ദുബായ്: കൊടുംചൂടില്‍പുറം ജോലിയെടുക്കുന്ന യു.എ.ഇ.യിലെ തൊഴിലാളികള്‍ക്ക് ഐസ്‌ക്രീമിന്റെ തണുപ്പുമായി പാക്കേജിങ് രംഗത്ത് പ്രമുഖരായ ഹോട്ട്പാക്ക്. ഷാർജയിലെയും വടക്കൻ എമിറേറ്റുകളിലെയും അയ്യായിരത്തിൽപരം തൊഴിലാളികൾക്കും ബൈക്ക് ഡെലിവറി ജീവനക്കാർക്കും ഹോട്ട്പാക്കിന്റെ സി.എസ്.ആര്‍പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഹാപ്പിനെസ്സ് പ്രൊജക്ടിന്റെ കീഴിൽ നടത്തിയ ക്യാമ്പയിനിലാണ് ഇഗ്ളൂവുമായി ചേർന്ന് ഐസ് ക്രീം സ്‌കൂപ്പുകൾ വിതരണം ചെയ്തത്.
ഓഗസ്റ്റ് 20 മുതല്‍സെപ്റ്റംബര്‍ആദ്യവാരം വരെ നടന്ന ക്യാമ്പയിനിൽ ദുബായ്, അബുദാബി, ഷാര്‍ജ, അല്‍ഐന്‍, ഉമ്മുല്‍ഖുവൈന്‍എന്നീ എമിറേറ്റുകളിലുമായുള്ള ലേബര്‍ക്യാമ്പുകളും റോഡരികുകളിലെ തൊഴിലിടങ്ങളും കേന്ദ്രീകരിച്ചായിരുന്നു ഐസ് ക്രീം വിതരണം.
ഇത് കൂടാതെ, കഴിഞ്ഞ മാസം ദുബായ് ചാരിറ്റബിള്‍അസോസിയേഷന്റെ 'എ ബ്രീസ് ഇന്‍ദ സമ്മര്‍' ക്യാമ്പയിന്റെ ഭാഗമായി ഹോട്ട്പാക്ക് ദുബായിലെ തൊഴിലാളികള്‍ക്കിടയില്‍ഐസ് ക്രീമും ജ്യൂസും പഴങ്ങളും വിതരണം ചെയ്തിരുന്നു.
യഥാര്‍ത്ഥ വിജയത്തിന്റെ കണക്കെടുക്കുന്നത് ബിസിനസ് വളര്‍ച്ച മാത്രം പരിഗണിച്ചായിരിക്കരുത് എന്നും നമ്മള്‍സമൂഹത്തില്‍ഉണ്ടാക്കുന്ന ഗുണകരമായ മാറ്റങ്ങള്‍കൂടി കണക്കിലെടുത്തായിരിക്കണമെന്നും ഹോട്ട്പാക്ക് ഗ്രൂപ്പ് സി.ഇ.ഒ.യും മാനേജിങ് ഡയറക്ടറുമായ പി.ബി. അബ്ദുല്‍ജബ്ബാര്‍പറഞ്ഞു.
'ഐസ് ക്രീം വിതരണം എന്നതിലുപരി, കൊടുംവേനലില്‍പുറത്ത് അക്ഷീണം തൊഴിലെടുക്കുന്നവര്‍ക്കുള്ള കൃതജഞത രേഖപ്പെടുത്തല്‍കൂടിയായിരുന്നു ഈ ക്യാമ്പയിന്‍. ഇഗ്ലൂവുമായി ചേര്‍ന്നതിലൂടെ, ആയിരക്കണക്കിന് തൊഴിലാളികളുമായി സന്തോഷം പങ്കിടാനും അവരുടെ കഠിനാദ്ധ്വാനം ഏറെ വിലപ്പെട്ടതാണ് എന്ന് ഓര്‍മ്മിപ്പിക്കാനും സാധിച്ചു.'
