യു.എ.ഇ സുവർണ്ണജൂബിലി 50 ദിവസം നീളുന്ന ക്യാമ്പയിനുമായി ലുലു ... പ്ലസ് വൺ കാർഗോ പ്രവർത്തനമാരംഭിച്ചു ... പുതിയൊരു ചിത്രവുമായി "പത്തേമാരി" ടീം വീണ്ടും. ... ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് ദുബൈയില്‍ ഓങ്കോളജി സെന്റര്‍ തുറന്നു ... ദുബൈ, വേൾഡ് മലയാളി കൗൺസിൽ മിഡിലീസ്റ്റ് റീജിയൻ നടത്തിയ ഓണാഘോഷ പരിപാടികൾക്ക് ദുബൈ അബ്ജാദ് ഗ്രാൻ്റിൽ വർണ്ണാഭമായ കാലാസന്ധ്യയോടെ സമാപനം കുറിച്ചു ... ബിസിനസുകാരായ പ്രവാസി ദമ്പതികൾക്ക് ഗോൾഡൻ വിസ. ... രുചിഭേദങ്ങളുടെ സംഗമവേദിയായി ലുലു ഭക്ഷ്യമേള ... മലയാളി ഫിനാൻഷ്യൽ അനാലിസ്റ്റിന് ഗോൾഡൻ വിസ ദുബൈ |മലയാളി ഫിനാൻഷ്യൽ അനാലിസ്റ്റിന് ഗോൾഡൻ വിസ . ... എക്സ്പോ 2020; വഴിയിൽ ഗംഭീരമായ ഉദ്ഘാടന ഗംഭീരം. ... ശൈഖ് മുഹമ്മദ് ബിൻ സായിദ് ബ്രിട്ടനിൽ. ... "; } ?>

GULF

ബിസിനസുകാരായ പ്രവാസി ദമ്പതികൾക്ക് ഗോൾഡൻ വിസ.

ദുബായ് : ബെനെലക്സ് ഫ്രെയിറ്റ് ആൻഡ് ലോജിസ്റ്റിക്സ് എൽഎൽസി സ്ഥാപകരായ ബ്രിജേഷ് തിയ്യാച്ചേരി - സീനി പദ്മനാഭൻ ദമ്പതികൾക്ക് യു.എ.ഇ. സർക്കാരിൻ്റെ ഗോൾഡൻ വിസ. 2005 ആദ്യപകുതിയിൽ, ലോജിസ്റ്റിക്സ് സംബന്ധിച്ച് വിഷയങ്ങൾക്ക് സംരംഭകരെ സഹായിക്കുക എന്ന എന്ന ലക്ഷ്യത്തോടെയാണ് ബെനെലക്സ് ഫ്രെയിറ്റ് ആൻഡ് ലോജിസ്റ്റിക്സ് എന്ന സ്ഥാപനം ആരംഭിച്ചത്. ഇന്ന് യു.എ.ഇ യിലെ ഏറ്റവും വലിയ ലോജിസ്റ്റിക്സ് സേവന ദാതാക്കളായി വളർന്നതിന് പുറമെ ചൈന, ഫിലിപ്പൈൻസ് കൊമോറോസ് ദ്വീപുകൾ , കാമറൂൺ, ഘാന, റുവാണ്ട, സുഡാൻ, സീഷെൽസ്, സെനെഗൾ, ഝാൻസിബാർ എന്നിവിടങ്ങളിൽ സ്വന്തമായി ഓഫീസുകളും സ്ഥാപിച്ച് കഴിഞ്ഞു. ഉപഭോക്താക്കൾക്ക് കുറഞ്ഞ ചിലവിൽ ലോജിസ്റ്റിക്സ് സേവനങ്ങൾ ലഭ്യമാക്കി, അവരുടെ ഉൽപന്നങ്ങളുടെ നീക്കം എളുപ്പമാക്കുക എന്ന കർത്തവ്യം നന്നായി നിർവഹിക്കുന്ന ഒരു സ്ഥാപനമാണിത്. ഇതിന് പുറമെ വ്യാപാര മറ്റുമേഖലകളിലേക്കും ശ്രദ്ധ ചെലുത്തുന്നതിൻ്റെ ഭാഗമാണ് പെൻ്റാസ് ജനറൽ ട്രേഡിംഗ് എൽഎൽസി എന്ന സഹോദര സ്ഥാപനം. അന്തർദേശീയ വ്യാപാരം, പ്രമുഖ ഹോട്ടലുകളിലേക്കുള്ള അവശ്യവസ്തുക്കളുടെ വിതരണം എന്നിവയാണ് ഇവരുടെ പ്രവർത്തനമേഖല. വിതരണത്തിൻ്റെ പല മേഖലകളിൽ കഴിവ് തെളിയിച്ച ഒരുകൂട്ടം ഉദ്യോഗസ്ഥരുടെ സേവനം ഇവിടെ ലഭ്യമാണ്. ഉയർന്ന ഗുണനിലവാരവും, അന്തർദേശീയ തലത്തിൽ ശ്രദ്ധയാകർഷിച്ചതുമായ ഉൽപന്നങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിക്കുക എന്ന കർത്തവ്യം വളരെ വിജയകരമായി നിർവഹിച്ചു പോരുന്നു. 

