യു.എ.ഇ സുവർണ്ണജൂബിലി 50 ദിവസം നീളുന്ന ക്യാമ്പയിനുമായി ലുലു ... പ്ലസ് വൺ കാർഗോ പ്രവർത്തനമാരംഭിച്ചു ... പുതിയൊരു ചിത്രവുമായി "പത്തേമാരി" ടീം വീണ്ടും. ... ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് ദുബൈയില്‍ ഓങ്കോളജി സെന്റര്‍ തുറന്നു ... ദുബൈ, വേൾഡ് മലയാളി കൗൺസിൽ മിഡിലീസ്റ്റ് റീജിയൻ നടത്തിയ ഓണാഘോഷ പരിപാടികൾക്ക് ദുബൈ അബ്ജാദ് ഗ്രാൻ്റിൽ വർണ്ണാഭമായ കാലാസന്ധ്യയോടെ സമാപനം കുറിച്ചു ... ബിസിനസുകാരായ പ്രവാസി ദമ്പതികൾക്ക് ഗോൾഡൻ വിസ. ... രുചിഭേദങ്ങളുടെ സംഗമവേദിയായി ലുലു ഭക്ഷ്യമേള ... മലയാളി ഫിനാൻഷ്യൽ അനാലിസ്റ്റിന് ഗോൾഡൻ വിസ ദുബൈ |മലയാളി ഫിനാൻഷ്യൽ അനാലിസ്റ്റിന് ഗോൾഡൻ വിസ . ... എക്സ്പോ 2020; വഴിയിൽ ഗംഭീരമായ ഉദ്ഘാടന ഗംഭീരം. ... ശൈഖ് മുഹമ്മദ് ബിൻ സായിദ് ബ്രിട്ടനിൽ. ... "; } ?>

GULF

ഒരു ദിര്‍ഹമിന്​ 24രൂപ! പ്രവാസികളെ കൊതിപ്പിച്ച്‌​ പറ്റിച്ച്‌​ ഗൂഗ്​ള്‍

ദുബൈ: നാട്ടിലേക്ക്​ പണമയക്കാന്‍ പ്രവാസികള്‍ രൂപയുടെ മൂല്യം കൂടുന്നതും കാത്തിരിക്കുന്നത്​ സാധാരണയാണ്​. ഈ മാസം തുടക്കം പുതല്‍ യു.എ.ഇ ദിര്‍ഹമിന്​ 20രൂപയില്‍ താഴെയാണ്​ മൂല്യം. നിരക്ക്​ 20കടന്നാല്‍ പണമയക്കാമെന്ന്​ കരുതി കാത്തിരിക്കുന്ന പ്രവാസികള്‍ ബുധനാഴ്​ച ഉച്ചയോടെ ഗൂഗ്​ളില്‍ തപ്പിയപ്പോള്‍ കണ്ണുതള്ളി. കാരണം 24.72 രൂപയാണ്​ ഒരു ദിര്‍ഹമിന്​ ഗൂഗ്​ള്‍ കാണിച്ചത്​. സര്‍വകാല റെക്കോര്‍ഡ്​ പിന്നിട്ട്​ നിരക്ക്​ കുതിച്ചുയര്‍ന്നത്​ കണ്ടപ്പോള്‍ പലരും പണമയക്കാന്‍ ഒരുങ്ങി. എന്നാല്‍ ഗൂ്ഗ്​ള്‍ വിവരം വ്യാജമാണെന്ന്​ മണി എക്​സ്​ചേഞ്ചുകാരെ വളിച്ചപ്പോഴാണ്​ പലരുമറിഞ്ഞത്​.

രൂപയുടെ മൂല്യം 'കൂടിയത്'​ പ്രവാസികള്‍ക്കിടയില്‍​ കാട്ടുതീപോലെ വ്യാപിച്ചത്​ എക്​സ്​ചേഞ്ചുകാര്‍ക്കും തലവേദനയായി. കൂടിയ നിരക്കില്‍ പണമയക്കാന്‍ നിരവധിപേരാണ്​ ഇവരെ വിളിച്ചത്​. ഇന്ത്യന്‍ രൂപക്കൊപ്പം പാകിസ്​താന്‍ രൂപക്കും ഗൂഗ്​ള്‍ നിരക്ക്​ കൂട്ടിക്കാണിച്ചതോടെ ആ നാട്ടുകാരും എക്​സ്​ചേഞ്ചുകളിലേക്ക്​ വിളി തുടങ്ങി. പൊറുതിമുട്ടിയ എകസ​്ചേഞ്ചുകാര്‍ ഗൂഗ്​ളില്‍ നിരക്ക്​ മാറ്റാന്‍ ആരെയാണ്​ വിളിക്കേണ്ടതെന്നറിയാതെ കുഴങ്ങി. ഗൂഗ്​ള്‍ നിരക്കാണെങ്കില്‍ 24ല്‍ നിന്ന്​ 23ലേക്കും പിന്നീട്​ വീണ്ടും 24ലേക്കും മാറിയും മറിഞ്ഞും നില്‍ക്കുകയാണ്​.

ബാങ്കില്‍ പരിശോധന നടത്താതെ ഗൂഗ്​ളിനെ മാത്രം ആശ്രയിച്ചാല്‍ വന്‍ 'ചതി' പറ്റുമെന്ന പാഠമാണ്​ പ്രവാസികള്‍ക്ക്​ മനസിലായത്​. ബുധനാഴ്​ച 19.90രൂപയാണ്​ ഒരു ദിര്‍ഹമി​െന്‍റ എമിറേറ്റ്​സ്​ എന്‍.ബി.ഡി ബാങ്കിലെ നിരക്ക്​.

Views: 44Create Date: 15/09/2021
SHARE THIS PAGE!