: Use of undefined constant Add - assumed 'Add' (this will throw an Error in a future version of PHP) in
: Use of undefined constant Add - assumed 'Add' (this will throw an Error in a future version of PHP) in
ദുബായ് : എസ് എൻ ഡി പി യോഗം ദുബായ് യൂണിയൻ കുടുംബ സംഗമം, 'മേട നിലാവ് 'എന്ന പേരിൽ എസ് എൻ ജി ഇവന്റ് ഹാൾ, കരാമയിൽ വെച്ച് സംഘടിപ്പിച്ചു. കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർവരെയുള്ളവർ അവതരിപ്പിച്ച വ്യത്യസ്ത കലാ പ്രകടങ്ങൾ പരിപാടിക്ക് നിറപ്പകിട്ടേകി . തുടർന്ന് ദുബായ് യൂണിയൻ വൈസ് പ്രസിഡന്റ് ശ്രീ ഷാജി രാഘവന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ സെക്രട്ടറി ശ്രീ സാജൻ സത്യ പരിപാടിയിൽ പങ്കെടുത്തവർക്ക് സ്വാഗതം അറിയിച്ചു. എസ് എൻ ഡി യോഗം എസ് എൻ ട്രസ്റ്റ് ഡയറക്റ്റ് ബോർഡ് അംഗം ശ്രീ വി. ഡി രാജൻ മുഖ്യ അതിഥി യായിരുന്നു. അതോടൊപ്പം എസ് എൻ ഡി പി യോഗം ദുബായ് യൂണിയന്റെ പ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും നൽകി വരുന്ന മുതിർന്ന അംഗങ്ങളായിട്ടുള്ള ശ്രീമതി. ഉഷ ശിവദാസൻ, ശ്രീമതി നാരായണി മാധവൻ, ശ്രീമതി ശീതള ബാബൂ എന്നിവരെയും വേൾഡ് നേഴ്സ് ഡേ യോട് അനുബന്ധിച്ച് നഴ്സിംഗ് സേവനം അനുഷ്ഠിക്കുന്ന ശ്രീമതി ചാന്ദിനി, ശ്രീമതി രേഷ്മ എന്നിവരെയും ചടങ്ങിൽ ആദരിച്ചു. എസ് എൻ ഡി പി യോഗം ദുബായ് യൂണിയൻ ഒക്ടോബർ മാസത്തിൽ സംഘടിപ്പിക്കുന്ന മെഗാ ഇവന്റ് ഗീതാഞ്ജലി 2 വിന്റെ പോസ്റ്റർ പ്രകാശനം ശ്രീ V.D രാജൻ ,കേരള കൗമുദി റീജണൽ മാനേജർ ശ്രീ ബിനു മാനോഹർ എന്നിവർ ചേർന്ന് നിർവഹിച്ചു.
പ്രോഗ്രാം ജനറൽ കൺവീനർ ശ്രീമതി മിനി ഷാജി,ശ്രീമതി ശീ തള ബാബു, കൾച്ചറൽ കമ്മിറ്റി കൺവീനർ മനോജ് സുധാകരൻ, നിതിൻ അശോകൻ, മഞ്ജു വിനു, മിഥുൻ, ഫുഡ് കമ്മിറ്റി രാജു കൈലാസം , അജിത്ത്, ആര്യൻ, സഹജൻ,സുജി അമ്പാടി, അനീഷ്,രാഖി ബൽദേവ് എന്നിവർ പരിപാടി നേതൃത്വം നൽകി. പരിപാടി വൻ വിജയമാക്കിയ എല്ലാപേർക്കും യൂണിയൻ ഡയറക്റ്റ് ബോർഡ് അംഗം ശ്രീ നിസ്സാൻ ശശിധരൻ നന്ദി അറിയിച്ചു.
: Use of undefined constant Add - assumed 'Add' (this will throw an Error in a future version of PHP) in