ഷാർജ: യുഎഇയിലെ പ്രവാസി കായിക ഭൂപടത്തിൽ തനതായ ഇടംപിടിച്ച BNW അക്കാഫ് പ്രൊഫഷണൽ ലീഗ് (APL 2026) സീസൺ 5 ന് ഷാർജ വിഷൻ ക്രിക്കറ്റ് സെന്റർ-ൽ ആവേശകരമായ സമാപനം. ഒരു മാസക്കാലം നീണ്ടുനിന്ന ടൂർണമെന്റിൽ ശക്തരായ എതിരാളികളെ പരാജയപ്പെടുത്തി സി.എച്ച്.എം.എം വർക്കല തുടർച്ചയായ നാലാം തവണയും കിരീടം സ്വന്തമാക്കി ചരിത്ര നേട്ടം കുറിച്ചു.
AKCAF Events പ്രസിഡൻറ് ചാൾസ് പോൾ അധ്യക്ഷത വഹിച്ച സമാപന ചടങ്ങിൽ ജനറൽ സെക്രട്ടറി വി. എസ്. ബിജുകുമാർ സ്വാഗതം പറഞ്ഞു . മുഖ്യ രക്ഷധികാരി ഐസക് ജോൺ പട്ടാണിപ്പറമ്പിൽ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രശസ്ത മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ ഷാബു കിളിത്തട്ടിൽ, എം.സി.എ നാസർ, Sharjah Indian Association വൈസ് പ്രസിഡൻറ് പ്രദീപ് നെന്മാറ, ജോയിന്റ് സെക്രട്ടറി ജിബി ബേബി, അക്കാഫ് ചെയർമാൻ ഷാഹുൽ ഹമീദ്, റോമാന വാട്ടർ ജനറൽ മാനേജർ സുരേഷ്, ഇന്ത്യൻ അസോസിയേഷൻ മാനേജിങ് കമ്മിറ്റി അംഗങ്ങളായ താലിബ്, അനീസ് റഹ്മാൻ,
ചീഫ് കോർഡിനേറ്റർ അനൂപ് അനിൽ ദേവൻ, സെക്രട്ടറി കെ.വി. മനോജ്, വൈസ് ചെയർമാൻമാരായ അമീർ കല്ലട്ര, അഡ്വ. ബക്കർ അലി, വൈസ് പ്രസിഡൻറുമാരായ അഡ്വ. ഹാഷിക്, ശ്യാം വിശ്വനാഥ്, ജോയിന്റ് സെക്രട്ടറിമാരായ രഞ്ജിത്ത് കോടോത്ത്, ഷക്കീർ ഹുസൈൻ, ജോയിന്റ് ട്രഷറർ ഷിബു മുഹമ്മദ്,വനിതാ വിഭാഗം ചെയർപേഴ്‌സൺ റാണി സുധീർ, പ്രസിഡൻറ് വിദ്യാ പുതുശ്ശേരി, വൈസ് പ്രസിഡൻറ് ശ്രീജ സുരേഷ്, ജനറൽ സെക്രട്ടറി രശ്മി ഐസക്, ജോയിന്റ് സെക്രട്ടറി മുന ഉല്ലാസ്,സ്പോൺസർഷിപ്പ് കോർഡിനേറ്റർ സനീഷ് കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ട്രഷറർ ജൂഡിൻ ഫെർണാണ്ടസ് നന്ദിയും രേഖപ്പെടുത്തി.
ടൂർണമെന്റിന്റെ വൻ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച ജനറൽ കൺവീനർ രാജാറാം ഷാ, സ്ട്രാറ്റജിക് അഡ്വൈസർ ബിന്ദു ആന്റണി എന്നിവരുടെ മികച്ച നേതൃത്വവും ഏകോപനവും ചടങ്ങിൽ പ്രത്യേകം അഭിനന്ദിക്കപ്പെട്ടു. ചിട്ടയായ ആസൂത്രണത്തിലൂടെ സീസൺ 5 നെ ഏറ്റവും ഉയർന്ന നിലവാരത്തിലേക്ക് എത്തിച്ച സംഘാടക സമിതിയുടെ അശ്രാന്ത പരിശ്രമം ഓരോ ഘട്ടത്തിലും പ്രകടമായിരുന്നുവെന്ന് മുഖ്യാതിഥികൾ പറഞ്ഞു.
