സ്‌നേഹവും സ്വാദും നിറച്ച് ഒരമ്മ, ശാരദയ്ക്ക് പിന്തുണയുമായി കുടുംബശ്രീ

Written By
Posted Jul 01, 2022|2033

Television
സംപ്രേക്ഷണം തുടങ്ങി മാസങ്ങള്‍ക്കുള്ളില്‍ തന്നെ പ്രേക്ഷക ശ്രദ്ധ നേടി മുന്നേറുകയാണ് 'കുടുംബ ശ്രീ ശാരദ' എന്ന പരമ്പര. ഏതൊരു പ്രതിസന്ധിയും തരണം ചെയ്തു തന്റെ മക്കള്‍ക്കായി ജീവിക്കുന്ന ശാരദ എന്ന അമ്മയുടെ കഥ പറയുന്ന സീരിയല്‍ ഇതിനോടകം തന്നെ സമൂഹത്തില്‍ സംസാര വിഷയമാണ്. സീ കേരളം ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന പരമ്പരയുടെ മഹാ എപ്പിസോഡ് പ്രേക്ഷകരിലേക്ക് എത്തുകയാണ്.

ഇപ്പോഴിതാ കഥയില്‍ മറ്റൊരു വഴിത്തിരിവ്. ശത്രൂക്കളുടെ ചതികള്‍ കൊണ്ട് നഷ്ടത്തിലായിരിക്കുന്ന കുടുംബശ്രീ ഹോട്ടല്‍ തിരിച്ചു പിടിക്കാനുള്ള പുതിയൊരു വഴിയുമായി ശക്തയായി തിരിച്ചു വരികയാണ് ശാരദ. ശാരദ എന്ന ശക്തമായ കഥാപാത്രമായി സീരിയലില്‍ വേഷമിടുന്നത് പ്രശസ്ത നടി ശ്രീലക്ഷ്മിയാണ്. കൂടാതെ മെര്‍ഷീന നീനു, പ്രബിന്‍ എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നു.

കുടുംബശ്രീ പ്രവര്‍ത്തകരുടെ സഹായത്തോടെ ഹോട്ടലില്‍ ഒരു ഭക്ഷ്യമേള സംഘടിപ്പിക്കുകയാണ് ശാരദ, ഈ വേദിയില്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട രവി ചന്ദ്ര വര്‍മ്മനും എത്തുന്നു. ശാരദയുടെ ശ്രമം വിജയിക്കുമോ? അതോ ശത്രുക്കള്‍ വീണ്ടും ശക്തരായി തിരിച്ചടിക്കുമോ? കാത്തിരുന്നു കാണാം ഈ ഞായറാഴ്ച ഏഴ് മണിക്ക് രണ്ടു മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന മഹാ എപ്പിസോഡ്.
SHARE THIS PAGE!

Related Stories

See All

സീരിയൽ നടി സോനു സതീഷ് അമ്മയായി, സന്തോഷം പങ്കുവച്ച് താരം

ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് സോനു സതീഷ്. ഇപ്പോൾ തന്റെ ജീവിതത്തിലെ ...

Television |29.Jul.2022

ഹൃദയം ഇനി ഏഷ്യാനെറ്റിൽ. ജൂലൈ 24 ഞായറാഴ്ച രാത്രി ഏഴ് മണിക്കാണ് ചിത്രത്തിന്റെ പ്രീമിയർ.

ലോകമെമ്പാടുമുള്ള സിനിമാസ്വാദകർ ഇരുകയ്യും നീട്ടി സ്വീകരിച്ച പ്രണവ് ...

Television |17.Jul.2022

ബഡായി ബംഗ്ലാവിലെ പോലെ ഞാനൊരു പൊട്ടിയാണെന്ന് പലരും കരുതി, ബഡായി ടോക്കീസു മായി ആര്യ

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്‍ട താരമായി ആര്യ  എത്തിയിട്ട് ...

Television |14.Jul.2022

സ്‌നേഹവും സ്വാദും നിറച്ച് ഒരമ്മ, ശാരദയ്ക്ക് പിന്തുണയുമായി കുടുംബശ്രീ

സംപ്രേക്ഷണം തുടങ്ങി മാസങ്ങള്‍ക്കുള്ളില്‍ തന്നെ പ്രേക്ഷക ശ്രദ്ധ നേടി ...

Television |01.Jul.2022


Latest Update

അബുദാബി ഫുഡ് ഹബ്ബും എ.എ.കെ ഗ്രൂപ്പും തമ്മിൽ ചരിത്രപരമായ കരാർ ഒപ്പുവെച്ചു

അബുദാബി: ആഗോള ഭക്ഷ്യ വ്യാപാര-വിതരണ രംഗത്ത് പുതിയ അവസരങ്ങൾ തുറന്ന് യു.എ.ഇ ...

News |12.Oct.2026

യുഎഇയിൽ പ്രതിമാസ സ്വർണ്ണ സമ്പാദ്യ പദ്ധതിയുമായി തനിഷ്ക്; ‘റിവാ ഗോൾഡൻ അഡ്വാന്റേജ്’ തുടക്കമായി

ദുബായ് :യുഎഇയിലെ ഉപഭോക്താക്കൾക്കായി 12 മാസത്തെ പ്രതിമാസ സ്വർണ്ണ സമ്പാദ്യ ...

News |12.Oct.2026

ഡബ്ല്യു.എം.സി അബൂദബി ഓണാഘോഷം വര്‍ണാഭമായി

അബുദാബി: വേള്‍ഡ് മലയാളി കൗണ്‍സില്‍ (ഡബ്ല്യു.എം.സി) അബൂദബിയുടെ ...

News |08.Oct.2026

ഡബ്ലിയു.എം.സി. ദുബായ് പ്രൊവിൻസിന്റെ അർപ്പോ 2026 ന് സമാപനം

ദുബായ്: വേൾഡ് മലയാളി കൌൺസിൽ ദുബായ് പ്രൊവിൻസ് ഒരുക്കിയ 'ആർപ്പോ 2026' ഓണഘോഷം ...

News |06.Oct.2026

Mark & Save ‘Million Dreams’ ക്യാമ്പയിൻ പ്രഖ്യാപിച്ചു

ദുബൈ: യുഎഇയിലെ പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ Mark & Save ‘Million Dreams’ എന്ന പുതിയ ...

News |28.Sep.2026

തൂഫാൻ ഗോൾ

മയക്കുമരുന്നിനെതിരെ യുവതയുടെ സർഗാത്മക ശബ്ദം: ‘ തൂഫാൻ ഗോൾ ’ റീൽസ് ...

News |28.Sep.2026

Photo Shoot

See All

Photos