അഡ്വക്കേറ്റ് പ്രവീൺ പാലക്കീൽ ഇന്ത്യ ബുക്കോവ് റെക്കാഡിൽ ഇടം നേടി

Written By മോഹനൻ പൊന്നാനി
Posted Aug 22, 2023|555

News
അഡ്വക്കേറ്റ് പ്രവീൺ പാലക്കീൽ  ഇന്ത്യ ബുക്കോവ് റെക്കാഡിൽ ഇടം നേടി. ഏറ്റവും കൂടുതൽ എഴുത്തുകാരുടെ ചിത്രങ്ങൾ പകർത്തിയതിലൂടെയാണ് നേട്ടം കൈവരിച്ചത്. ഷാൽജ അന്താരാഷ്ട്ര പുസ്തകമേളയിൽ വെച്ച് 2018 ൽ  ഗിന്നസ് വേൾഡ് റേക്കാഡ്സിൽ എഴുത്തുകാരോടൊപ്പം   ഇടം നേടിയിരുന്നു. എഴുത്തുകാരൻ, ചാനൽ ഇനീഷേറ്റർ, ഫോട്ടോഗ്രാഫർ എന്നീ നിലകളിൽ അറിയപ്പെടുന്നതോടൊപ്പം യുഎഇ സാഹിത്യ സാംസ്ക്കാരികരംഗങ്ങളിലെ  സജീവ സാന്നിധ്യമാണ്.
 
     2002 ൽ ദുബായിൽ എത്തിയത് മുതൽ വിവിധ പരിപാടികളിൽ നിന്നുമുള്ള  ഫോട്ടോ എടുത്തുതുടങ്ങിയതാണ്. 2014 മുതൽ ഷാർജ അന്താരാഷ്ട്ര പുസ്തക മേളയിൽ തന്റെ സാനിദ്ധ്യം  അറിയിച്ച് തുടങ്ങി. അക്ഷരക്കൂട്ടും, പാം പുസ്തകപ്പുര, പ്രവാസി ബുക്ട്രസ്റ്റ് തുടങ്ങിയ സാഹിത്യ കൂട്ടായ്മയുടെ നേതൃനിരയിൽ പ്രവീൺ പാലക്കിൽ ഉണ്ട്. പയ്യന്നൂർ സൗഹൃദ വേദി, മാൽക്ക. ഷാർജ ഇന്ത്യൻ അസോസിയേഷൻ പബ്ലിക്കേഷൻ കമ്മറ്റി, ഹാർമണി തുടങ്ങിയ സാംസ്ക്കാരിക സംഗീത കൂട്ടായ്മയിലെയും  സജീവ സാനിദ്ധ്യമാണ്.  എഴുത്തുകാരിൽ ഷാർജ ഭരണാധികാരി  ഡോ: ഷെയ്ക്ക് സുൽത്താൻ ബിൽ മുഹമ്മദ് അൽ കാസിമി, എം ടി വാസുദേവൻ നായർ, ടി പത്മനാഭൻ, സക്കറിയ, പെരുമ്പടവം ശ്രീധരൻ , ശ്രീകുമാരൻ തമ്പി  മുതൽ പുതുതലമുറയിലെ അഖിൽ കെ വരെയും ഫോട്ടോ പ്രവീണിന്റെ ശേഖരത്തിലുണ്ട്. ഗായകരിൽ യേശുദാസ്, ചിത്ര, ജയചന്ദ്രൻ, വേണുഗോപാൽ. എം ജി ശ്രീകുമാർ , ഉണ്ണിമേനോൻ  തുടങ്ങി അഞ്ഞൂറോളം ഗായകരുടെ ചിത്രങ്ങൾ എടുത്തിട്ടുണ്ട്. പത്രങ്ങളിലും, നിരവധി പുസ്തകങ്ങളുടെ പുറം ചട്ടയിലും ഫോട്ടോ പ്രസിദ്ധീകരിച്ച് വരാറുണ്ട് . എല്ലാ ഫോട്ടൊകളും എടുത്തിരുക്കുന്നത് Nikon 3100 എന്ന ഒരു കേമറയിലൂടെ  ആണെന്ന പ്രത്യേകതയും ഉണ്ട്
 
      എടുത്ത ഫോട്ടോ കളുടെ ഒരു എക്സിബിഷൽ ഒരുക്കേണ്ട ആലോചനയിലാണിപ്പോൾ.  എഴുത്തു കാരനായ പ്രവീൺ പാലക്കീലിന്റെ രണ്ട് പുസ്തകങ്ങളാണ് പുറത്തിങ്ങീട്ടുള്ളത്. ചിരന്തനയും, കൈരളി ബുക്സും  പ്രസിദ്ധീകരിച്ച   നോവൽ ''മരുപ്പച്ചകൾ എരിയുമ്പോൾ'' ഒലിവ് പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച ''ലിഫ്റ്റിനടുത്തെ 13ാം നമ്പർ മുറി''. മാധ്യമങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും കഥകളും കവിതകളും എഴുതാറുണ്ട്.
 
