യു.എ.ഇ സുവർണ്ണജൂബിലി 50 ദിവസം നീളുന്ന ക്യാമ്പയിനുമായി ലുലു ... പ്ലസ് വൺ കാർഗോ പ്രവർത്തനമാരംഭിച്ചു ... പുതിയൊരു ചിത്രവുമായി "പത്തേമാരി" ടീം വീണ്ടും. ... ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് ദുബൈയില്‍ ഓങ്കോളജി സെന്റര്‍ തുറന്നു ... ദുബൈ, വേൾഡ് മലയാളി കൗൺസിൽ മിഡിലീസ്റ്റ് റീജിയൻ നടത്തിയ ഓണാഘോഷ പരിപാടികൾക്ക് ദുബൈ അബ്ജാദ് ഗ്രാൻ്റിൽ വർണ്ണാഭമായ കാലാസന്ധ്യയോടെ സമാപനം കുറിച്ചു ... ബിസിനസുകാരായ പ്രവാസി ദമ്പതികൾക്ക് ഗോൾഡൻ വിസ. ... രുചിഭേദങ്ങളുടെ സംഗമവേദിയായി ലുലു ഭക്ഷ്യമേള ... മലയാളി ഫിനാൻഷ്യൽ അനാലിസ്റ്റിന് ഗോൾഡൻ വിസ ദുബൈ |മലയാളി ഫിനാൻഷ്യൽ അനാലിസ്റ്റിന് ഗോൾഡൻ വിസ . ... എക്സ്പോ 2020; വഴിയിൽ ഗംഭീരമായ ഉദ്ഘാടന ഗംഭീരം. ... ശൈഖ് മുഹമ്മദ് ബിൻ സായിദ് ബ്രിട്ടനിൽ. ... "; } ?>

CINEMA

പാട്ട് ശ്രദ്ധേയമായതിന് പിന്നാലെ ഫ്രഞ്ച് ഉള്‍പ്പെടെ ആറ് ഭാഷകളില്‍ പ്രദര്‍ശനത്തിന് ഒരുങ്ങി ജിബൂട്ടി

പ്രണയത്തിനും ആക്ഷനും പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ജിബൂട്ടി ഫ്രഞ്ച് ഭാഷയിലും റിലീസിന് ഒരുങ്ങുന്നു. അമിത് ചക്കാലക്കലിനെ നായകനാക്കി എസ്.ജെ. സിനുവാണ് കഥയെഴുതി ചിത്രം സംവിധാനം ചെയ്യുന്നത്.

ബ്ലൂഹില്‍ നെയ്ല്‍ കമ്യൂണിക്കേഷന്റെ ബാനറില്‍ മലയാളി വ്യവസായി ജോബി. പി.സാം നിര്‍മിച്ച ചിത്രത്തിന്റെ ഭൂരിഭാഗവും ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയിലാണ് ചിത്രീകരിച്ചത്. മുമ്ബ് പുറത്തിറങ്ങിയ ചിത്രത്തിലെ 'വിണ്ണിനഴകേ കണ്ണിനിതളേ' എന്ന റൊമാന്റിക് പാട്ടും ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ റിലീസ് തിയതി ഉടന്‍ പ്രഖ്യാപിക്കും.

കൈതപ്രം ദാമോദരന്‍ നമ്ബൂതിരി, വിനായക് ശശികുമാര്‍ എന്നിവരുടെ വരികള്‍ക്ക് ദീപക് ദേവ് സംഗീതം നല്‍കുന്നു. തിരക്കഥ, സംഭാഷണം അഫ്‌സല്‍ അബ്ദുള്‍ ലത്തീഫ് എസ്.ജെ. സിനു, ചിത്രസംയോജനം സംജിത് മുഹമ്മദ്, ഛായാഗ്രഹണം ടി.ഡി. ശ്രീനിവാസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍, തോമസ് പി.മാത്യു, ആര്‍ട്ട് സാബു മോഹന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സഞ്ജയ് പടിയൂര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എം. ആര്‍. പ്രൊഫഷണല്‍.

Views: 161Create Date: 07/07/2021
SHARE THIS PAGE!