യു.എ.ഇ സുവർണ്ണജൂബിലി 50 ദിവസം നീളുന്ന ക്യാമ്പയിനുമായി ലുലു ... പ്ലസ് വൺ കാർഗോ പ്രവർത്തനമാരംഭിച്ചു ... പുതിയൊരു ചിത്രവുമായി "പത്തേമാരി" ടീം വീണ്ടും. ... ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് ദുബൈയില്‍ ഓങ്കോളജി സെന്റര്‍ തുറന്നു ... ദുബൈ, വേൾഡ് മലയാളി കൗൺസിൽ മിഡിലീസ്റ്റ് റീജിയൻ നടത്തിയ ഓണാഘോഷ പരിപാടികൾക്ക് ദുബൈ അബ്ജാദ് ഗ്രാൻ്റിൽ വർണ്ണാഭമായ കാലാസന്ധ്യയോടെ സമാപനം കുറിച്ചു ... ബിസിനസുകാരായ പ്രവാസി ദമ്പതികൾക്ക് ഗോൾഡൻ വിസ. ... രുചിഭേദങ്ങളുടെ സംഗമവേദിയായി ലുലു ഭക്ഷ്യമേള ... മലയാളി ഫിനാൻഷ്യൽ അനാലിസ്റ്റിന് ഗോൾഡൻ വിസ ദുബൈ |മലയാളി ഫിനാൻഷ്യൽ അനാലിസ്റ്റിന് ഗോൾഡൻ വിസ . ... എക്സ്പോ 2020; വഴിയിൽ ഗംഭീരമായ ഉദ്ഘാടന ഗംഭീരം. ... ശൈഖ് മുഹമ്മദ് ബിൻ സായിദ് ബ്രിട്ടനിൽ. ... "; } ?>

GULF

ജൂലൈ 21വരെ യു.എ.ഇയിലേക്ക്​ വിമാന സര്‍വീസില്ലെന്ന്​ എയര്‍ ഇന്ത്യ

ദുബൈ: ജൂലൈ 21വരെ യു.എ.ഇയിലേക്ക്​ വിമാന സര്‍വീസില്ലെന്ന്​ എയര്‍ ഇന്ത്യയും വ്യക്​തമാക്കി. യു.എ.ഇ സര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തിയ പശ്​ചാത്തലത്തിലാണ്​ നടപടിയെന്ന്​ കമ്ബനി വെബ്​സൈറ്റിലൂടെ അറിയിച്ചു. ഇതിന്​ മുമ്ബായി ടിക്കറ്റ്​ എടുത്തവര്‍ക്ക്​ സൗജന്യമായി ഒഴിവുള്ള മറ്റൊരു യാത്രാദിവസത്തിലേക്ക്​ ടിക്കറ്റ്​ മാറ്റാമെന്നും വെബ്​സൈറ്റ്​ വ്യക്​തമാക്കി. ഈ സൗകര്യം വണ്‍വേ യാത്രക്കാര്‍ക്ക്​ ലഭിക്കില്ല. ​കഴിഞ്ഞ ദിവസം അബൂദബി ആസ്​ഥാനമായ ഇത്തിഹാദ്​ എയര്‍വേഴ്​സ്​ 21വരെ വിമാന സര്‍വീസുണ്ടാകില്ലെന്ന്​ അറിയിച്ചിരുന്നു. നേരത്തെ ജൂലൈ ആറുവരെയാണ്​ യാത്രവിലക്കെന്നാണ്​ എയര്‍ ഇന്ത്യ അറിയിച്ചിരുന്നത്​. ഇതാണിപ്പോള്‍ പുതുക്കിയത്​.

കഴിഞ്ഞ മാസം 23മുതല്‍ രണ്ട്​ ഡോസ്​ വാക്​സിനെടുത്തവര്‍ക്ക്​ ദുബൈയിലേക്ക്​ പ്രവേശിക്കാമെന്ന ഉത്തരവ്​ നിലവില്‍ വന്നിരുന്നു. ഇതിനെ തുടര്‍ന്ന്​ യാത്രവിലക്ക്​ നീങ്ങുമെന്ന പ്രതീക്ഷ ഉയര്‍ന്നു. എമിറേറ്റ്​ അടക്കമുള്ള വിമാനക്കമ്ബനികള്‍ ടിക്കറ്റ്​ വില്‍പനയും ആരംഭിച്ചു. എന്നാല്‍ പിന്നീട്​ ഇത്​ നിര്‍ത്തലാക്കി. ഇതോടെ യാത്രയുമായി ബന്ധപ്പെട്ട്​ അനിശ്​ചിതത്വം നിലനില്‍ക്കുകയായിരുന്നു. എയര്‍ ഇന്ത്യ കൂടി യാത്രവിലക്ക്​ വ്യക്​തമാക്കിയതോടെ 21ന്​ മുമ്ബായി വിമാന സര്‍വീസ്​ പുനരാരംഭിക്കാനുള്ള സാധ്യത മങ്ങി. ദുബൈ ആസ്​ഥാനമായ എമിറേറ്റസ്​ എയര്‍ലൈന്‍ ജൂലൈ ഏഴ്​ മുതല്‍ സര്‍വീസ്​ പുനാരാംഭിക്കാന്‍ കഴിയുമെന്ന പ്രതീക്ഷ പങ്കുവെച്ചിരുന്നു. എന്നാല്‍ യാത്രയുമായി ബന്ധപ്പെട്ട കൃത്യമായ മാനദണ്ഡങ്ങളും സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നുള്ള അനുമതിയും ലഭിച്ചാലേ സ്​ഥിരീകരിക്കാന്‍ കഴിയൂ എന്നും കമ്ബനി അറിയിക്കുകയുണ്ടായി. എമിറേറ്റ്​സിെന്‍റ പുതിയ അറിയിപ്പുകളൊന്നും നിലവില്‍ പുറത്തുവന്നിട്ടില്ല.

ഇന്ത്യയില്‍ കോവിഡ്​ വ്യാപിച്ച പശ്​ചാത്തലത്തില്‍ ഏപ്രില്‍ 25മുതലാണ്​ യു.എ.ഇയിലേക്ക്​ യാത്രവിലക്ക്​ ഏര്‍പ്പെടുത്തിയത്​. യു.എ.ഇ പൗരന്മാര്‍ക്കും നയതന്ത്ര ഉദേയാഗസ്​ഥര്‍ക്കും ഡോള്‍ഡന്‍, സില്‍വര്‍ വിസക്കാര്‍ക്കും യാത്രമാണ്​ ഇതില്‍ ഇളവുള്ളത്​.

Views: 126Create Date: 01/07/2021
SHARE THIS PAGE!