സമാപനത്തോടനുബന്ധിച്ച് നടന്ന സൗഹൃദ മത്സരത്തിൽ അക്കാഫ് ക്യാമ്പസ് ഇലവനെ 5 വിക്കറ്റിന് പരാജയപ്പെടുത്തി സോഷ്യൽ മീഡിയ ഫ്രണ്ട്സ് യുഎഇ (ഇൻഫ്ലുവൻസേഴ്സ്) ജയം സ്വന്തമാക്കി. ഗ്രൗണ്ടിൽ അക്കാഫ് വനിതാ വിഭാഗം ഒരുക്കിയ ‘തട്ടുകട’, ഇന്ത്യ–പാകിസ്ഥാൻ ലോകകപ്പ് മത്സരം തത്സമയം കാണാനുള്ള വലിയ സ്ക്രീൻ സൗകര്യം എന്നിവയും കാണികൾക്ക് വേറിട്ട അനുഭവമായി.
വിജയികൾ – ഒറ്റനോട്ടത്തിൽ
* മെൻസ് ചാമ്പ്യന്മാർ: സി.എച്ച്.എം.എം വർക്കല
* മെൻസ് റണ്ണർ അപ്പ്: പി.എ കോളേജ് ഓഫ് എഞ്ചിനീയറിംഗ്
* വുമൺസ് ചാമ്പ്യന്മാർ: റോയൽ സ്ട്രൈക്കേഴ്സ്
* വുമൺസ് റണ്ണർ അപ്പ്: റാക് വാരിയേഴ്സ്
വ്യക്തിഗത പുരസ്കാരങ്ങൾ
* പ്ലെയർ ഓഫ് ദി ടൂർണമെന്റ്: റിയാസ് മുഹമ്മദ് (ഗവ. കോളേജ് കാസർഗോഡ്)
* ബെസ്റ്റ് ബാറ്റർ & മാക്സിമം സിക്സ്: റമീസ് അബ്ദുൽ കരീം (സി.എച്ച്.എം.എം വർക്കല)
* ബെസ്റ്റ് ബൗളർ: ജിഷ്ണു സുനിൽ കുമാർ (15 വിക്കറ്റ് – സി .എച്ച്.എം.എം വർക്കല)
* ഫാസ്റ്റസ്റ്റ് 100: ജുനൈദ് ഷാംസു (30 പന്തിൽ – കുസാറ്റ്)
* ഫാസ്റ്റസ്റ്റ് 50: ഫോസ്റ്റർ ബേബി (15 പന്തിൽ – സെന്റ് സേവ്യേഴ്സ് തുമ്പ)
* പ്ലെയർ ഓഫ് ദി ഫൈനൽ: അക്ഷയ് ജോട്ടിൻ (മെൻസ്), ശ്രീദേവി (വുമൺസ്)
* മറ്റ് അവാർഡുകൾ: മണികണ്ഠൻ നായർ (ബെസ്റ്റ് വെറ്ററൻ), മുഹമ്മദ് ഷെറാസ് (പ്രോമിസിംഗ് പ്ലെയർ), അനിൽ പാലക്കാട് (ബെസ്റ്റ് ഫീൽഡർ), അഷാസ് മുഹമ്മദ് (ബെസ്റ്റ് വിക്കറ്റ് കീപ്പർ)
കായികക്ഷമതയും സൗഹൃദവും ഒത്തുചേർന്ന മറ്റൊരു ആവേശകരമായ സീസണിന് കൂടി അക്കാഫ് വിജയകരമായി തിരശ്ശീലയിട്ടു.