യു.എ.ഇ സുവർണ്ണജൂബിലി 50 ദിവസം നീളുന്ന ക്യാമ്പയിനുമായി ലുലു ... പ്ലസ് വൺ കാർഗോ പ്രവർത്തനമാരംഭിച്ചു ... പുതിയൊരു ചിത്രവുമായി "പത്തേമാരി" ടീം വീണ്ടും. ... ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് ദുബൈയില്‍ ഓങ്കോളജി സെന്റര്‍ തുറന്നു ... ദുബൈ, വേൾഡ് മലയാളി കൗൺസിൽ മിഡിലീസ്റ്റ് റീജിയൻ നടത്തിയ ഓണാഘോഷ പരിപാടികൾക്ക് ദുബൈ അബ്ജാദ് ഗ്രാൻ്റിൽ വർണ്ണാഭമായ കാലാസന്ധ്യയോടെ സമാപനം കുറിച്ചു ... ബിസിനസുകാരായ പ്രവാസി ദമ്പതികൾക്ക് ഗോൾഡൻ വിസ. ... രുചിഭേദങ്ങളുടെ സംഗമവേദിയായി ലുലു ഭക്ഷ്യമേള ... മലയാളി ഫിനാൻഷ്യൽ അനാലിസ്റ്റിന് ഗോൾഡൻ വിസ ദുബൈ |മലയാളി ഫിനാൻഷ്യൽ അനാലിസ്റ്റിന് ഗോൾഡൻ വിസ . ... എക്സ്പോ 2020; വഴിയിൽ ഗംഭീരമായ ഉദ്ഘാടന ഗംഭീരം. ... ശൈഖ് മുഹമ്മദ് ബിൻ സായിദ് ബ്രിട്ടനിൽ. ... "; } ?>

GULF

ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് ദുബൈയില്‍ ഓങ്കോളജി സെന്റര്‍ തുറന്നു


ദുബായ്: മിഡില്‍ ഈസ്റ്റിലെയും ഇന്ത്യയിലെയും മുന്‍നിര ആരോഗ്യ പരിചരണ ദാതാക്കളായ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിന് കീഴില്‍ ഖിസൈസ് ആസ്റ്റര്‍ ഹോസ്പിറ്റലില്‍ ലോകോത്തര സൗകര്യങ്ങളോടെ ഓങ്കോളജി ഡിപാര്‍ട്ട്‌മെന്റ് ഇന്ന് പ്രവര്‍ത്തനമാരംഭിച്ചു. 

യുഎഇയിലെ രോഗികള്‍ക്ക് ലോക നിലവാരമുള്ള കാന്‍സര്‍ ചിസില്‍സാ അനുഭവമാണ് ഖിസൈസ് ആസ്റ്റര്‍ ഹോസ്പിറ്റലിലെ ഓങ്കോളജി ഡിപ്പാര്‍ട്ട്‌മെന്റ് സമ്മാനിക്കുക. രോഗികളുടെ ആവശ്യങ്ങള്‍ നിവര്‍ത്തിക്കുന്ന മുന്‍നിര തൃതീയ പരിചരണത്തിന് പ്രത്യേക ശേഷിയുള്ള ആസ്റ്റര്‍ ഹോസ്പിറ്റലിന് ഈ കാന്‍സര്‍ ചികില്‍സാ കേന്ദ്രം മികച്ച മൂല്യം പകരും.

പല തരത്തിലുള്ള പരിചരണങ്ങളുടെ ആസൂത്രണം ആവശ്യമുള്ള രോഗികള്‍ക്കായി ഏറ്റവും സ്‌പെഷ്യലൈസ്ഡ്, അഡ്വാന്‍സ്ഡ് കാന്‍സര്‍ കെയര്‍ തെറാപ്പികൾ ഇവിടെ അവതരിപ്പിച്ചിരിക്കുകയാണ്. കാന്‍സര്‍ പരിചരണത്തില്‍ ഏറ്റവും പുതിയ ആസൂത്രണ സമീപനത്തിലെ അവിഭാജ്യ ഘടകമായ 'ട്യൂമര്‍ ബോര്‍ഡ്' (ടിബി) ഓങ്കോളജി സെന്റര്‍ യുഎഇയിലെ ജനങ്ങൾക്കായി സമർപ്പിക്കപ്പെട്ടിരിക്കുന്നു.

ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ അലീഷാ മൂപ്പനും, കാന്‍സറിനെ അതിജീവിച്ച പ്രശസ്ത ചലച്ചിത്ര നടി മംമ്താ മോഹൻദാസും ചേര്‍ന്നാണ്, യുഎഇ ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് & ക്‌ളിനിക്‌സ് സിഇഒ ഡോ. ഷെര്‍ബാസ് ബിച്ചു അടക്കമുള്ള പ്രമുഖരുടെ സാന്നിധ്യത്തില്‍ സമഗ്ര കാന്‍സര്‍ പരിചരണ കേന്ദ്രം ഉദ്ഘാടനം ചെയ്തത്. 

