: Use of undefined constant Add - assumed 'Add' (this will throw an Error in a future version of PHP) in
: Use of undefined constant Add - assumed 'Add' (this will throw an Error in a future version of PHP) in
ദുബൈ : യുനൈറ്റഡ് പി ആർ ഓ അസോസിയേഷന്റെ ഓണാഘോഷമായ "ഓണനിലാവ്-2023" 17 ന് ഞായറാഴ്ച ദുബായ് ഖുസൈസിലുള്ള ഇന്ത്യൻ അക്കാദമി സ്കൂളിൽ വെച്ച് നടന്നു. കഴിഞ്ഞ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഇത്തവണ രാവിലെ 10 മണി മുതൽ വൈകിട്ട് 8 മണിവരെ അതിവിപുലമായ ആഘോഷപരിപാടികൾ നടന്നത്.
മെമ്പർമാരുടെയും അവരുടെ കുടുംബങ്ങളെയും ഒപ്പം അഭ്യൂയാകാംഷികളുമടക്കം 2500 ലെറെ ആളുകൾക്കുള്ള വിഭവ സമൃദ്ധമായ ഓണസദ്യ, ശിങ്കാരിമേളം തിരുവാതിരക്കളി, കമ്പവലി മത്സരം തുടങ്ങി കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ കലാ കായിക പരിപാടികളും ഓണനിലാവ് 2023 ഭാഗമായി നടന്നു..
സലീം ഇട്ടമ്മലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അജിത്ത് ഇബ്രാഹിം സ്വാഗതം പറഞ്ഞു, ട്രഷറർ മുഹ്സിൻ കാലിക്കറ്റ്,
ഓർഗനൈസിംഗ് സെക്രട്ടറി മുജീബ് മപ്പാട്ടുകര, വൈസ് പ്രസിഡന്റ് അബ്ദുൽ ഗഫൂർ പൂക്കാട്, ജോയിൻ സെക്രട്ടറി ബഷീർ സൈദ്, ജോയിൻ ട്രഷറർ ഫസൽ എന്നിവരും പ്രോഗ്രാം ചെയർമാൻ സമീൽ അമേരിയുടെ നേതൃത്വത്തിൽ മൂസ്സനൗഫൽ, ഇർഷാദ്, നിസാർ പട്ടാമ്പി, മോഹൻ മേനോൻ ശറഫുദ്ധീൻ, നൗഷാദ്, റമീസ്, റഷീദ്, ഫൈസൽ, അൻവർ, സൈനുൽ ആബിദ്, അനസ്, ശിഹാബ്, ത്വയ്യിബ് ,രവീന്ദ്രനാഥ് , ജംഷാദ്, സിജോ, അമൻ, യാസിർ, നവാസ് തുടങ്ങിയവർ ഓരോ പരിപാടിക്കും നേതൃത്വം നൽകി. ജോയിന്റ് ട്രഷറർ അബ്ദുൽഗഫൂർ പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ച മുഴുവൻ ആളുകൾക്കുള്ള നന്ദി അറിയിച്ചു.
: Use of undefined constant Add - assumed 'Add' (this will throw an Error in a future version of PHP) in