എഫ്‌എംസി‍ജി മേഖലയിൽ ‘സസ്റ്റെയിനബിൾ ബിസിനസ് ഓഫ് ദ ഇയർ പുരസ്‌കാരം ഹോട്ട്പാക്കിന്

Written By
Posted Feb 05, 2026|83

News
ദുബൈ: പരിസ്ഥിതി സുസ്ഥിര പാക്കേജിംഗ് ഉത്പന്നങ്ങളുടെ ആഗോള നിർമാതാക്കളായ യുഎഇ കേന്ദ്രമായ ഹോട്ട്പാക്കിന് മിഡിൽ ഈസ്റ്റിലെ പരിസ്ഥിതി സുസ്ഥിരത 2040 അവാർഡ്സിൽ എഫ്‌എംസി‍ജി മേഖലയിൽ ‘സസ്റ്റെയിനബിൾ ബിസിനസ് ഓഫ് ദ ഇയർ പുരസ്‌കാരം ലഭിച്ചു. 

യു.എൻ നിർവചിച്ച പരിസ്ഥിതി, സാമൂഹിക, ഭരണ ലക്ഷ്യങ്ങൾ പ്രവർത്തനതലത്തിൽ നടപ്പാക്കുന്ന സ്ഥാപനങ്ങളെ ആദരിക്കുന്ന വേദിയാണ് ഈ അവാർഡുകൾ. 

നിർമാണ മേഖലയിൽ പരിസ്ഥിതി ആഘാതം കുറയ്ക്കാനും ഈ വിഷയത്തിൽ രാജ്യത്തിൻറെ തന്ത്രപരവും ക്രിയാത്മകവുമായ നെറ്റ്-സീറോ ലക്ഷ്യങ്ങളുമായി യോജിച്ചു പ്രവർത്തിക്കുന്നത്തിനും ഹോട്ട്പാക്ക് സ്വീകരിച്ച നടപടികളാണ് അംഗീകാരത്തിന് വഴിയൊരുക്കിയതെന്ന് ഹോട്ട്പാക്ക് ഗ്രൂപ്പ് സിഇഒയും മാനേജിംഗ് ഡയറക്ടറുമായ അബ്ദുൽ ജബ്ബാർ പറഞ്ഞു. 

ഹോട്ട്പാക്കിൽ പരിസ്ഥിതി സുസ്ഥിരത ഒരു വേറിട്ട പദ്ധതി അല്ല. ഡിസൈൻ ഘട്ടം മുതൽ നിർമ്മാണ, വിതരണ ഘട്ടങ്ങൾ വരെ എല്ലാ പ്രവർത്തനങ്ങളിലും ഞങ്ങൾ പരിസ്ഥിതി സുസ്ഥിര സമാധാനമാണ് സ്വീകരിച്ചിട്ടുള്ളത്. ഈ അംഗീകാരത്തിൽ ഞങ്ങൾക്ക് സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഹോട്ട്പാക്കിന്റെ ഉൽപ്പന്നങ്ങളിൽ 97 ശതമാനവും പുനരുത്പാദനം ചെയ്യാവുന്നതോ, കാർബൺ നിർവ്യാപനം പരമാവധി കുറച്ചുകൊണ്ട്പ, രിസ്ഥിക്കു കോട്ടം തട്ടാത്ത തരത്തിൽ നശിപ്പിക്കാവുന്നതുമാണ് എന്ന് അബ്ദുൽ ജബ്ബാർ വ്യക്തമാക്കി: 

ദുബൈയുടെ പരിസ്ഥിതി സുസ്ഥിര 2040 പദ്ധതിയുമായി ചേർന്ന് സംഘടിപ്പിക്കുന്ന ഈ പുരസ്‌കാരങ്ങൾ ജനം, ലക്‌ഷ്യം, ഭൂമി, സഹകരണം എന്ന മാതൃക അടിസ്ഥാനമാക്കി കൃത്യമായ മൂല്യനിർണയത്തിലൂടെയാണ് നൽകുന്നത്.

ഈയിടെ, പരിസ്ഥിതി-സാമൂഹിക-ഭരണ നടത്തിപ്പിൽ ലോകത്തെ മുൻനിര അഞ്ച് ശതമാനം സ്ഥാപനങ്ങളിൽ ഇടംനേടി ഹോട്ട്പാക്ക് അടുത്തിടെ ഇക്കോവാദിസ് സ്വർണ മെഡലും സ്വന്തമാക്കിയിരുന്നു.

തുടർച്ചയായ നവീകരണത്തിലൂടെയും ഉത്തരവാദിത്വമുള്ള ബിസിനസ് സമീപനത്തിലൂടെയും മിഡിൽ ഈസ്റ്റിലെ എഫ്‌എംസി‍ജി മേഖലയിൽ പുതിയ മാനദണ്ഡങ്ങൾ സ്ഥാപിക്കുകയാണ് ഹോട്ട്പാക്ക്.
SHARE THIS PAGE!

Related Stories

See All

പാപ്പിനിശ്ശേരി പാലസില്‍ സന്ദര്‍ശിച്ച് റമദാന്‍ ആശംസകള്‍ നേര്‍ന്നു

യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധികാരിയുമായ ഹിസ് ഹൈനസ്‌ ...

News |28.Feb.2026

എം.എൽ.എയുടെ ഇടപെടൽ; ഷാർജ ജയിലിൽ കഴിഞ്ഞിരുന്ന തൃശൂർ സ്വദേശിനി നാട്ടിലെത്തി

ഷാര്‍ജ: ലക്ഷക്കണക്കിന് രൂപ ഏജന്റിന് നല്‍കി ഹൗസ്‌മൈഡ് വിസയെടുത്ത് ...

News |24.Feb.2026

അജ്മാൻ പൊലീസ് ക്ലബ്ബിൽഈമാസം 21 മുതൽ മാർച്ച് 19 വരെ റമദാൻ കാർണിവെൽ :പ്രവേശനം സൗജന്യം

അജ്മാൻ:റമദാൻ കാർണിവെൽ അജ്മാൻ പൊലീസ് ക്ലബിൽ പ്രഖ്യാപിച്ചു.ഈമാസം 21 മുതൽ ...

News |20.Feb.2026

അജ്മാനിൽ ശിവഗിരി തീർത്ഥാടനം സമാപിച്ചു; സലാം പാപ്പിനിശ്ശേരിക്ക് 'ശ്രേഷ്ഠ പുരസ്കാരം'

അജ്മാന്‍: 93-ാമത് ശിവഗിരി തീര്‍ത്ഥാടനം ഭക്തിനിർഭരമായ ചടങ്ങുകളോടെ അജ്മാനിൽ ...

News |19.Feb.2026

Latest Update

ദുബായിൽ 'കതിരവൻ' സിനിമയ്ക്ക് തിരിതെളിഞ്ഞു; വെട്രി സുദലൈയും വർഷ ബൊല്ലമ്മയും ഒന്നിക്കുന്ന തമിഴ് ചിത്രം.

ദുബായ്: തെന്നിന്ത്യൻ സിനിമാ ലോകം ഉറ്റുനോക്കുന്ന പുതിയ തമിഴ് ...

News |18.Feb.2026

സൗദിയിൽ മാസപ്പിറവി ദൃശ്യമായി; നാളെ വ്രതാരംഭം

ജിദ്ദ: പുണ്യങ്ങളുടെ പൂക്കാലമായ റമദാൻ മാസത്തിന് സൗദിയിൽ നാളെ തുടക്കം. സൗദി ...

News |17.Feb.2026

Photo Shoot

See All

Photos