മെഡിക്കല്‍ ഓങ്കോളജിസ്റ്റ് ഡോ. പ്രണയ് തവോറിയും സര്‍ജിക്കല്‍ ഓങ്കോളജിസ്റ്റ് ഡോ. ശിവപ്രകാശ് രത്തനസ്വാമിയും ലോകമെമ്പാടുമുള്ള 'ട്യൂമര്‍ ബോര്‍ഡ്' അംഗങ്ങള്‍ക്കൊപ്പം ഓങ്കോളജി ഡിപ്പാര്‍ട്ട്‌മെന്റിനെ നയിക്കുന്നു. 

''മള്‍ട്ടി ഡിസിപ്‌ളിനറി ട്രീറ്റ്‌മെന്റുകളുടെ പിന്തുണയോടെയുള്ള വൈദ്യ സാങ്കേതികതയിലെ ക്‌ളനിക്കല്‍ വൈദഗ്ധ്യവും മികവുമാണ് പുതിയ ആസ്റ്റര്‍ ഓങ്കോളജി സെന്ററിനെ വേറിട്ടതാക്കുന്നത്. ലോകത്ത് നിലവില്‍ അത്തരമൊരു കാന്‍സര്‍ പരിചരണ സമീപനം സവിശേഷമായതാണ്. കാന്‍സര്‍ രോഗികള്‍ക്ക് ഏറ്റവും ആവശ്യമായ ആശ്വാസം പകരുന്ന ഈ ചികിൽസാ സമീപനം ഏറെ മുന്നോട്ടു പോകുമെന്ന് ഞങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ട്'' -അലീഷാ മൂപ്പന്‍ പറഞ്ഞു. 

ഈ ആഘോഷത്തിലേക്ക് മംമ്താ മേഹാന്‍ദാസിനെ കൊണ്ടുവരാനായത് വൈദ്യ-ആരോഗ്യ ചികില്‍സാ പിന്തുണയോടെ വ്യക്തിഗതമായ ശുശ്രൂഷയില്‍ കാന്‍സറിനെതിരായ പോരാട്ടത്തിലുള്ള ആസ്റ്ററിന്റെ ദൃഢനിശ്ചയം ശക്തിപ്പെടുത്തുമെന്നും അവര്‍ അഭിപ്രായപ്പെട്ടു. 

"ഓങ്കോളജി ഡിപ്പാർട്ട്മെന്റ് ആരംഭിച്ചതോടെ നിലവിലെ സ്പെഷ്യാലിറ്റികൾക്കൊപ്പം തന്നെ യുഎഇലുള്ളവർക്ക് പ്രത്യേക പരിചരണം നൽകാൻ ആസ്റ്റർ ഹോസ്പിറ്റൽസ് അതിന്റെ ശേഷി ശക്തിപ്പെടുത്തിയിരിക്കുകയാണ്. അടുത്തിടെ നടന്ന പഠനങ്ങളിൽ കാണിക്കുന്നത് യുഎഇ യുവ സമൂഹത്തിലെ കാൻസർ നിരക്ക് യുഎസിലും യുകെയിലുമുള്ളതിനെക്കാൾ 5 മടങ്ങ് ഉയർന്നതും: സ്തനാർബുദം, കൊളറെക്ടൽ കാൻസർ, പ്രോസ്റ്റേറ്റ് കാൻസർ, ലുക്കീമിയ എന്നിവ ഞെട്ടിക്കുന്ന വിധത്തിൽ ഉയർന്നതും ആണെന്നതാണ്. ഇത്തരത്തിലുള്ള നിരവധി കേസുകളിൽ രോഗം മൂർഛിക്കുന്നത് ഫലപ്രദമായി തടയാൻ നേരത്തെയുള്ള കണ്ടെത്തലും ശസ്ത്രക്രിയയിലൂടെയുള്ള ഇടപെടലുമാണെന്ന് തെളിയിക്കാനാകും. ആസ്റ്റർ ഹോസ്പിറ്റൽസ് ആവിഷ്കരിച്ച മൾട്ടി ഡിസിപ്ലിനറി അപ്രോച്ച് യുഎഇയിലെ രോഗികൾക്ക് ഉയർന്ന നിലയിൽ പ്രയോജനപ്പെടുമെന്നും തെളിയിക്കാനാകും" -അലീഷാ മൂപ്പൻ അഭിപ്രായപ്പെട്ടു.

