നടപ്പിലാക്കുന്നത് ഉറപ്പാക്കുകയും ചെയ്യുമെന്ന് സിഇഒ വിജയ് ആനന്ദ് പറഞ്ഞു. 

എച്ച്എല്‍ബി ഹാംതിന് സാമ്പത്തിക, ഉപദേശക സേവനങ്ങള്‍ നല്‍കുന്നതില്‍ കുറ്റമറ്റ ട്രാക്ക് റെക്കോര്‍ഡുണ്ടെന്നും, അവരുടെ കാഴ്ചപ്പാട്, പുതിയ സമീപനങ്ങളും സാങ്കേതിക വിദ്യകളും സ്വീകരിക്കാനുള്ള സന്നദ്ധത, വൈദഗ്ധ്യം എന്നിവ ഓട്ടോമേഷനിലൂടെ ബിസിനസ് പ്രക്രിയകളെ മാറ്റുക എന്ന തങ്ങളുടെ ലക്ഷ്യവുമായി അവരെ തികച്ചും യോജിപ്പിക്കുന്നുവെന്നും ഇഎംഇഎ റീജ്യണിലെ സെയില്‍സ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ഓട്ടോമേഷന്‍ എനിവേര്‍ ജനറല്‍ മാനേജറുമായ രാജ് മിസ്ത്രി പറഞ്ഞു.
SHARE THIS PAGE!

Related Stories

See All

അബുദാബിയില്‍ വാഹനപകടം: മൂന്നുസഹോദരങ്ങള്‍ ഉള്‍പ്പെടെ നാലുമലയാളികള്‍ മരിച്ചു

അബുദാബി: അബുദാബിയിലുണ്ടായ വാഹനപകടത്തില്‍ സഹോദരങ്ങളായ മൂന്നുകുട്ടികള്‍ ...

News |04.Jan.2026

അമേരിക്കയുടെ സ്വതന്ത്ര പരമാധികാര രാഷ്ട്രങ്ങൾക്കെതിരെ യുള്ള കൈയേറ്റങ്ങളെ ലോകം കൈയും കെട്ടി നോക്കി നിൽക്കരുത്. ഇന്ത്യ ഇടപെടണം. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി

അമേരിക്കയുടെ  സ്വതന്ത്ര പരമാധികാര രാഷ്ട്രങ്ങൾക്കെതിരെ യുള്ള  ...

News |04.Jan.2026

ഡബ്ലിയു. എം. സി മിഡിലീസ്റ്റ് റീജിയൻ പുതുവത്സരാഘോഷം

ദുബായ് :-വേൾഡ് മലയാളി കൗൺസിൽ മിഡിലീസ്റ്റ് റീജിയൻ ക്രിസ്മസ് പുതുവത്സര ...

News |04.Jan.2026

മമ്മൂട്ടി - മോഹൻലാൽ - മഹേഷ് നാരായണൻ ചിത്രം "പേട്രിയറ്റ്" ചിത്രീകരണം പൂർത്തിയായി.

മലയാളത്തിൽ പുതിയ ചരിത്രം കുറിക്കാൻ ഒരുങ്ങുന്ന "പേട്രിയറ്റ്" ചിത്രീകരണം ...

News |04.Jan.2026


Latest Update

അബുദാബിയില്‍ വാഹനപകടം: മൂന്നുസഹോദരങ്ങള്‍ ഉള്‍പ്പെടെ നാലുമലയാളികള്‍ മരിച്ചു

അബുദാബി: അബുദാബിയിലുണ്ടായ വാഹനപകടത്തില്‍ സഹോദരങ്ങളായ മൂന്നുകുട്ടികള്‍ ...

News |04.Jan.2026

അമേരിക്കയുടെ സ്വതന്ത്ര പരമാധികാര രാഷ്ട്രങ്ങൾക്കെതിരെ യുള്ള കൈയേറ്റങ്ങളെ ലോകം കൈയും കെട്ടി നോക്കി നിൽക്കരുത്. ഇന്ത്യ ഇടപെടണം. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി

അമേരിക്കയുടെ  സ്വതന്ത്ര പരമാധികാര രാഷ്ട്രങ്ങൾക്കെതിരെ യുള്ള  ...

News |04.Jan.2026

ഡബ്ലിയു. എം. സി മിഡിലീസ്റ്റ് റീജിയൻ പുതുവത്സരാഘോഷം

ദുബായ് :-വേൾഡ് മലയാളി കൗൺസിൽ മിഡിലീസ്റ്റ് റീജിയൻ ക്രിസ്മസ് പുതുവത്സര ...

News |04.Jan.2026

മമ്മൂട്ടി - മോഹൻലാൽ - മഹേഷ് നാരായണൻ ചിത്രം "പേട്രിയറ്റ്" ചിത്രീകരണം പൂർത്തിയായി.

മലയാളത്തിൽ പുതിയ ചരിത്രം കുറിക്കാൻ ഒരുങ്ങുന്ന "പേട്രിയറ്റ്" ചിത്രീകരണം ...

News |04.Jan.2026

കേരളമുസ്‌ലിം ജമാഅത്ത് കേരളയാത്രക്ക് കണ്ണൂരിൽ ഉജ്ജ്വല സ്വീകരണം. സമുദായ നേതാക്കൾ വർഗീയത പറയരുത്. കാന്തപുരം

കണ്ണൂർ:സമുദായ നേതാക്കൾ വർഗീയത പറയരുതെന്ന് കാന്തപുരം എ.പി അബൂബക്കർ ...

News |03.Jan.2026

കാസര്‍കോട് ഉപ്പള സ്വദേശി അബുദാബിയില്‍ മരണപ്പെട്ടു.

അബുദാബി: കാസര്‍കോട് ഉപ്പള സ്വദേശി അബുദാബിയില്‍ മരണപ്പെട്ടു. ഖലീഫ ...

News |03.Jan.2026

Photo Shoot

See All

Photos