ഛായാഗ്രഹകനും സംവിധായകനുമായ അരുൺരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ദേവനന്ദ'. സിനിമയുടെ പൂജ കഴിഞ്ഞ ദിവസം എറണാകുളത്തുവെച്ച് നടന്നിരുന്നു. പ്രമുഖ താരങ്ങളെ അണിനിരത്തിക്കൊണ്ട് അരുൺരാജ് സിനിമയൊരിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ പേരിൽ തട്ടിപ്പ് നടക്കുന്നുവെന്ന് തന്‍റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിരിക്കുകയാണ് സംവിധായകൻ.
സിനിമയിൽ അഭിനയിക്കാൻ അവസരം നൽകാം പകരം പണം നൽകണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് ആളുകൾക്ക് മെസ്സേജുകൾ പോകുന്നത്. പല വാട്സപ്പ് ഫേസ്ബുക്ക് ഗ്രൂപ്പുകളിലും ഇത്തരം വ്യാജ മെസ്സേജുകൾ കണ്ടു. അതിൽ തനിക്കോ തന്‍റെ സിനിമയിൽ പ്രവർത്തിക്കുന്നവർക്കോ യാതൊരു പങ്കുമില്ലെന്ന് അരുൺരാജ് ഫേസ്ബുക്കിലൂടെ അറിയിച്ചിരിക്കുകയാണ്
സംവിധായകൻ. മുട്ടുവിൻ തുറക്കപ്പെടും, കുരിശ് എന്നീ സിനിമകളുടെ സംവിധായകനായ അരുൺ രാജ് മൂന്നാമത്തെ ചിത്രമാണ് ദേവനന്ദ. സൂരജ് സൺ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്‍റെ ബാക്കി കാസ്റ്റിംഗ് നടന്നുകൊണ്ടിരിക്കുകയാണ്. അരുണിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം കാണാം...
പ്രിയ കൂട്ടുകാരെ, ദയവുചെയ്ത് ഈ പോസ്റ്റ് എല്ലാവരും ഷെയർ ചെയ്യുക, എന്‍റെ പുതിയ സിനിമയായ ദേവനന്ദയുടെ കാസ്റ്റിംഗിന്‍റെ പേരിൽ വ്യാജ പ്രചരണം നടക്കുന്നുണ്ട് എന്ന് അറിഞ്ഞു. അതിന്‍റെ സത്യാവസ്ഥ എന്താണെന്ന് പറയാനാണ് ഈ പോസ്റ്റ്. 72 ഫിലിം കമ്പനി, ഷമീം സുലൈമാൻ, മെൽവിൻ കോലത്ത് എന്നിവർ ചേർന്ന് ആണ് ചിത്രം നിർമ്മിക്കുന്നത് . ഇത് പറയാൻ കാരണം കാസ്റ്റിംഗ് കോളുകൾ, ഓഡിഷൻ, കാസ്റ്റിംഗ് ഡയറക്ടേഴ്സ്, കാസ്റ്റിംഗ് കമ്പനികൾ, ദേവനന്ദ എന്ന സിനിമയുടെ പേരിൽ പല രീതിയിൽ പല ഗ്രൂപ്പുകളിൾ ഓഡിഷൻ പോസ്റ്റർ, കാസ്റ്റിംഗ് കമ്പനികൾ വിളിക്കുന്നതായി എന്‍റെ പ്രിയ സുഹൃത്തുക്കൾ അറിയിച്ചതിനെ തുടർന്ന് ആണ് ഈ പോസ്റ്റ്. ഞങ്ങൾ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല കാസ്റ്റിംഗ് പേരിൽ, പ്രിയ സുഹൃത്തുക്കളോട് ദയവുചെയ്ത് ആരും അതിൽ വീഴരുത് , കാരണം മലയാള ചലച്ചിത്ര ലോകത്തെ പ്രമുഖ താരങ്ങളാണ് സിനിമയിൽ അഭിനയിക്കുന്നത്, കൂടാതെ എന്‍റെ കുറച്ചു സുഹൃത്തുക്കളും, പുതുമുഖങ്ങൾക്ക് അവസരം ഇതിൽ ഇല്ല , എന്ന് വെച്ച് പുതുമുഖങ്ങളെ ഒഴിവാക്കുക അല്ല ഞാൻ എന്‍റെ രണ്ട് സിനിമയും പുതുമുഖങ്ങൾക്ക് ആണ് അവസരം നൽകിയത്, മുട്ടുവിൻ തുറക്കപ്പെടും , കുരിശ്.