'ഐസ് ക്രീം വിതണ ക്യാമ്പയിന്‍എന്നതിലുപരി, തിരക്കുപിടിച്ച നഗരങ്ങളുടെ നട്ടെല്ലെന്ന് പറയാവുന്ന പുറംജോലിക്കാരുടെയും ഡെലിവറി റൈഡര്‍മാരുടെയും സംഭാവനകളെ ആദരപൂര്‍വ്വം അംഗീകരിക്കുന്ന ഒരു പ്രവര്‍ത്തനം എന്ന നിലയിലാണ് ക്യാമ്പയിന് രൂപം നല്‍കിയത്. നിര്‍മ്മാണതൊഴിലാളികള്‍മുതല്‍ഡെലിവറി റൈഡര്‍മാര്‍വരെയുള്ള ആളുകള്‍വെല്ലുവിളികള്‍നിറഞ്ഞ സാഹചര്യങ്ങളെ നേരിട്ടുകൊണ്ടാണ് ദൈനംദിന ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നുത്. ഇവരുടെ ഈയൊരു കഠിനാദ്ധ്വാനത്തെ ലളിതയും ചിന്തോദ്ദീപകവുമായ കാരുണ്യവായ്‌പോടെ ആദരിക്കാനുള്ള ശ്രമമാണ് നടത്തിയത'്-അദ്ദേഹം പറഞ്ഞു.
ഇത്തരം പ്രവര്‍ത്തനങ്ങള്‍പ്രത്യേക ലക്ഷ്യത്തോടെയുള്ള സസ്‌റ്റെയിനബിലിറ്റിയില്‍ഹോട്ട്പാക്ക് എത്രത്തോളം വിശ്വസിക്കുന്നുവെന്നതിന് തെണെന്ന് ഗ്രൂപ്പ് ചീഫ് ഓപറേറ്റിങ് ഓഫീസറും എക്‌സിക്യുട്ടീവ് ഡയറക്ടറുമായ സൈനുദ്ദീന്‍പി.ബി. പറഞ്ഞു.
'ജനങ്ങളുടെയും സമൂഹത്തിന്റെയെും നമ്മുടെ ഗ്രഹത്തിന്റെ തന്നെയും നിലനില്‍പ്പില്‍ശ്രദ്ധ ചെലുത്തിക്കൊണ്ടുള്ള ഇത്തരം പരിശ്രമങ്ങള്‍പരസ്പരം കൈകോര്‍ത്തുകൊണ്ടാണ് മുന്നോട്ടുപോകുന്നത്. ഇഗ്ലൂവുമായി ചേര്‍ന്നതിലൂടെ, പാക്കേജിങ് സൊലൂഷന്‍സ് ഉണ്ടാക്കുക എന്നതിനപ്പുറം, അര്‍ഥവത്തായ ബന്ധങ്ങള്‍കൂടി ഉണ്ടാക്കിയെടുക്കാ നുള്ള തങ്ങളുടെ ദൗത്യത്തിനു ഒന്നുകൂടി അടിവര ഇടുകയാണ് ഹോട്ട്പാക്ക് ചെയ്തത്' '-അദ്ദേഹം പറഞ്ഞു.
ഹോട്ട്പാക്കുമായുള്ള പങ്കാളിത്തത്തിലൂടെ, സമൂഹത്തില്‍അര്‍ഥവത്തായ മാറ്റങ്ങള്‍ഉണ്ടാക്കുന്നതിനായുള്ള സഹകരണത്തിന്റെ പ്രസക്തിയാണ് തങ്ങള്‍ചൂണ്ടികാണിക്കുന്നതെന്ന് ഇഗ്ലൂ പ്രതിനിധി അഭിപ്രായപ്പെട്ടു. ' തൊഴിലാൡകള്‍ക്കും റൈഡേഴ്‌സിനുമായി റിഫ്രഷിങ് ട്രീറ്റ് നല്‍കിയത് ലളിതവും സുദൃഢവുമായ രീതിയിലുള്ള ഒരു സന്തോഷം പങ്കുവെക്കലായിരുന്നു. മറ്റുള്ളവരുടെ ജീവിതത്തില്‍പോസിറ്റീവായ മാറ്റങ്ങള്‍ഉണ്ടാക്കുന്നതിനും സമൂഹത്തിനായി സംഭാവനകള്‍നല്‍കുന്നതിനുമായി ഹോട്ട്പാക്കുമായി കൈകോര്‍ത്തതില്‍അഭിമാനിക്കുന്നു'-അദ്ദേഹം പ്രതികരിച്ചു.
ചെറിയ ചില നന്മകളിലൂടെ വലിയ മാറ്റങ്ങള്‍കൊണ്ടുവരുന്ന തരത്തില്‍ഇരു ബ്രാന്‍ഡുകളുടെയും സഹകരണം തുടരാന്‍ആഗ്രഹിക്കുന്നതായി കമ്പനി പ്രതിനിധികള്‍അറിയിച്ചു.