യു.എ.ഇ സുവർണ്ണജൂബിലി 50 ദിവസം നീളുന്ന ക്യാമ്പയിനുമായി ലുലു ... പ്ലസ് വൺ കാർഗോ പ്രവർത്തനമാരംഭിച്ചു ... പുതിയൊരു ചിത്രവുമായി "പത്തേമാരി" ടീം വീണ്ടും. ... ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് ദുബൈയില്‍ ഓങ്കോളജി സെന്റര്‍ തുറന്നു ... ദുബൈ, വേൾഡ് മലയാളി കൗൺസിൽ മിഡിലീസ്റ്റ് റീജിയൻ നടത്തിയ ഓണാഘോഷ പരിപാടികൾക്ക് ദുബൈ അബ്ജാദ് ഗ്രാൻ്റിൽ വർണ്ണാഭമായ കാലാസന്ധ്യയോടെ സമാപനം കുറിച്ചു ... ബിസിനസുകാരായ പ്രവാസി ദമ്പതികൾക്ക് ഗോൾഡൻ വിസ. ... രുചിഭേദങ്ങളുടെ സംഗമവേദിയായി ലുലു ഭക്ഷ്യമേള ... മലയാളി ഫിനാൻഷ്യൽ അനാലിസ്റ്റിന് ഗോൾഡൻ വിസ ദുബൈ |മലയാളി ഫിനാൻഷ്യൽ അനാലിസ്റ്റിന് ഗോൾഡൻ വിസ . ... എക്സ്പോ 2020; വഴിയിൽ ഗംഭീരമായ ഉദ്ഘാടന ഗംഭീരം. ... ശൈഖ് മുഹമ്മദ് ബിൻ സായിദ് ബ്രിട്ടനിൽ. ... "; } ?>

GULF

കോവിഡ് നഷ്​ടപരിഹാരം : നിയമനടപടിക്കൊരുങ്ങി​ പ്രവാസികള്‍

ദുബൈ: കോവിഡ്​ ബാധിച്ച്‌​ മരിച്ച പ്രവാസികളുടെ കുടുംബങ്ങളെയും നഷ്​ടപരിഹാര പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യ​പ്പെട്ട്​ നിയമനടപടികള്‍ക്കൊരുങ്ങി പ്രവാസികള്‍.​

നഷ്​ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട്​ സുപ്രീംകോടതി തിങ്കളാഴ്​ച പരിഗണിക്കുന്ന കേസില്‍ പ്രവാസികള്‍ക്കായി സാമൂഹിക പ്രവര്‍ത്തകന്‍ അഡ്വ. ഹാഷിക്​ തൈക്കണ്ടി​ കക്ഷിചേര്‍ന്നു​. മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കു​േമ്ബാള്‍ പ്രവാസികളെയും ഉള്‍പ്പെടുത്താന്‍ ഡല്‍ഹിയിലുള്ള അഭിഭാഷകര്‍ മുഖേന പ്രധാനമന്ത്രിക്ക് നേരിട്ട്​ നിവേദനം നല്‍കുമെന്ന്​ പ്രവാസി ലീഗല്‍ സെല്‍ അറിയിച്ചു. പരിഹാരം കണ്ടില്ലെങ്കില്‍ സുപ്രീംകോടതിയില്‍ ഹരജി ഫയല്‍ ചെയ്യുമെന്നും അവര്‍ വ്യക്​തമാക്കി.

ഉചിതമായ നടപടിയെടുത്തില്ലെങ്കില്‍ മറ്റ്​ പ്രവാസി സംഘടനകളുമായി ചേര്‍ന്ന്​ നിയമനടപടി സ്വീകരിക്കുമെന്ന് യു.എ.ഇ​ കെ.എം.സി.സി അറിയിച്ചു. പ്രവാസികളെ കോടതിവിധിയുടെ പരിധിയില്‍ ഉള്‍പ്പെടുത്താന്‍​ ഒപ്പുശേഖരണം നടത്തുമെന്ന്​ ഷാര്‍ജ മലയാളി കൂട്ടായ്മ വ്യക്​തമാക്കി.

അഡ്വ. ദീപക്​ പ്രകാശ്​ വഴി സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്​ത കേസിലാണ്​ അഡ്വ. ഹാഷിക്​ കക്ഷിചേര്‍ന്നത്​. ഗള്‍ഫില്‍ കോവിഡ്​ ബാധിച്ച്‌​ മരിച്ചവരുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി 2020 ജൂണ്‍ 24ന്​ 'ഇനിയുമെത്ര മരിക്കണം' എന്ന തലക്കെട്ടില്‍ മാധ്യമം പ്രസിദ്ധീകരിച്ച പത്ര റിപ്പോര്‍ട്ടി​െന്‍റ അടിസ്​ഥാനത്തിലായിരുന്നു സുപ്രീംകോടതിയില്‍ ഹരജി നല്‍കിയത്​. കുടുംബനാഥ​െന്‍റ വേര്‍പാടോടെ നിരാലംബരാകുന്ന കുടുംബത്തെ സംരക്ഷിക്കാന്‍ സര്‍ക്കാറുകള്‍ക്ക്​ ബാധ്യതയുണ്ടെന്നുകാട്ടി കേന്ദ്രസര്‍ക്കാറിനും 28 സംസ്ഥാന സര്‍ക്കാറുകള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും എതിരെയാണ്​ പൊതുതാല്‍പര്യ ഹരജി നല്‍കിയത്​.

പ്രവാസികളുടെ ആശ്രിതര്‍ക്ക് നഷ്​ടപരിഹാരം നല്‍കണം, മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തുവരു​േമ്ബാള്‍ പ്രവാസികളെയും ഉള്‍പ്പെടുത്തണം, മരിച്ചവരുടെ രേഖകള്‍ കാലതാമസം കൂടാതെ ലഭ്യമാക്കാന്‍ നിര്‍ദേശം നല്‍കണം തുടങ്ങിയവ ഉള്‍പ്പെടുത്തിയാണ് ലോക കേരളസഭ അംഗം കൂടിയായ​ അഡ്വ. ഹാഷിക്​​ കക്ഷിചേര്‍ന്നത്​.

Views: 112Create Date: 04/07/2021
SHARE THIS PAGE!