പ്രശസ്ത എഴുത്തുകാരി ലാലി രംഗനാഥിന്റെ നാലാമത്തെ പുസ്തകം “മോക്ഷം പൂക്കുന്ന താഴ് വര ” ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു.
Written By
Posted Nov 17, 2024|573
News
പ്രശസ്ത എഴുത്തുകാരി ലാലി രംഗനാഥിന്റെ നാലാമത്തെ പുസ്തകം “മോക്ഷം പൂക്കുന്ന താഴ് വര ” ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലെ പ്രൗഢഗംഭീരമായ ചടങ്ങിൽ dr. പ്രബീഷ് സഹദേവൻ കൗമുദി ടി വി റിജണൽ മാനേജർ ബിനു മനോഹറിന് നൽകിക്കൊണ്ട് പ്രകാശനം ചെയ്തു. അജിത് തോപ്പിൽ പുസ്തകപരിചയവും ഉണ്ണികൃഷ്ണൻ കൊട്ടാരത്ത്, ഗീത നെൻമിനി, സന്ധ്യ രഘു കുമാർ എന്നിവർ ആശംസയുമർപ്പിച്ചു. ഒട്ടേറെ ഏഴുത്തുകാർ പങ്കെടുത്ത ചടങ്ങിൽ തൻ്റെ പുസ്തക രചനയെപ്പറ്റിയും താനീ വിഷയം തെരഞ്ഞെടുക്കാനുണ്ടായ കാരണത്തെപ്പറ്റിയും ശ്രീമതി ലാലി രംഗനാഥ് വിശദീകരിക്കുകയും എല്ലാവർക്കുമുള്ള നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.