"ഞങ്ങൾ അതീവ സന്തുഷ്ടരാണ്. ഇത് ജീവിതത്തിലെ ഏറ്റവും വിലയേറിയ മുഹൂർത്തങ്ങളിൽ ഒന്നാണ്. ദുബായ് സർക്കാരിനോടും, എമിറേറ്റ്സ് ക്ലാസ്സിക് ബിസിനസ്സ് സെൻ്ററിനോടും ഉള്ള നന്ദി ഈ അവസരത്തിൽ രേഖപ്പെടുത്തുന്നു. 20 വർഷങ്ങൾ ആയി ദുബായിൽ താമസിച്ചു വരുന്നതിനാൽ ഇപ്പോൾ ഇത് ഞങ്ങൾക്ക് സ്വന്തം നാട് പോലെയാണ്. ദുബായിയുടെ വിദഗ്ധ ഭരണകർത്താക്കൾക്ക് ഞങ്ങൾ കടപ്പെട്ടിരിക്കുന്നു." - ഗോൾഡൻ വിസ സ്വീകരിച്ചുകൊണ്ട് ബ്രിജേഷ് പറഞ്ഞു. 


കേരളത്തിലെ കണ്ണൂർ സ്വദേശിയായ ബ്രിജേഷ് 1998 ലാണ് ദുബായിൽ എത്തിയത്. തായ്‌വാൻ കേന്ദ്രീകൃതമായ ആയ ഒരു ഷിപ്പിംഗ് കമ്പനിയിൽ ഇതിൽ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ആയാണ് തൻറെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. രണ്ടായിരത്തി മൂന്നിൽ ബ്രിജേഷുമായുള്ള വിവാഹശേഷമാണ് സീനി ദുബായിൽ എത്തുന്നത്. ഇവരുടെ മകൾ യഷ്‌മിത ബ്രിജേഷ് ദുബായിൽ വിദ്യാർത്ഥിനിയാണ്. 
ദമ്പതികൾ ആയിരുന്നിട്ടും സീനിക്ക് വേണ്ടി ഒരു  ആശ്രിത വിസക്ക് വേണ്ടി കാത്തിരിക്കാതെ രണ്ടുപേരും പ്രത്യേകം ഗോൾഡൻ വിസക്ക് വേണ്ടി അപേക്ഷിക്കുകയായിരുന്നു. രണ്ടുപേരുടെയും അപേക്ഷകൾ അധികൃതർ അംഗീകരിക്കുകയും വിസ അനുവദിക്കുകയും ചെയ്തത് ഒരു അപൂർവ സംഭവമാണ്.
Views: 106Create Date: 05/10/2021
SHARE THIS PAGE!