മൾട്ടി കളർ പോൽക്ക ഡോട്ട് സാരിയിൽ മനം കവർന്ന് നിഖില

Written By
Posted Jul 20, 2022|1125

Photo-Shoot
മലയാളികളുടെ പ്രിയനടിമാരിൽ ഒരാളാണ് നിഖില വിമൽ. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളൊക്കെയും സോഷ്യൽ മീഡിയയുടെ മനം കവരാറുണ്ട്.
മിക്കപ്പോഴും ഫോട്ടോഷൂട്ടുകളും താരം നടത്താറുണ്ട്. നിഖിലയുടെ ഡ്രസിങ് സെൻസും ഫാഷൻ സ്റ്റേറ്റ്മെന്റുകളുമെല്ലാം ശ്രദ്ധിക്കപ്പെടാറുമുണ്ട്. ഇപ്പോൾ മോഡേണും നാടനും കൂടി കോർത്തിണക്കിയ ഒരു ഫോട്ടോഷൂട്ടുമായെത്തിയിരിക്കുകയാണ് നിഖില.


ഇത്തവണ പല നിറത്തിലെ പോൽക്ക ഡോട്സുള്ള സാരിയിലാണ് നിഖില തിളങ്ങിയിരിക്കുന്നത്. വെള്ള നിറമാണ് സാരിയ്ക്ക്. മൾട്ടി കളർ പോൽക്ക ഡോട്ട് കൂടി വന്നതോടെ സാരിയുടെ ഭംഗി കൂടി.


ഏകദേശം മൂവായിരത്തോളം രൂപ വിലമതിക്കുന്ന സാരിയാണിത്. അരുൺ പയ്യാടിമീത്തൽ ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.
സിംപിൾ മേക്കപ്പ് അണിഞ്ഞ് നാടൻ ലുക്കിലാണ് നിഖില. കൈയ്യിൽ കറുപ്പ് നിറത്തിലെ കുപ്പി വളകളും താരം ധരിച്ചിട്ടുണ്ട്.


നിഖില തന്നെയാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. നിരവധി കമന്റുകളും ലൈക്കുകളുമാണ് ഫോട്ടോയ്ക്ക് ഇതിനോടകം ലഭിച്ചിരിക്കുന്നത്. സാരിയിൽ നിഖില അതിസുന്ദരിയായിരിക്കുന്നുവെന്നാണ് പലരും പറയുന്നത്.


നിഖിലയുടെ ആദ്യ സിനിമ ഭാഗ്യദേവത ആയിരുന്നു. പിന്നീട് ദിലീപ് ചിത്രത്തിലൂടെ നായികയായി എത്തി. പിന്നീട് നിരവധി മലയാള ചിത്രങ്ങളിൽ നിഖില അഭിനയിച്ചു.
സിബി മലയിലിന്റെ കൊത്ത് ആണ് നിഖിലയുടെ ഇനി പുറത്തുവരാനുള്ള ചിത്രം. നിഖിലയുടേതായി ഒരു തമിഴ് ചിത്രത്തിന്റെ ഷൂട്ടിങ് കൂടി പുരോഗമിക്കുന്നുണ്ട്.
SHARE THIS PAGE!

Related Stories

See All

അൾട്രാ ഗ്ലാമറസ് ആയി മീര ജാസ്മിൻ, ചിത്രങ്ങൾ വൈറൽ

ഒരു ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തിയതിന്റെ ...

Photo-Shoot |23.Sep.2022

റിയാലിറ്റി ഷോയിലൂടെ കടന്നു പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ ദിൽഷയുടെ പുത്തൻ ഫോട്ടോഷൂട്ട് .

റിയാലിറ്റി ഷോയിലൂടെ കടന്നു വന്ന് പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ ആളാണ് ...

Photo-Shoot |30.Aug.2022

കാർമുകിൽ വർണനായി അനുശ്രീ, ശ്രീകൃഷ്ണ ജയന്തി ചിത്രങ്ങൾ

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് അനുശ്രീ. സിനിമയിലെന്നപോലെ ...

Photo-Shoot |19.Aug.2022

പ്രണയം തുളുമ്പുന്ന വരികളോടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് രേഷ്‍മ നായര്‍

'കുടുംബവിളക്ക്' പരമ്പരയിലെ സുന്ദരിയായ മരുമകളായെത്തി മലയാളി ...

Photo-Shoot |12.Aug.2022


Latest Update

മനുഷ്യന്റെയും മൃഗത്തിന്റെയും ഒളിഞ്ഞിരിക്കുന്ന കഥയുമായി 'ലർക്ക്'; ചിത്രം ജൂലൈ 24ന് തിയറ്ററുകളിലേക്ക്

കൊച്ചി: പ്രമുഖ സംവിധായകനും നടനുമായ എം.എ. നിഷാദ് കഥയെഴുതി സംവിധാനം ...

News |10.Jul.2026

യുഎഇ സാമ്പത്തിക, ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി ഹോട്ട്‌പാക്കിന്റെ നാഷണൽ ഇൻവെസ്റ്റ്മെന്റ് പാർക്ക് ഫാക്ടറി സന്ദർശിച്ചു

ദുബായ്: യുഎഇ സാമ്പത്തിക ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ ...

News |26.Jun.2026

ഷാർജയിൽ കൊല്ലപ്പെട്ട കണ്ണൂർ സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും; മയ്യിത്ത് നമസ്കാരം വൈകുന്നേരം ഷാർജ ഫോറൻസിക്കിൽ

ഷാർജ: കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ പഴയങ്ങാടി ...

News |11.Jun.2026

ഷാര്‍ജയില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ പഴയങ്ങാടി സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു

ഷാർജ: യുഎഇയിലെ ഷാർജയിൽ ടിക്ടോക് തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ ...

News |08.Jun.2026

ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി തരിശുഭൂമിയെ ഹരിതാഭമാക്കാൻ വേറിട്ടൊരു കൂട്ടായ്മ.

ദുബായ് : ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി തരിശുഭൂമിയെ ...

News |08.Jun.2026

അക്കാഫ് ഇവെന്റ്‌സ് ഓഫീസ് ഉദ്‌ഘാടനവും സാഹിത്യ-നൃത്ത വിഭാഗങ്ങളുടെ തുടക്കവും

ദുബായ്. യു.എ.ഇ.യിലെ ഏറ്റവും ബൃഹത്തായ കോളേജ് അലുംനികളുടെ സംഗമസ്ഥാനമായ ...

News |02.Jun.2026

Photo Shoot

See All

Photos