"തന്റെ ജീവിതത്തിലെ ഗിരിശൃംഗ സമാനമായ ഘട്ടത്തെ ധൈര്യവും ദൃഢനിശ്ചയവും കൊണ്ട് മറികടന്ന് വിജയശ്രീലാളിതയായ മംമ്തയുടെ കാൻസറിനെതിരായ പോരാട്ടം ലോകത്തിന്, വിശേഷിച്ചും കാൻസർ രോഗികൾക്ക് ആവേശമാണ്" -അലീഷാ മൂപ്പൻ കൂട്ടിച്ചേർത്തു.

''ഓങ്കോളജി സെന്ററില്‍ അനുകമ്പാപൂര്‍ണവും വ്യക്തിപരവുമായ സമീപനത്തോടെയുള്ള മെഡിക്കല്‍ ഇടപെടലുകളുടെ ശരിയായ സംയോജനം ആസ്റ്ററിനുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്. അതാണ് കാന്‍സര്‍ രോഗികളെ ചികിത്സിക്കുന്നതില്‍ വ്യത്യാസം വരുത്തുന്നത്. രാജ്യാതിര്‍ത്തികള്‍ കടന്നുള്ള ചികിത്സാ നടപടിക്രമങ്ങള്‍ കാന്‍സറിനെ ചികിത്സിക്കുന്നതില്‍ വലിയ വ്യത്യാസമുണ്ടാക്കുന്നു. എന്നാല്‍, ഓരോ രോഗിയും സ്വന്തം പോരാട്ടമാണ് നടത്തുന്നത്. വ്യത്യസ്തമായ ഒരു ലോകം കൊണ്ടുവരുന്ന ഏത് ചികിത്സയിലും മനുഷ്യ സ്പര്‍ശം കൊണ്ടുവരേണ്ടത് പ്രധാനമാണ്'' -മംമ്ത മോഹന്‍ദാസ് പറഞ്ഞു.

''ജിസിസിയിലെയും ഇന്ത്യയിലെയും ഞങ്ങളുടെ ക്ലിനിക്കൽ വൈദഗ്ധ്യം തേടുന്നവർക്ക് ടേർഷ്യറി, ക്വാട്ടർനറി ഹെൽത്ത്കെയർ സൊല്യൂഷനുകൾ നൽകാൻ ഞങ്ങൾ ലക്ഷ്യമിടുന്നു. നിലവിൽ 150 കിടക്കകളുള്ള ഖിസൈസ് ആസ്റ്റർ ഹോസ്പിറ്റലിന് പുതുതായി ഏർപ്പെടുത്തിയ സമഗ്ര കാൻസർ പരിചരണ യൂണിറ്റ് ഒരു മൂല്യവർധിത സൗകര്യമാണ്. കാൻസറുമായി പൊരുതുന്ന രോഗികൾക്ക് ഏറ്റവും മികച്ച ക്ലിനിക്കൽ ഗുണങ്ങളോടെയുള്ള ചികിത്സ ഞങ്ങൾ ഉറപ്പു വരുത്തുന്നു. ആസ്റ്റർ ഡിഎം ഹെൽത്ത് കെയറിന്റെ നിതാന്ത ബഹുമതിക്കനുസൃതമായി വാഗ്ദാനം ചെയ്യുന്ന 'വി വിൽ ട്രീറ്റ് യു വെൽ' ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെ സാധൂകരിക്കുന്ന സാങ്കേതികതയുടെയും ഇന്നൊവേഷന്റെയും ഉപയോഗം മുഖേന ഏറ്റവും മികച്ച ആരോഗ്യ സേവനങ്ങൾ നൽകാനുള്ള യഥാർത്ഥ മാർഗത്തിലാണ് ഞങ്ങൾ" -ഡോ. ഷെർബാസ് ബിച്ചു പറഞ്ഞു. 

"വിവിധ മെഡിക്കൽ ഫാക്കൽറ്റികളിൽ നിന്നുള്ള ഡോക്ടർമാരുടെ ഷെയറിംഗ് പ്ലാറ്റ് ഫോം എന്ന നിലയിൽ മൾട്ടി ഡിസിപ്ളിനറി ട്രീറ്റ്മെൻറ് അപ്രോച്ച് സൗകര്യപ്പെടുത്തിയ ട്യൂമർ ബോർഡ് ഒരു രോഗിക്കാവശ്യമായ ട്രീറ്റ്മെൻറ് ഓപ്ഷനുകളും മെഡിക്കൽ സാഹചര്യവും ചർച്ച ചെയ്ത് വിലയിരുത്തുന്നു" -ഡോ. ബിച്ചു വിശദീകരിച്ചു.
Views: 39Create Date: 11/10/2021
SHARE THIS PAGE!