ദുബൈ: പരിസ്ഥിതി സുസ്ഥിര പാക്കേജിംഗ് ഉത്പന്നങ്ങളുടെ ആഗോള നിർമാതാക്കളായ യുഎഇ കേന്ദ്രമായ ഹോട്ട്പാക്കിന് മിഡിൽ ഈസ്റ്റിലെ പരിസ്ഥിതി സുസ്ഥിരത 2040 അവാർഡ്സിൽ എഫ്‌എംസിജി മേഖലയിൽ ‘സസ്റ്റെയിനബിൾ ബിസിനസ് ഓഫ് ദ ഇയർ പുരസ്‌കാരം ലഭിച്ചു.
യു.എൻ നിർവചിച്ച പരിസ്ഥിതി, സാമൂഹിക, ഭരണ ലക്ഷ്യങ്ങൾ പ്രവർത്തനതലത്തിൽ നടപ്പാക്കുന്ന സ്ഥാപനങ്ങളെ ആദരിക്കുന്ന വേദിയാണ് ഈ അവാർഡുകൾ.
നിർമാണ മേഖലയിൽ പരിസ്ഥിതി ആഘാതം കുറയ്ക്കാനും ഈ വിഷയത്തിൽ രാജ്യത്തിൻറെ തന്ത്രപരവും ക്രിയാത്മകവുമായ നെറ്റ്-സീറോ ലക്ഷ്യങ്ങളുമായി യോജിച്ചു പ്രവർത്തിക്കുന്നത്തിനും ഹോട്ട്പാക്ക് സ്വീകരിച്ച നടപടികളാണ് അംഗീകാരത്തിന് വഴിയൊരുക്കിയതെന്ന് ഹോട്ട്പാക്ക് ഗ്രൂപ്പ് സിഇഒയും മാനേജിംഗ് ഡയറക്ടറുമായ അബ്ദുൽ ജബ്ബാർ പറഞ്ഞു.
ഹോട്ട്പാക്കിൽ പരിസ്ഥിതി സുസ്ഥിരത ഒരു വേറിട്ട പദ്ധതി അല്ല. ഡിസൈൻ ഘട്ടം മുതൽ നിർമ്മാണ, വിതരണ ഘട്ടങ്ങൾ വരെ എല്ലാ പ്രവർത്തനങ്ങളിലും ഞങ്ങൾ പരിസ്ഥിതി സുസ്ഥിര സമാധാനമാണ് സ്വീകരിച്ചിട്ടുള്ളത്. ഈ അംഗീകാരത്തിൽ ഞങ്ങൾക്ക് സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഹോട്ട്പാക്കിന്റെ ഉൽപ്പന്നങ്ങളിൽ 97 ശതമാനവും പുനരുത്പാദനം ചെയ്യാവുന്നതോ, കാർബൺ നിർവ്യാപനം പരമാവധി കുറച്ചുകൊണ്ട്പ, രിസ്ഥിക്കു കോട്ടം തട്ടാത്ത തരത്തിൽ നശിപ്പിക്കാവുന്നതുമാണ് എന്ന് അബ്ദുൽ ജബ്ബാർ വ്യക്തമാക്കി:
ദുബൈയുടെ പരിസ്ഥിതി സുസ്ഥിര 2040 പദ്ധതിയുമായി ചേർന്ന് സംഘടിപ്പിക്കുന്ന ഈ പുരസ്‌കാരങ്ങൾ ജനം, ലക്‌ഷ്യം, ഭൂമി, സഹകരണം എന്ന മാതൃക അടിസ്ഥാനമാക്കി കൃത്യമായ മൂല്യനിർണയത്തിലൂടെയാണ് നൽകുന്നത്.
ഈയിടെ, പരിസ്ഥിതി-സാമൂഹിക-ഭരണ നടത്തിപ്പിൽ ലോകത്തെ മുൻനിര അഞ്ച് ശതമാനം സ്ഥാപനങ്ങളിൽ ഇടംനേടി ഹോട്ട്പാക്ക് അടുത്തിടെ ഇക്കോവാദിസ് സ്വർണ മെഡലും സ്വന്തമാക്കിയിരുന്നു.
തുടർച്ചയായ നവീകരണത്തിലൂടെയും ഉത്തരവാദിത്വമുള്ള ബിസിനസ് സമീപനത്തിലൂടെയും മിഡിൽ ഈസ്റ്റിലെ എഫ്‌എംസിജി മേഖലയിൽ പുതിയ മാനദണ്ഡങ്ങൾ സ്ഥാപിക്കുകയാണ് ഹോട്ട്പാക്ക്.