ശ്രീനാഥ് ഭാസി കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രം ചട്ടമ്പിയുടെ രണ്ടാമത്തെ ട്രെയിലര്‍ എത്തി. പേരുപോലെ തന്നെ ഒരു ചട്ടമ്പിയുടെ കഥയാണ് ചിത്രം പറയുന്നത്. കറിയ ജോര്‍ജ് എന്ന കഥാപാത്രമായാണ് ശ്രീനാഥ് ഭാസി എത്തുന്നത്.
1995 കാലത്തെ ഇടുക്കിയുടെ പശ്ചാത്തലത്തില്‍ ഒരുക്കിയ കഥയാണ് ചട്ടമ്പിയുടേത്. 22 ഫീമെയില്‍ കോട്ടയം, ഡാ തടിയാ, ഗ്യാങ്സ്റ്റര്‍ എന്നീ സിനിമകളുടെ തിരക്കഥാകൃത്ത് അഭിലാഷ് എസ് കുമാര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ചട്ടമ്പി. സെപ്റ്റംബര്‍ 23ന് ചട്ടമ്പി തീയേറ്ററുകളിലെത്തും.
ശ്രീനാഥ് ഭാസി, ചെമ്പന്‍ വിനോദ്, ഗുരു സോമസുന്ദരം, ബിനു പപ്പു, ഗ്രേസ് ആന്റണി, മൈഥിലി തുടങ്ങിയവര്‍ പ്രധാന വേഷത്തില്‍ എത്തുന്നു. ആര്‍ട്ട് ബീറ്റ്‌സ് സ്റ്റുഡിയോസിന്റെ ബാനറില്‍ ആസിഫ് യോഗിയാണ് ചട്ടമ്പി നിര്‍മ്മിച്ചിരിക്കുന്നത്. കഥ സംവിധായകനും തിരക്കഥാകൃത്തുമായ ഡോണ്‍ പാലത്തറ. തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് അലക്‌സ് ജോസഫ്.
സഹ നിര്‍മാതാക്കള്‍: സിറാജ്, സന്ദീപ് , ഷനില്‍, ജെഷ്‌ന ആഷിം
എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍: സിറാജ്
ചിത്ര സംയോജനം: ജോയല്‍ കവി
സംഗീതം: ശേഖര്‍ മേനോന്‍
കലാ സംവിധാനം: സെബിന്‍ തോമസ്
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ജിനു പി കെ
ചമയം: റോണക്‌സ് സേവ്യര്‍ വസ്ത്രാലങ്കാരം:മസ്ഹര്‍ ഹംസ
സംഘട്ടനം: ഫീനിക്‌സ് പ്രഭു
പി ആര്‍ ഒ : ആതിര ദില്‍ജിത്ത്
റീല്‍ ബ്രാന്‍ഡിംഗ്: കണ്‍ടെന്റ് ഫാക്ടറി.