യു.എ.ഇ സുവർണ്ണജൂബിലി 50 ദിവസം നീളുന്ന ക്യാമ്പയിനുമായി ലുലു ... പ്ലസ് വൺ കാർഗോ പ്രവർത്തനമാരംഭിച്ചു ... പുതിയൊരു ചിത്രവുമായി "പത്തേമാരി" ടീം വീണ്ടും. ... ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് ദുബൈയില്‍ ഓങ്കോളജി സെന്റര്‍ തുറന്നു ... ദുബൈ, വേൾഡ് മലയാളി കൗൺസിൽ മിഡിലീസ്റ്റ് റീജിയൻ നടത്തിയ ഓണാഘോഷ പരിപാടികൾക്ക് ദുബൈ അബ്ജാദ് ഗ്രാൻ്റിൽ വർണ്ണാഭമായ കാലാസന്ധ്യയോടെ സമാപനം കുറിച്ചു ... ബിസിനസുകാരായ പ്രവാസി ദമ്പതികൾക്ക് ഗോൾഡൻ വിസ. ... രുചിഭേദങ്ങളുടെ സംഗമവേദിയായി ലുലു ഭക്ഷ്യമേള ... മലയാളി ഫിനാൻഷ്യൽ അനാലിസ്റ്റിന് ഗോൾഡൻ വിസ ദുബൈ |മലയാളി ഫിനാൻഷ്യൽ അനാലിസ്റ്റിന് ഗോൾഡൻ വിസ . ... എക്സ്പോ 2020; വഴിയിൽ ഗംഭീരമായ ഉദ്ഘാടന ഗംഭീരം. ... ശൈഖ് മുഹമ്മദ് ബിൻ സായിദ് ബ്രിട്ടനിൽ. ... "; } ?>

INTERNATIONAL

ഇന്ത്യക്കാര്‍ക്കുള്ള യാത്രാവിലക്ക് നീക്കി ജര്‍മ്മനി; ഇന്ത്യക്കൊപ്പം വിലക്കുനീക്കിയത് നാലുരാജ്യങ്ങളുടെത് കൂടി; ക്വാറന്റൈന്‍,കോവിഡ് പരിശോധന തുടങ്ങിയ കാര്യങ്ങളില്‍ ഇളവില്ല

ബര്‍ലിന്‍: കോവിഡ് ഡെല്‍റ്റ വകഭേദം പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ ഇന്ത്യയുള്‍പ്പെടെ 5 രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഏര്‍പെടുത്തിയിരുന്ന യാത്രാ വിലക്ക് പിന്‍വലിക്കുന്നതായി ജര്‍മ്മനി. ഇന്ത്യ, നേപ്പാള്‍, റഷ്യ, പോര്‍ചുഗല്‍, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളെ പട്ടിക മാറ്റി തരം തിരിച്ചതായും ഇവര്‍ക്ക് ഇന്ന് മുതല്‍ രാജ്യത്ത് പ്രവേശിക്കാനാകുമെന്നും അധികൃതര്‍ അറിയിച്ചു.

ഇതോടെ ഈ 5 രാജ്യങ്ങളില്‍ നിന്നുള്ള ജര്‍മ്മനിയിലെ താമസക്കാരോ പൗരന്മാരോ അല്ലാത്തവര്‍ക്കും രാജ്യത്തേക്ക് പ്രവേശിക്കാന്‍ തടസങ്ങളുണ്ടാകില്ല.എന്നാല്‍ ക്വാറന്റൈന്‍,കോവിഡ് പരിശോധന തുടങ്ങിയ കാര്യങ്ങളില്‍ ഇളവുകളുണ്ടാകില്ല.മറ്റു രാജ്യങ്ങളില്‍ കണ്ടു വരുന്ന കോവിഡ് വൈസിന്റെ പുതിയ വ്യതിയാനത്തെ ചെറുക്കാനാണ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചതെന്നും എന്നാല്‍ നിലവില്‍ ഡെല്‍റ്റ വകഭേദം ജര്‍മ്മനിയിലും പടര്‍ന്നു പിടിക്കുന്നതിനാല്‍ മറ്റു രാജ്യങ്ങള്‍ക്കുള്ള വിലക്ക് നീക്കാന്‍ സാദ്ധ്യതയുണ്ടെന്ന് ജര്‍മ്മന്‍ ആരോഗ്യമന്ത്രി ജെന്‍സ് സ്ഫാന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ നലവില്‍ ഡെല്‍റ്റ വകഭേദം അതിവേഗത്തില്‍ വ്യാപിച്ചു കൊണ്ടിരിക്കുന്ന ബ്രസീല്‍, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ജര്‍മനിഏര്‍പ്പെടുത്തിയിരിക്കുന്ന യാത്രാവിലക്ക് തുടരും.

Views: 163Create Date: 07/07/2021
SHARE THIS PAGE!