       

മെന്റെസ ( MENTAZA) ഓൺ ലൈൻ റേഡിയോ ചാനൽ ഇനീഷേറ്ററാണ്. 'സാഹിത്യ ദർപ്പണം' എന്ന പരിപാടിയിലൂടെ എല്ലാ ശനിയാഴ്ചകളിലുമായ് ഇതുവരെ  അറുപതോളം മിഡിലിസ്റ്റി  എഴുത്തുകാരെ ഇൻറർവ്യുചെയ്ത് കഴിഞ്ഞു.
 
     ദുബായിൽ സ്വന്തമായ് സംരംഭം നടത്തിവരികയാണ്. ഫോട്ടോഗ്രാഫി അഭിനിവേശയ് കൊണ്ടുനടക്കാൻ ഏറെ തൽപ്പരനായ പ്രവീൺ രാഷ്ട്രീയ സാമൂഹിക, സിനിമ മേഖലയിലെ നിരവധി പ്രമുഖരുടെ ചിത്രങ്ങളും പകർത്തിയിട്ടുണ്ട്.
      മുത്തത്തി എസ് വി യുപി സ്കൂൾ , രാമന്തളി ഗവൺമെൻറ് ഹൈസ്കൂൾ, പയ്യന്നൂർ കോളേജ്, മംഗലാപുരം എസ്ഡിഎം   ലോകോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യസം പൂർത്തിയാക്കി  2001 ൽ അഭിഭാഷകനായി. പയ്യന്നൂർ മുനിസിപ്പാലിറ്റിയിലെ പരവന്തട്ടയാണ് സ്വദേശം. റിട്ടയേഡ് എയർഫോഴ്സ് ഉദ്യോഗസ്ഥനായ എം ചന്ദ്രശേഖരന്റേയും പത്മാവതിയുടേയും മകനാണ്.  ഡോ: പ്രതിഭ, ഡോ: പ്രശോഭ് എന്നിവർ സഹോരങ്ങളാണ്. ധന്യ പ്രവീൺ ആണ് ഭാര്യ. അന്നൂർ ചിൻമയ സ്കൂൾ വിദ്യർത്ഥികളായ ധ്യാൻ പ്രവീൺ ധ്രുവ് പ്രവീൺ എന്നിവരാണ്  മക്കൾ.
Mobile number:9645918534
SHARE THIS PAGE!

Related Stories

See All

ജീവനക്കാരുടെ മാതാപിതാക്കളെ അതിഥികളാക്കി യു.എ.ഇ. എലൈറ്റ് ഗ്രൂപ്പിന്റെ വേറിട്ട ആഘോഷം

ഷാർജ: യു.എ.ഇ. എലൈറ്റ് ഗ്രൂപ്പിലെ ജീവനക്കാരുടെ ഓണം, ബക്രീദ്, ക്രിസ്തുമസ് ...

News |11.Oct.2025

ദുബൈ ഗ്രാൻഡ് മീലാദ് സിൽവർ ജൂബിലി അവാർഡുകൾ സമ്മാനിച്ചു

ദുബൈ: ഗ്രാൻഡ് മീലാദ് സിൽവർ ജൂബിലിയുടെ ഭാഗമായി സംഘടിപ്പിച്ച ഗ്രാൻഡ് ...

News |08.Oct.2025

ദുബായ് ഗ്രാൻഡ് മീലാദ് ടോളെറൻസ് കോൺഫറൻസ് യുവാൻ ശങ്കർ രാജ സംബന്ധിക്കും

ദുബൈ : നാളെ വൈകുന്നേരം ദുബൈ ഹോർ അൽ അൻസിൽ നടക്കുന്ന ദുബൈ ഗ്രാൻഡ് മീലാദ് ...

News |03.Oct.2025

ദുബൈ ഗ്രാൻഡ് ട്ടോളറൻസ് കോൺഫെറൻസ് ബ്രോഷർ പ്രകാശനം ചെയ്തു

ദുബൈ : ദുബൈ ഗ്രാൻഡ് ട്ടോളറൻസ്   സമ്മേളനത്തിന്റെ  ബ്രോഷർ പ്രകാശനവും ...

News |29.Sep.2025


Latest Update







Photo Shoot

See All

Photos