തടവറയില്‍ അക്ഷരവെളിച്ചമെത്തിക്കാൻ ഷാര്‍ജ പൊലീസ്

Written By
Posted Nov 16, 2024|636

News

ഷാർജ: വായനയുടെ വെളിച്ചം തടവുകാർക്കും പകർന്നു നല്‍കാൻ ഷാർജ ജയിലധികൃതർ. എക്സ്പോ സെന്‍ററില്‍ തുടരുന്ന ഷാർജ രാജ്യാന്തര പുസ്‌തക മേളയില്‍ നിന്നാണ് തടവുകാർക്കായി ജയിലധികൃതർ കഴിഞ്ഞ ദിവസം പുസ്തകങ്ങള്‍ വാങ്ങിക്കൂട്ടിയത്.

വ്യാഴാഴ്ച മേളയിലെത്തിയ ജയില്‍ ഉദ്യോഗസ്ഥർ ഇന്ത്യൻ പവിലിയനില്‍ നിന്നാണ് കൂടുതല്‍ പുസ്‌തകങ്ങള്‍ വാങ്ങിയത്.

ഡി.സി ബുക്സ്, മാതൃഭൂമി, ഐ.പി.എച്ച്‌ അടക്കമുള്ള മലയാള പ്രസാധകരില്‍നിന്ന് ഏതാണ്ട് 2500 ദിർഹമിന്‍റെ പുസ്തകങ്ങള്‍ വാങ്ങുകയുണ്ടായി. എല്ലാവർക്കും വായനയൊരുക്കുകയാണ് ലക്ഷ്യമെന്ന് തടവുകാർക്കുള്ള പുസ്‌തകങ്ങള്‍ വാങ്ങാനെത്തിയ ജയില്‍ ഉദ്യോഗസ്ഥർക്ക്‌ നേതൃത്വം നല്‍കുന്ന ഖല്‍ഫാൻ സാലിം ഖല്‍ഫാൻ, അബ്ദുല്‍ ലത്തീഫ് മുസ്തഫ അല്‍ഖാലി എന്നിവർ പറഞ്ഞു.

മലയാളി സാമൂഹിക പ്രവർത്തകരും മേളയില്‍ തടവുകാർക്കുള്ള പുസ്‌തക ശേഖരണ സംഘത്തിന്‍റെ ഭാഗമാവുകയുണ്ടായി. മലയാളി തടവുകാർക്കായാണ് മലയാള പുസ്തകങ്ങള്‍ വാങ്ങിയത്. മികച്ച കഥകളും കവിതകളും ഉള്‍ക്കൊള്ളുന്ന പുസ്തകങ്ങളായിരുന്നു വാങ്ങിയ പുസ്തകങ്ങളില്‍ ഏറെയും.

എമിറേറ്റിലെ സർക്കാർ ലൈബ്രറികള്‍ക്കായി യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താൻ ബിൻ മുഹമ്മദ് അല്‍ ഖാസിമി 45 ലക്ഷം ദിർഹത്തിന്‍റെ പുസ്‌തകങ്ങള്‍ വാങ്ങാനും നിർദേശിച്ചിട്ടുണ്ട്.

SHARE THIS PAGE!

Related Stories

See All

ഡബ്ലിയു. എം. സി. അംഗം മണിക്കുട്ടൻ ജി.എസ്. ലോകറെക്കോർഡ് യാത്രയ്ക്ക് ഒരുങ്ങുന്നു.

ദുബായ്:- വേൾഡ് മലയാളി അംഗം ലോകസമാധാന സന്ദേശവുമായി പുതിയ ലോകറെക്കോർഡ് ...

News |18.Aug.2026

മനുഷ്യന്റെയും മൃഗത്തിന്റെയും ഒളിഞ്ഞിരിക്കുന്ന കഥയുമായി 'ലർക്ക്'; ചിത്രം ജൂലൈ 24ന് തിയറ്ററുകളിലേക്ക്

കൊച്ചി: പ്രമുഖ സംവിധായകനും നടനുമായ എം.എ. നിഷാദ് കഥയെഴുതി സംവിധാനം ...

News |10.Jul.2026

യുഎഇ സാമ്പത്തിക, ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി ഹോട്ട്‌പാക്കിന്റെ നാഷണൽ ഇൻവെസ്റ്റ്മെന്റ് പാർക്ക് ഫാക്ടറി സന്ദർശിച്ചു

ദുബായ്: യുഎഇ സാമ്പത്തിക ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ ...

News |26.Jun.2026

ഷാർജയിൽ കൊല്ലപ്പെട്ട കണ്ണൂർ സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും; മയ്യിത്ത് നമസ്കാരം വൈകുന്നേരം ഷാർജ ഫോറൻസിക്കിൽ

ഷാർജ: കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ പഴയങ്ങാടി ...

News |11.Jun.2026

Latest Update

ഷാര്‍ജയില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ പഴയങ്ങാടി സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു

ഷാർജ: യുഎഇയിലെ ഷാർജയിൽ ടിക്ടോക് തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ ...

News |08.Jun.2026

ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി തരിശുഭൂമിയെ ഹരിതാഭമാക്കാൻ വേറിട്ടൊരു കൂട്ടായ്മ.

ദുബായ് : ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി തരിശുഭൂമിയെ ...

News |08.Jun.2026

Photo Shoot

See All

Photos