ദുബൈ :ബൗദ്ധിക സ്വത്തവകാശം സംരക്ഷിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി 2024-ൽ ദുബൈ കസ്റ്റംസ് 1.08 കോടി വ്യാജ വസ്തുക്കൾ പിടിച്ചെടുത്തതായി ദുബൈ കസ്റ്റംസ് അറിയിച്ചു. 54 പിടിച്ചെടുക്കലുകൾ നടത്തി. ബ്രാൻഡ് വിപണന നഷ്ടം ഒഴിവാക്കാൻ ഉത്പാദകരെ പ്രാപ്തരാക്കുന്നതിനാണ് ഈ ശ്രമം. മയക്കുമരുന്നുമായി ബന്ധപ്പെട്ട പിടികൂടലിൽ 56 ശതമാനം വർധന രേഖപ്പെടുത്തി. ഇവ ഉൾപ്പെടെ 3,273 പിടിച്ചെടുക്കലുകൾ കൈവരിച്ചു. പ്രധാന പദ്ധതികളിലും വകുപ്പ് ശ്രദ്ധേയമായ പുരോഗതി നേടി. 2024'ൽ 84 സംരംഭങ്ങളിൽ 55 എണ്ണം പൂർത്തിയാക്കി. കൈകാര്യം ചെയ്ത ചരക്കിൽ അഞ്ച് ശതമാനം വർധന രേഖപ്പെടുത്തി. എട്ട് ശതമാനം പാസഞ്ചർ ബാഗുകൾ നിരീക്ഷിക്കുന്നതിൽ ഒമ്പത് ശതമാനം വർധനവുണ്ട്. യു എഇ വൈസ് പ്രസിഡൻറും പ്രധാന മന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മ ദ് ബിൻ റാശിദ് അൽ മക്തൂം ആരംഭിച്ച ഡി33 സാമ്പത്തിക അജണ്ടയിൽ വിവരിച്ചിരിക്കുന്ന സാമ്പത്തിക ലക്ഷ്യങ്ങൾക്ക് അനുസൃതമായി, എമിറേറ്റിൻ്റെ വാണിജ്യ മേഖല അഭിവൃദ്ധി പ്രാപിക്കുന്നുണ്ടെന്ന് ദുബൈ കസ്റ്റംസ് ഡയറക്ടർ ജനറൽ ഡോ. അബ്ദുല്ല ബുസെനാദ് എടുത്തു പറഞ്ഞു.