യു.എ.ഇ സുവർണ്ണജൂബിലി 50 ദിവസം നീളുന്ന ക്യാമ്പയിനുമായി ലുലു ... പ്ലസ് വൺ കാർഗോ പ്രവർത്തനമാരംഭിച്ചു ... പുതിയൊരു ചിത്രവുമായി "പത്തേമാരി" ടീം വീണ്ടും. ... ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് ദുബൈയില്‍ ഓങ്കോളജി സെന്റര്‍ തുറന്നു ... ദുബൈ, വേൾഡ് മലയാളി കൗൺസിൽ മിഡിലീസ്റ്റ് റീജിയൻ നടത്തിയ ഓണാഘോഷ പരിപാടികൾക്ക് ദുബൈ അബ്ജാദ് ഗ്രാൻ്റിൽ വർണ്ണാഭമായ കാലാസന്ധ്യയോടെ സമാപനം കുറിച്ചു ... ബിസിനസുകാരായ പ്രവാസി ദമ്പതികൾക്ക് ഗോൾഡൻ വിസ. ... രുചിഭേദങ്ങളുടെ സംഗമവേദിയായി ലുലു ഭക്ഷ്യമേള ... മലയാളി ഫിനാൻഷ്യൽ അനാലിസ്റ്റിന് ഗോൾഡൻ വിസ ദുബൈ |മലയാളി ഫിനാൻഷ്യൽ അനാലിസ്റ്റിന് ഗോൾഡൻ വിസ . ... എക്സ്പോ 2020; വഴിയിൽ ഗംഭീരമായ ഉദ്ഘാടന ഗംഭീരം. ... ശൈഖ് മുഹമ്മദ് ബിൻ സായിദ് ബ്രിട്ടനിൽ. ... "; } ?>

CINEMA

പ്രേമം' ചെയ്യുന്ന സമയത്ത് അല്‍ഫോന്‍സ് പുത്രന്‍ എനിക്ക് മാത്രമായി മാറ്റി നിര്‍ത്തി ഒരുപാട് സമ്മാനങ്ങള്‍ തന്നിട്ടുണ്ട്. ആ സമ്മാനങ്ങളൊക്കെ തെറിയുടെ രൂപത്തിലാണെന്നു മാത്രം; തുറന്നുപറഞ്ഞ് ഷറഫുദ്ദീന്‍

തന്നെ നന്നാക്കിയത് 'പ്രേമം' സിനിമയുടെ സമയത്ത് അല്‍ഫോന്‍സ് പുത്രന്‍ എന്ന സംവിധായകന്‍ തനിക്ക് നല്‍കിയ സമ്മാനമാണെന്നും, ആ സമ്മാനം എന്താണെന്നും മടിയില്ലാതെ ഒരു അഭിമുഖ പരിപാടിയില്‍ തുറന്നു പറയുകയാണ് യുവ നിരയിലെ ശ്രദ്ധേയനായ താരം ഷറഫുദീന്‍.

ഒമര്‍ ലുലു സംവിധാനം ചെയ്ത ആദ്യ ചിത്രം 'ഹാപ്പി വെഡിംഗ്' ആണ് ഷറഫുദീന്റെ കരിയര്‍ മാറ്റി മറിച്ച ചിത്രം.

'പ്രേമം' ചെയ്യുന്ന സമയത്ത് അല്‍ഫോന്‍സ് പുത്രന്‍ എനിക്ക് മാത്രമായി മാറ്റി നിര്‍ത്തി ഒരുപാട് സമ്മാനങ്ങള്‍ തന്നിട്ടുണ്ട്. ആ സമ്മാനങ്ങളൊക്കെ തെറിയുടെ രൂപത്തിലാണെന്നു മാത്രം. പലപ്പോഴും എന്റെ എക്‌സ്പ്രഷന്‍ മോശമായിരുന്നത് കൊണ്ട് കിട്ടിയ സമ്മാനങ്ങളാണ്.

നിവിനൊക്കെ നന്നായി പെര്‍ഫോം ചെയ്യുമ്ബോള്‍ ടെന്‍ഷനടിച്ചു എന്റെ കിളി പോയി. പക്ഷേ അതില്‍ നിന്ന് കിട്ടിയ വലിയ പാഠം ഞാന്‍ അടുത്ത സിനിമയില്‍ പരിഹരിച്ചു. 'ഹാപ്പി വെഡിംഗ്' ചെയ്തു കഴിഞ്ഞപ്പോള്‍ നിവിന്റെ ഫോണ്‍ കോളാണ് എന്നെ ഏറ്റവും സന്തോഷിപ്പിച്ചത്.

ഇപ്പോള്‍ നിന്റെ അഭിനയത്തിന്റെ മീറ്റര്‍ കറക്റ്റ് ആയി എന്ന് പറഞ്ഞു, ഇതാണ് ശരിക്കും സിനിമയില്‍ വേണ്ടത് ഇനി തകര്‍ത്തോ എന്നും പറഞ്ഞു. നിവിന്റെ വാക്കുകള്‍ നല്‍കിയ ആത്മവിശ്വാസമായിരുന്നു പിന്നീടുള്ള സിനിമാ യാത്രയ്ക്ക് എനിക്ക് പ്രചോദനമായത്'. ഷറഫുദീന്‍ പറയുന്നു.

Views: 153Create Date: 27/07/2021
SHARE THIS PAGE!