ദമാസ് ജുവല്ലറിയുടെ 67 ശതമാനം ഓഹരികളും ഏറ്റെടുത്ത് തനിഷ്‌ക്

Written By
Posted Aug 06, 2025|391

News
ദുബൈ: തനിഷ്ക്​ ജ്വല്ലറിയുടെ മാതൃസ്ഥാപനമായ ടൈറ്റൻ കമ്പനി യു.എ.ഇയിലെ ഏറ്റവും പഴക്കം ചെന്ന ജ്വല്ലറിയായ ദമാസിന്‍റെ 67 ശതമാനം ഓഹരികൾ ഏറ്റെടുത്തു. ജി.സി.സിയിലെ ജ്വല്ലറി വിപണിയിൽ സാന്നിധ്യം ശക്​തമാക്കുന്നതിന്‍റെ ഭാഗമായാണ്​ നീക്കം. ചെറുകിട ആഭരണ വിപണന മേഖലയിലെ ഏറ്റവും വിശ്വസ്തരായ രണ്ട് ബ്രാന്‍ഡുകളെ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതാണ് പുതിയ പങ്കാളിത്തമെന്ന് ടൈറ്റന്‍ കമ്പനി പ്രതിനിധികള്‍ ദുബൈയിൽ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ടൈറ്റന്‍റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപകമ്പനിയായ ടൈറ്റന്‍ ഹോള്‍ഡിങ്‌സ് ഇന്‍റര്‍നാഷനല്‍ മുഖേനയാണ് ദമാസ് ജ്വല്ലറിയുടെ ഏറ്റെടുക്കല്‍ സാധ്യമാക്കിയത്. ഇതുവഴി യു.എ.ഇ, ഖത്തര്‍, കുവൈത്ത്, ബഹ്‌റൈന്‍, ഒമാന്‍ എന്നിവിടങ്ങളിലെ 146 ദമാസ് സ്റ്റോറുകളുടെ ഭാഗമാകാന്‍ തനിഷ്‌കിന് സാധിച്ചു. ആഭരണ രംഗത്തെ, വിശ്വാസ്യതയും രൂപകല്‍പനാമികവും കൊണ്ട്​ വളര്‍ന്നുവന്ന രണ്ട് പ്രമുഖ ബ്രാന്‍ഡുകളുടെ കൂടിച്ചേരലാണ്​ പുതിയ പങ്കാളിത്തമെന്ന്​ ടൈറ്റാന്‍ കമ്പനി മാനേജിങ് ഡയറക്ടര്‍ സി.കെ. വെങ്കിട്ടരാമന്‍ പറഞ്ഞു. പുതിയ പങ്കാളിത്തത്തോടെ, രണ്ട് തരത്തിലുള്ള ഉപഭോക്താക്കളെയാണ് ടൈറ്റാന്‍ ലക്ഷ്യമിടുന്നത്. തനിഷ്‌കിലൂടെ ഇന്ത്യക്കാരെയും മറ്റു തെക്കനേഷ്യന്‍ ജനവിഭാഗങ്ങളേയും ദമാസിലൂടെ അറബ് രാജ്യക്കാരെയും. ദമാസ് എക്കാലത്തും മനോഹാരിതയ്ക്കും പാരമ്പര്യത്തിനും രൂപകല്‍പനാചാതുര്യത്തിനും പ്രാധാന്യം കൊടുത്തിട്ടുണ്ടെന്ന് മന്നൈ കോര്‍പറേഷന്‍ ഗ്രൂപ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ അലേഖ് ഗ്രേവാല്‍ പറഞ്ഞു

SHARE THIS PAGE!

Related Stories

See All

ലോക തൊഴിലാളി ദിനം: ഹോട്ട്‌പാക്കിന്റെ 1,500 ജീവനക്കാർ ദുബായ് മിറക്കിള്‍ ഗാര്‍ഡനിൽ ഒത്തൊരുമിച്ചു

ദുബായ്: ലോക തൊഴിലാളി ദിനാചരണത്തിന്റെ ഭാഗമായി യു.എ.ഇ ആസ്ഥാനമായ പ്രമുഖ ...

News |01.May.2026

കാരുണ്യത്തിന്റെ തണലായി അമ്പലപ്പുഴ കുടുംബവേദി: 14 കുടുംബങ്ങൾക്കുള്ള താക്കോൽദാനം ഏപ്രിൽ 25-ന്

അമ്പലപ്പുഴ: സേവനത്തിന്റെ വിത്തുകൾ പാകി അശരണർക്ക് തണലായി മാറിയ ...

News |23.Apr.2026

അച്ചരപ്പാക്കത്തുനിന്നും ദുബായിലേക്ക്; തനത് തമിഴ് രുചികളുമായി ‘മന്ന മെസ്’ ഇനി പ്രവാസികൾക്ക് മുന്നിൽ

ദുബായ്: തമിഴ്‌നാട്ടിലെ തനത് നാടൻ ഭക്ഷണപ്രേമികളുടെ പ്രിയപ്പെട്ട ഇടമായ ...

News |17.Apr.2026

പ്രയത്നങ്ങളുടെ പൊൻതിളക്കം

പ്രയത്നങ്ങളുടെ പൊൻതിളക്കം – അക്ഷയ തൃതിയയിൽ "നവ്യ" കളക്ഷൻ അവതരിപ്പിച്ച് ...

News |17.Apr.2026

Latest Update

അക്കാഫ് ഇവന്റ്സ് ആരോഗ്യ-മനഃശാസ്ത്ര സെഷൻ സംഘടിപ്പിച്ചു

ദുബായ്: ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് ഓൾ കേരള കോളേജസ് അലുമിനി ...

News |15.Apr.2026

തൃശ്ശൂർ പൂരത്തിന് മുന്നോടിയായി റമിലിയോ തങ്ങളുടെ 'പൂരം' പെർഫ്യൂം ഓഫ്‌ലൈൻ വിപണിയിലെത്തിക്കുന്നു; കോറൽ പെർഫ്യൂംസുമായി ധാരണാപത്രം ഒപ്പുവെച്ചു.

ഷാർജ:  ഡിജിറ്റൽ വിപണിയിൽ വലിയ വിജയം നേടിയ റമിലിയോയുടെ മുൻനിര ബ്രാൻഡായ ...

News |15.Apr.2026

Photo Shoot

See All

Photos