ദുബായ് ഗ്രാൻഡ് മീലാദ് ടോളെറൻസ് കോൺഫറൻസ് യുവാൻ ശങ്കർ രാജ സംബന്ധിക്കും
Written By
Posted Oct 03, 2025|143
News
ദുബൈ : നാളെ വൈകുന്നേരം ദുബൈ ഹോർ അൽ അൻസിൽ നടക്കുന്ന ദുബൈ ഗ്രാൻഡ് മീലാദ് ടോലേറെൻസ് കോൺഫറൻസിൽ പ്രശസ്ത മ്യൂസിക് ഡയറക്ടർ യുവാൻ ശങ്കർ രാജ (അബ്ദുൽ ഹാലിക്) പങ്കെടുക്കും. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ ക്കുള്ള ദുബൈ ടോളറൻസ് അവാർഡ് വേദിയിൽ വെച്ച് സമ്മാനിക്കും. അറബ് പൗര പ്രമുഖരും സാമൂഹിക സാംസ്‌കാരിക വാണിജ്യ രംഗത്തെ പ്രശസ്തരും ഉൾപ്പെടെ ആയിരങ്ങൾ പരിപാടിയിൽ സംബന്ധിക്കും.